Tuesday, December 1, 2009

പ്രണയവിവാദങ്ങള്‍ വറ്റിക്കുന്ന ഉറവകള്‍

ശ്രീരാമസേനയെന്ന വാനരസൈന്യം മാംഗ്ളൂരിലെ ബീര്‍ പാര്‍ലറുകളില്‍ നടത്തിയ നിന്ദ്യമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലൌ ജിഹാദ്, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രയോഗങ്ങള്‍ നമ്മള്‍ ആദ്യം കേള്‍ക്കുന്നത്‌. ഒറ്റനോട്ടത്തില്‍ തന്നെ അപലപനീയമായ ആ സംഭവത്തെയും ന്യായീകരിക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി. അവര്‍ മുന്നോട്ട്‌ വെച്ച വാദമാണ്‌ ഹിന്ദുയുവതികളെ പ്രണയം നടിച്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ ചില സംഘടനകള്‍ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നത്‌. അതിനു തെളിവായി ഒന്നോ രണ്ടോ കേസുകളും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അര്‍ഹിക്കുന്ന അവജ്ഞയോടെ നമ്മുടെ പൊതുസമൂഹം അന്നു തള്ളിക്കളഞ്ഞ ആ വാദമാണ്‌ കോടതിയുടെ ഇടപെടലിലൂടെ വീണ്ടും സജീവമായി തിരിച്ചുവന്നിരിക്കുന്നത്‌.

ആരെന്ത്‌ പരാതി കൊടുത്താലും ഉടന്‍ അന്വേഷണത്തിന്‌ ഉത്തരവിടുകയെന്നത്‌ കോടതിയുടെ രീതിയല്ല. കിട്ടിയ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ബോധ്യപ്പെട്ടാലെ അന്വേഷണമുണ്ടാവൂ. അതായത്‌ ലൌ ജിഹാദിന്റെ കാര്യത്തില്‍ പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വലയിലാക്കി നിര്‍ബന്ധിച്ച്‌ മതംമാറ്റുന്ന സംഘടനകള്‍ ഉണ്ടോ ഇല്ലയോ എന്ന്‌ അന്വേഷിച്ചറിയേണ്ടതുണ്ടെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടു എന്ന്‌ ചുരുക്കം. പ്രണയം പോലെ നൈസര്‍ഗ്ഗികമായ ഒരു വികാരത്തെപോലും സ്ത്രീകള്‍ക്ക്‌ സ്വന്തം നിലയില്‍ വിശ്വസിക്കാനാവില്ലെന്നും അവരുടെ ബോധ്യങ്ങള്‍ എളുപ്പത്തില്‍ വഞ്ചിക്കപ്പെടാവുന്നവയാണെന്നും ഉറപ്പുള്ളതുകൊണ്ടാവണം പെണ്ണുങ്ങള്‍ക്കും പ്രണയിക്കാമെങ്കിലും തങ്ങളുടെ പങ്കാളികള്‍ അതിലൂടെ തങ്ങളെ പ്രണയിക്കുകയാണോ പ്രണയം നടിച്ച്‌ പറ്റിക്കുകയാണോ എന്നൊന്നും തിരിച്ചറിയാന്‍ തക്ക വിവേചനബുദ്ധി ഇല്ലാത്ത അവരുടെ കാര്യത്തില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണെന്ന്‌ ബോധ്യപ്പെട്ട കോടതി പിതൃസഹജമായ ഉത്തരവാദിത്തത്തോടുകൂടി അത്തരമൊരു നിരീക്ഷണത്തിന് പോലീസിനെ ചുമതലപ്പെടുത്തിയത്‌! മനുസ്മൃതിയില്‍ രേഖപ്പെടുത്തപ്പെട്ടതുപോലെ സ്ത്രീയെ അമ്മയും മകളും സഹോദരിയും ഭാര്യയും ഒക്കെയായി കണ്ട്‌ ബഹുമാനിച്ച്‌ സംരക്ഷിക്കുന്ന പിതൃകേന്ദ്രീകൃതമായ ആര്‍ഷസംസ്കാരപൈതൃകമാണ്‌ തങ്ങള്‍ക്കുമെന്ന്‌ ഒരിക്കല്‍കൂടി തെളിയിക്കുകയാണ്‌ കോടതി ഇവിടെ.

സ്വത്തു കൈക്കലാക്കാമെന്ന ആഗ്രഹവുമായി പ്രണയം നടിക്കുന്നവരുണ്ടാകാം. ശരീരം മാത്രം മോഹിച്ചുമുണ്ടാകാം അത്തരം നാട്യങ്ങള്‍. കൂട്ടത്തില്‍ ഒരു പക്ഷേ സാമൂഹികമോ, മതപരമോ, വര്‍ഗപരമോ ആയ കാരണങ്ങള്‍ കൊണ്ട്‌ ഈ നാടകം കളിക്കുന്നവരുമുണ്ടാകാം. എന്നാല്‍ തികച്ചും വ്യക്തിപരമായ കുറ്റവാസനകളുടെ പശ്ചാത്തലത്തില്‍ സമീപിക്കേണ്ട ഇത്തരം കേസുകള്‍ ലിംഗപരമായൊ വര്‍ഗീയമായോ സാമാന്യവല്‍ക്കരിച്ചുകൊണ്ട്‌ അന്വേഷിക്കപ്പെട്ട ഒരു ചരിത്രം നമുക്ക്‌ മുന്‍പിലില്ല. ലൌ ജിഹാദ്‌ വിവാദം അങ്ങനെയൊരു പാരമ്പര്യത്തിനു കൂടി തുടക്കം കുറിക്കുകയാണ്‌. പെണ്ണ്‌ ഒരു ചെറിയ അശ്രദ്ധകൊണ്ട്പോലും നിലത്തുവീണുടഞ്ഞുപോകാവുന്ന ഒരു സ്ഫടികപ്പാത്രമാണെന്നും പുറത്തിറക്കാതെ അതിനെ അടച്ച്‌ സൂക്ഷിക്കണമെന്നുമുള്ള പഴഞ്ചനും പിന്തിരിപ്പനുമെന്ന്‌ നമ്മള്‍ വിശ്വസിച്ചിരുന്ന ചില ബോധ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിയമവ്യവസ്ഥയുടെ പിന്‍ബലത്തോടെ പുനര്‍ജ്ജനിക്കയാണിന്ന്‌. ആണും പെണ്ണും തമ്മിലുള്ള പ്രണയം ആത്മാര്‍ത്ഥമാണോ നാട്യമാണൊ എന്നത്‌ അവരുടെ പരസ്പരബോധ്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്നതാണെന്നിരിക്കെ അതില്‍ പെണ്ണ്‌ കബളിക്കപ്പെടാവുന്നവളാണെന്നുള്ള പൊതുധാരണ ബാക്കിവരുന്ന ആണിന്റെ വാദത്തെ സ്വാഭാവികമായും അപ്രസക്തമാക്കുന്നു. അതായത്‌ വ്യത്യസ്ത മതസ്ഥര്‍ തമ്മിലുള്ള പ്രണയം പ്രണയേതരമായ ലക്ഷ്യങ്ങളോടു കൂടിയ ഒരു നാടകം മാത്രമാണെന്ന്‌ സ്ഥാപിക്കാന്‍ ഒരുപാട്‌ തെളിവുകളൊന്നും ആവശ്യമില്ലാത്ത അവസ്ഥ. വ്യത്യസ്തമതസ്ഥരായ കമിതാക്കള്‍ക്ക്‌ മുന്നില്‍ വിവാഹരജിസ്റ്റര്‍ തുറന്നുകൊടുക്കാന്‍ രജിസ്ട്രാര്‍ക്ക്‌ ഭയക്കേണ്ട നിലയിലേക്ക്‌, ഇത്തരം ബന്ധങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നവരുടെമേല്‍ തീവ്രവാദിബന്ധം പോലും ആരോപിക്കപ്പെടാവുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

സന്ദര്‍ഭത്തിനനുസരിച്ച്‌ ചില്ലറ പുരോഗമനവാദമൊക്കെ പറയുമെങ്കിലും തത്വത്തില്‍ ഒരു മതവും മിശ്രവിവാഹങ്ങളെ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല ഭയക്കുകയും ചെയ്യുന്നു. ലൌ ജിഹാദ്‌ എന്ന ഉമ്മാക്കി അതുകൊണ്ടുതന്നെ അവര്‍ക്കൊക്കെ ഒരുപോലെ വീണുകിട്ടിയ ഉപകാരമാണ്‌. നിയമവും നിയമപാലകരും ഉള്‍പ്പെടെയുള്ള സാമൂഹ്യഘടകങ്ങളെല്ലാം തന്നെ ഇനി മുതല്‍ വ്യത്യസ്ത മതത്തില്‍പെട്ട കമിതാക്കളെ സംശയദൃഷ്ടിയോടെയേ നോക്കൂ എന്നത്‌ മിശ്രവിവാഹങ്ങളെ ചെറുക്കാനായി ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന്‌ അവര്‍ക്കറിയാം; അതുകൊണ്ടുതന്നെ, ലൌജിഹാദ്‌ വിവാദം മതേതരവും ബഹുസ്വരവുമായിരുന്ന ഒരു സമൂഹത്തെ മതകേന്ദ്രീകൃതവും ഏകസ്വരവുമായ നിരവധി ചെറുസമൂഹങ്ങളാക്കി പങ്കിട്ടെടുക്കുവാനുള്ള അവരുടെ ശ്രമങ്ങളെ ബഹുദൂരം മുന്നോട്ട്‌ കൊണ്ടുപോവുമെന്നും. ഇരുപക്ഷങ്ങളും ഈ വിഷയത്തെ അധികരിച്ച് ഉന്നയിക്കുന്ന ആരോപണപ്രത്യാരോപണങ്ങളൊന്നും അവനവന്റെ മതപരമായ മിഥ്യാഭിമാനത്തിനപ്പുറം പോകാത്തതും അതുകൊണ്ടുതന്നെ.

ലൌജിഹാദ്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ സംഘടിപ്പിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത സാംസ്കാരികനായകരൊന്നും തന്നെ അതിന്റെ സ്ത്രീവിരുദ്ധ പരിപ്രേക്ഷ്യത്തെ വലുതായി ഊന്നിക്കണ്ടില്ല. പിതൃകേന്ദ്രീകൃതമായ ഒരു സാമുഹ്യവ്യവസ്ഥയില്‍ ഇപ്പോഴും വിശ്വസിക്കുന്ന മുഖ്യധാരയാവട്ടെ അതിനെ തീര്‍ത്തും അവഗണിക്കുകയും ചെയ്തു. ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്‌. കേരളത്തില്‍ ലൌ ജിഹാദെന്നോ റോമിയോ ജിഹാദെന്നോ പേരുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയതോടുകൂടി പ്രണയം നടിച്ച് ഹിന്ദുയുവതികളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ എന്ന ദുഷ്പേരില്‍ നിന്ന് നിയമപരമായെങ്കിലും മുസ്ലിം ചെറുപ്പക്കാര്‍ മോചിതരായി; അത്രയും നന്ന്. എന്നാല്‍ ആരാലും വഞ്ചിക്കപ്പെടാവുന്നത്ര അപക്വമതികളാണ് തങ്ങള്‍ എന്ന അപമാനകരമായ അവസ്ഥയില്‍ നിന്ന് ഈ ഉറപ്പുകൊണ്ടൊന്നും ഇവിടത്തെ സ്ത്രീകള്‍ മോചിതരാവുന്നില്ല.മിശ്രവിവാഹങ്ങള്‍ക്കും പ്രണയവിവാഹങ്ങള്‍ക്ക് തന്നെയും മേല്‍ എടുത്തൊഴിച്ച കളങ്കങ്ങള്‍ ഇതു കൊണ്ടൊന്നും കഴുകപ്പെടുന്നുമില്ല. പ്രണയം ജാതി-മത-വംശ-വര്‍ഗ ഭേദമെന്യേ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഒഴുകുന്ന ജീവന്റെ ഉറവയാണ്. വറ്റിപ്പോയ ഉറവകളിലൊന്നായ് വരും നാളുകളില്‍ അത് മാറാതിരിക്കണമെങ്കില്‍ നമ്മുടെയിടയില്‍നിന്ന് തന്നെയുള്ള സജീവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

16 comments:

മനോഹര്‍ മാണിക്കത്ത് said...

മതമില്ലാത്ത ജീവന്‍ എന്ന വിവാദവിധേയമായ
ഏഴാം ക്ളാസിലെ പഴയ സാമൂഹ്യപാഠംപോലെ
ലൌ ജിഹാദും.
ഇത് രണ്ടും തമ്മിലുള്ള പരസ്പരബന്ധം
ഒരിക്കല്‍ക്കൂടി തിരിച്ചറിയാന്‍
ഇന്ന് നാം നിര്‍ബന്ധിതരാവുകയാണ്.

abdulsalam said...

pranayam sadhyamallatha kalam varunnund....

maneesarang said...

1.chandrikaye shajahan pranayichu vivaham cheythal aval fathimayayi marunnathu streekku apamakaramalle....? 2.ee vishayavumayi bandhappetta randu penkuttikal kodathiyil nalkiya mozhi ippozhum baakki nilkkunnu...athum maadhiama sristiyano...?3.munkalangalil ''thadiyandavida naseerumar'' undayirunnillallo?aayathinal itharam prastanangal undaavilla ennathinu arkkanurappu parayaan kazhiyuka?4,islaamikaka samooham aareyaanu bhayappedunnathu?bjp yeyo?suhruthe..avare prethirodhikkanaanu itharam lekhanangal engil ..suhrithe bhayappedenda...avare prethirodhikkan mathathinatheethamayi chindikkunna hindu samoohamundu ivide... enthanivide islaminde prasnam...18varsham munpu kurachaalukal chernnu evideyo oru palli polichato?athode poyo ellaam? suhrithe aadiam swayam ullilekku nokkooo...avide entho maliniam cheenju naarunnille?

secular politics said...

maneesarang,
1.ചന്ദ്രിക ഫാത്തിമയായാലും, ഫാത്തിമ ചന്ദ്രികയായാലും അത് അവരുടെ വ്യക്തിപരമായ തീരുമാനം അനുസരിച്ചാണെങ്കില്‍ അതില്‍ അപമാനകരമായ് ഒന്നുമില്ല.
2.നിര്‍ബന്ധിത മതപരിവര്‍ത്തനം മനുഷ്യാവകാശലംഘനവും, ക്രിമിനല്‍ കുറ്റവുമാണ്.അതിനെ ആ നിലയ്ക്ക് തന്നെ നേരിടേണ്ടതുണ്ടെന്ന് ലേഖനത്തില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.
3.ഇരുട്ടത്ത് ഇല്ലാത്ത കരിമ്പൂച്ചയെ ഉണ്ടായിക്കൂടെന്നില്ലല്ലോ എന്ന യുക്തിവച്ച് തപ്പിക്കൊണ്ടിരിക്കുന്നത് ഒരോരുത്തരുടെ വ്യക്തിപരമായ ചോയിസ്.പക്ഷേ അതിനെ സാമുഹ്യമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ കൂടി മുങ്കൂട്ടി കാണാനാവണമെന്നുമാത്രം.
4.ഇവിടെയാണ് താങ്കള്‍ സ്വയം വെളിപ്പെടുന്നത്.ഇത്തരം ഒരു ലേഖനം ഒരു മുസ്ലീമേ എഴുതൂ എന്ന മുന്വിധിയുമായാണ് താങ്കള്‍ ഇതിവായിച്ചത്.ബീ.ജെ.പി യെന്നല്ല പ്രതിലോമകരമായ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന സംഘടകളെയൊക്കെ പ്രതിരോധിക്കേണ്ടതുണ്ട്.പക്ഷേ അതിന് മതാതീതമായി ചിന്തിക്കുന്ന ഹിന്ദു സമൂഹമുണ്ടിവിടെ എന്നൊക്കെ പറയുന്നിടത്ത് താങ്കളുള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മതാതീത ഹിന്ദു മനസ് സ്വയം കബളിപ്പിക്കപ്പെടുന്നു.പതിനെട്ട് കൊല്ലം മുന്‍പ് കുറച്ചാളുകള്‍ ചേര്‍ന്ന് ഏതോ ഒരു പള്ളി പൊളിച്ചു എന്നൊക്കെ പറയുന്നിടത്ത് തെകിട്ടിവരുന്ന പുഛരസം മതാതീത മുഖമ്മൂടിയൊക്കെ അഴിച്ചുവച്ച് പച്ചയ്ക്ക് പുറത്തുവരുന്നു...

മനോഹര്‍ മാണിക്കത്ത് said...

Dear Maneesarang,

"പ്രണയ വിവാദങ്ങൾ വറ്റിക്കുന്ന ഉറവകൾ" മുന്നോട്ടുവെക്കുന്ന മനുഷ സഹജമായ ആകുലതകളെ പങ്കുവെക്കുന്ന വശത്തെ ഒട്ടും സ്പർശിക്കാതെയാണ്‌ ഇദ്ദേഹം വായന നടത്തിയിരിക്കുന്നത്‌. എന്താണ്‌ ഈ ലേഖനം മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ:-

അതിൽ പ്രധാനമായ ഒരു കാര്യം കോടതി നിരീക്ഷണവും അതുമായി പൊതുസമൂഹത്തിൽ മത സാമൂഹിക സംഘടനകൾ മുന്നോട്ടു വെക്കുന്ന നിലപാടുകളിലെ സ്ത്രീ വിരുദ്ധതയും. നമ്മുടെ മാധ്യമങ്ങളും മത വർഗ്ഗീയ സംഘടനകളും ഇത്തരം പ്രശ്നങ്ങളെ ഇപ്പോഴും സമീപിച്ചു കൊണ്ടിരിക്കുന്ന രീതി കൃത്യമായും പിതൃ പുരുഷ കേന്ദ്രീകൃത മൂല്യ സങ്കൽപത്തിൽ നിന്നാണ്‌ എന്നതാണ്‌ എന്നുള്ളതുമാണ്‌.

രണ്ടാമതായി പ്രണയം പോലുള്ള വളരെ നൈസർഗ്ഗികവും പ്രകൃതിജന്യവുമായ ഒരു കാര്യത്തെ വർഗ്ഗീയ സങ്കൽപത്തിൽ നിന്നുകൊണ്ട്‌ കാണുന്നതിലൂടെ ഒരു സമൂഹം ചെന്നെത്തിയേക്കാവുന്ന വലിയൊരു വിപത്തിനെ നേരിടാൻ മതേതര സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്‌ എന്ന പൊതു യുക്തി.

നിർഭാഗ്യവശാൽ ഈ രണ്ട്‌ കാര്യങ്ങളും സൗകര്യപൂർവ്വം വിട്ടുകളഞ്ഞു. എന്നിട്ട്‌ താൻ മുൻകൂട്ടി തയ്യാറാക്കിയ ഒരു ആങ്കിളിൽ കാര്യങ്ങളെ വ്യാഖ്യാനിച്ചു. അതുകൊണ്ടാണ്‌ ചന്ദ്രിക ഫാത്തിമയായ്‌ മാറിയതിനെ ഫാത്തിമ ചന്ദ്രികയായും മറിയ സിന്ധുവായും ഒക്കെ മാറിയ പൊതു ചരിത്രത്തിൽ നിന്നും വലിച്ചൂരിയെടുത്ത്‌ പ്രദർശ്ശിപ്പിച്ചത്‌. കേരളത്തിലെയും ഇന്ത്യയിലെത്തന്നെയും ഇസ്ലാമിക സമൂഹത്തിലെ വളരെ ചെറിയ ശതമാനമാണ്‌ മത തീവ്രവാതത്തിന്റെ കൂടെ നിൽക്കുന്നത്‌ എന്ന യാഥാർത്ഥ്യത്തെ അവഗണിച്ചു കൊണ്ട്‌ അതിനെ ഇസ്ലാമിക സമൂഹം ആരയാണ്‌ പേടിക്കുന്നത്‌ എന്താണ്‌ ഇസ്ലാമിന്റെ പ്രശ്നം എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു വരുന്നത്‌ അത്ര നിർദ്ദോശകരമല്ല എന്നുള്ളത്‌ കുറച്ചാളുകൾ എവിടെയോ ഒരു പള്ളി പൊളിച്ചപ്പോൾ തീർന്നോ എല്ലാം എന്ന ചോദ്യത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്‌. ഇന്ത്യയിലെ മതേതര മനസ്സുകളെ മുഴുവൻ വേദനിപ്പിച്ച ഒരു മതേതര ജനാധിപത്യ രാജ്യം എന്ന നിലയിൽ ഇന്ത്യ ലോകത്തിനു മുന്നിൽ തല താഴ്ത്തേണ്ടി വന്ന ഒരു ഭീകര സംഭവത്തെ, ജസ്റ്റിസ്‌ ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിനെച്ചൊല്ലി പാർലമന്റിൽ ചൂടേറിയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോ എവിടെയോ ഒരു പള്ളി പൊളിച്ചു എന്ന രീതിയിൽ നിസ്സാരവൽക്കരിക്കുമ്പോഴും. ബി ജെ പി യെ നേരിടാൻ ഞങ്ങൾ മതാതീയമായി ചിന്തിക്കുന്ന ഹിന്ദുക്കളുണ്ടിവിടെ എന്ന് ഇന്ത്യയിലെ മതേതര സമൂഹത്തിന്റെ പൊതു പ്രശ്നങ്ങളെ ഹിന്ദു തീവ്രവാദത്തെ എതിർക്കാനും പ്രതിരോധിക്കാനും ഹിന്ദുക്കൾക്കും മുസ്ലിം തീവ്രവാദം എതിർക്കാനും പ്രതിരോധിക്കാനും മുസ്ലിങ്ങൾക്കും മത്രമേ അവകാശമുള്ളൂ എന്ന രീതിയിൽ ചുരുക്കുമ്പോഴും മനിസാരംഗിന്റെ മതേതര മുഖം മൂടി പോളിഞ്ഞു വീഴുന്നു.

maneesarang said...

njaan mathetharanaano vargeeyavaadiyaano ennu..manoharanum...pithrusooniamaaya lekhanamezhuthiya lekhakanum ishtam pole theerumaanikkam...njaan bhayappedunnavanalla...ee blogilalla pothu vediyil oru samvaadam nadathaanum randu pereyum ee vargeeyavaadi kshenikkunnu...ithu kure kaalamaayi nadathunna aalaanu njan...athinde phalamaayi mathethara poymukhamaninju ende munnil vanna orupaadu suhruthukkale nshtappettittundu enikku...manoharaneppolulla pozhanmmaar ivide munpum undaayirunnu...ippozhumundu...MUKUNDAN C MENONE enna vddhiye munpil nirthi niskalankaraaya muslim yuvaakkalude manasil visham niracha NDF neyum , kaaviyum thaadiyumaayi MADANIYUDE koode nadakkunna oru changaathiyeyum orkkuka..maanikkathinum ee vazhiyil oru chaansundu...JAMAA ATHE ISLAAMIKKU atharamoraal kkodeyilla...onnu muttinokkunno manoharaa...ini peru vakkaan bhayappettu lekhanamezhuthiya aal islaamo hinduvo nasraaniyo ethu chandaalano ennullathu ente prasnamalla...ayaal aarkku vendi samsaarichuvo..athinulla marupadiyaanu njaan paranjathu...athu kettapaade sahishnutha aseshamillatha mathavaathikal cheyyunnathu pole ente mel chaadiveenu enneyoru vargeeyavaadi aakkikkalayaam ennaanu vijaaramengil ente maanikkathe ningalkkum perillaatha matte changaathikkum thetti...mathavaathikalkku munnil ethu chodiam chothikkanum avarude chodiangalkku chankoottathode marupadi parayaanum bhayappedaatha mathamillatha maneesaranganithu...ente jeevitha thinte uddesam thanne athaanennu manasilaakkiyavanaanu njan...allaathe chilar parayunnathupole..jenmmodesiamariyaathe karangunnavanalla...ithrayum paranjathu enne parijayappeduthaanaanu...ningalkku bhodhiappedanam enna yaathoru nirbandhavum enikkilla ennu paranju kollatte...ente vaakkukal prakopanaparamaanengil...ksemikkendathumilla..kaaranam ente seelamaanathu...ini vishayathilekku varaam...njaan vishayathe marannu kondu hinduvinu vendi samsaarichu ennanallo pradhaana aaropanam..pranayam vattunnathaanallo vishayam..manoharande manoharamaaya bhaashayil paranjaal ''naisargikammaya vikaaram''oru penninu aaninodu thonnunnatho aru aaninu penninodu thonnunnatho maathramaanu pranayam ennu vijaarichu vilapikkunna ente paavam suhruthukkale...haa kashtam ennallathe enthu parayaan...pranayam pradhamamaayi thonnendathu swontham manassinodaanu suhrithe... athullavane prapanjathile..samastha jeevajaalangaleyum samabhaavanayode pranayikkuvaan kazhiyoo...athillathathaanu manushian srishticha mathangalude presnam..ee vishayathe mathathinde veekshanathiloode nokkikkaanaanulla lekhakannde thandratheyaanu njan ethirkkunnathu..athu ethrakandu illa ennu vaadichaalum...enikku sammathichu tharaan kazhiyilla..manoharan sammathikkumaayirikkum...kaaranam ellaavareyum sukhippichu kondu nallavanennuperu vaangaan agrahikkunna oru paadu per nammude naattilundu..aa vazhikku sanjarikkan enikku kazhiyilla...athukondundaakunna duranubhavam enthumaakatte...pinne ningal valare pradhaanapettathennu karuthunna aan-pen pranayam eepattikayil avasaanathethaanu..athu kavithayilum cinemayilum saahithiyathilumokkenalla vishayamanengilum jeevithathinde parukkan yaadhaardhiyathilekku varumbol -athu swontham veettinullile anubhavamaakumbol-ee naisargika vikaarathe.. manoharan polum ennalla perillatha changaathi vare ethirkkum...ithaanu lekhakan enikku nalkiya marupadiyil paranja ''illaatha karim poocha''ithaanu paramapradhaanamaayi nammude samooham neridunna prasnam ennu manoharane polullavare thettidharippikkunna thandram prayogikkukayaanivide...ente suhrithaaya lekhakaa... enikkippol mathabheekaravaadikalodu asesham veruppu thonnunnilla...avar avarude mathagrendhathil paranjathu pole prevarthikkunnuvenneyullu...ennal ee lekhakano...maaliniam niranja manasumaayi manasil bombumaayi nadakkunnu...ivane thirichariyaan prayaasamaanu ...kaaranam bhashayude maravundu ...ivanu..mathetharathuathinde mukham moodiyundu...ivanu saamskaarika dramshtangalundu....viddhikalaaya manoharanmaare jaagrathai....

secular politics said...

മണിസാരംഗേ,
ഒരു ലേഖനത്തെ സംബന്ധിച്ചിടത്തോളം അത് പ്രതിപാദിക്കുന്ന ആശയമാണ് പ്രധാനം. അത് ആരെഴുതിയെന്നതല്ല. ലേഖനം പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളും ആശയതലത്തിലാണ്,വ്യക്തിതലത്തിലല്ല. പിതൃശൂന്യമെന്ന യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവും അറുപിന്തിരിപ്പനുമായ പ്രയോഗത്തിലൂടെതന്നെ താങ്കള്‍ സ്വയം വെളിപ്പെടുന്നുണ്ട്. ഞാന്‍ അത്തരമൊരു പ്രയോഗം അംഗീകരിക്കുന്നില്ലെങ്കില്‍ പോലും താങ്കള്‍ പറയുന്നതിന്റെ യുക്തിവെച്ച് തന്നെ മറുപടി പറഞ്ഞാല്‍, സെക്കുലര്‍ പൊളിറ്റിക്സ് എന്ന പേര് പിതൃശുന്യമെന്ന് ആരോപിക്കുന്ന മണീസാസാരംഗ് സ്വന്തം തന്തയില്ലായ്ക കാണാന്‍ ശേഷിയില്ലാത്ത തന്തയില്ലായ്മയുടെ ബ്ലോഗ് നാമം മാത്രമാണത്.

‘ini peru vakkaan bhayappettu lekhanamezhuthiya aal islaamo hinduvo nasraaniyo ethu chandaalano ennullathu ente prasnamalla....’ ഇത് തന്നെപ്പോലെയുള്ള സവര്‍ണ്ണഹിന്ദുത്വവാദികള്‍ക്ക് ഒരു പ്രശ്നമാവില്ലായിരിക്കും.പക്ഷേ താന്‍ പറഞ്ഞതുപോലെ ഭാഷതന്നെയാണ് പ്രശ്നം. ഭാഷ സത്യമാണ്. അതുകൊണ്ടുതന്നെ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ‘ഏത് ചണ്ഡാളനോ’ എന്നൊക്കെ പറയുന്നിടത്ത് അത് പ്രയോഗിച്ചയാളിന്റെ പഴകിദ്രവിച്ച ഫ്യൂഡല്‍ ധാര്‍ഷ്ട്യങ്ങളെ പുരത്തുകൊണ്ടുവരിക തന്നെ ചെയ്യും. ‘pranayam pradhamamaayi thonnendathu swontham manassinodaanu suhrithe...’എന്നൊക്കെ പരയുന്നിടത്ത് അതൊരു പടികൂടി കടന്ന് ഒരുതരം നാര്‍സിസ്റ്റ് ദുര്‍ഗന്ധമായി മാറുന്നുണ്ട്. ഞാന്‍ അതാണ്, ഇതാണ് എന്നൊക്കെ ആവര്‍ത്തിക്കുമ്പോഴേക്കും ആ നാറ്റം അസഹനീയമായി മാറുന്നു. താന്‍ ആരാണ്, ഞാന്‍ ആരാണ് എന്നുള്ളതിനൊക്കെ ഇവിടെ എന്താണ് പ്രസക്തി!!

secular politics said...

മുന്‍ കമന്റിലും താന്‍ ഒളിപ്പിച്ചുവെക്കാന്‍ ശ്രമിച്ചതിനെയൊക്കെ തന്റെ ഭാഷതന്നെ പൊളിച്ചുകാട്ടി, ഇപ്പോഴിതാ വീണ്ടും ഇവിടെയും. ഒരു ചെറിയ ലേഖനത്തിന്റെ ആശയത്തെ വായിച്ച് മനസ്സിലാക്കി തന്റെ നിലപാട് സുതാര്യമാക്കിക്കൊണ്ട് അതിനോട് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത താനാണോ തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നത്? ലേഖനത്തില്‍ ഉന്നയിച്ച ഒരു വാദത്തേയും അഭിസംബോധന ചെയ്യാനോ മറുപടി പറയാനോ തനിക്ക് കഴിഞ്ഞിട്ടില്ല.
എന്നിട്ടാണ് ‘maaliniam niranja manasumaayi manasil bombumaayi nadakkunnu...’എന്നൊക്കെ വിടുവായത്തങ്ങളുമായി കമന്റെഴുന്നള്ളിക്കുന്നത്. ഹിന്ദുത്വവാദിവാദികളുടെ വെബ്സൈറ്റില്‍ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് ഡയറി ചമച്ചതിന് പോലീസ് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയമായതൊന്നും അങ്ങ് അറിഞ്ഞില്ലയോ എന്തോ?
ജാഗ്രത പാലിക്കേണ്ടത് ആരാണെന്ന് ഈ ലേഖനവും തുടര്‍കമന്റുകളും വായിക്കുന്നവര്‍ക്ക് മനസ്സിലാവും. കണ്ണില്‍ കാണുന്നവനെയൊക്കെ വിഡ്ഢിയെന്നു വിളിക്കുന്നവന്റെ പടുവിഡ്ഢിത്തം മനസ്സിലാകാനാവാത്തവണ്ണം എല്ലാവരും ‘ഏകോദരസഹോദരങ്ങ’ളൊന്നുമല്ലല്ലോ.

maneesarang said...

athianthaadhunika budhijeeviyum [thaankalude aaraadhakan abdul gafoorinte preyogam]ee lekhanamezhuthuka vzhi kure perude aaraadhanaa paathramaayitheernna thaankal unmaadam kayari ezhuthiya marupadiyil santhosham...ini aa unmaadamirangi oru thanutha soda kudichathinu sesham nirmamamaaya manassumaayi[athundenkil]ithu vaayikkuka:priya suhruthe...njaanoru aasayam sammoohathinu munpil avatharippichal athine ellaavarum vannu abhinanthikkumennu karuthunna thaankalodu enikku snehapoornamaaya sahathaapam thonnunnu...thaangal munnottu vecha aamahathaaya aasayathe anukoolikkunnavar suhruthukkalum ethirkkunnavar savarnahinduthuavaadikalum sathrukkalumaayi kandu avare bhayappeduthuvaan thande aaraadhakare kkondu fonil vilippichu pulabhiyam parayippikkukayum cheyyunna thaangalodu enikku sneham maathrame ullu...!!njan thankalude lekhanathe pitrusooniamennu viseshippichappol thankal enneyaanu ''thanthayillathavan'' ennu vilikkunnathu.. athilum sathosham...streepaksha nilapaadukaleyum avakaasangaleyum samrekshikkan kacha ketti irangiyirikkunna thaankalum suhruthukkalum femninisakkarum iniyum manasilaakkaatha oru sangathiyundu ee vaka ''buji kopraayangale'' yadhaartha sthree samooham enne avajnjayode thallikalanjathaanennu...ini athalla ithokke aayaale aadhunika buji aavoo ennundenkil aayikkoloo ningade vayattippizhappalle...enne paduviddiyennum viduvaayanennum thudangiyaellaaprayogangalum vaayichappozhum njaan kupithanaavunnilla suhruthe enthennaal thaankale ppolulla orupaadu apakkuamathikale kandittulla enikku...sowhrithapoornamaa oru chiri maathrame ulloo....asayangalodulla vibhinna abhipraayam vekthi paramaaya sathrutha aavaruthu engil pinne ividuthe matha powrohithiavum thaankalum thammil enthaanu vethiaasam ningale ppole buji allathathukondu enikku saadhaarana bhaashaye ariyoo...sadhaaranakkaareyum...aayathinaal viddhi ennum pozhan ennum vilichathu athinu mattoru padam kittaathathu kondaanu...ningal udhesicha aasayam enikku pidikittanjathum athu kondaayirikkum... allengil athil olinjirikkunna thanthrathe thiricharinjathu kondaavaam ee kalithullal...adanguka priyasuhruthe...adanguka...ee viswaroopathinu munpil eesavarna hindu vinde pranaamam vekthiyalla aasayamaanu pradhaanamengil karl maxine nammal kelkkukayillaayirunnu...blogil olichirikkathe purathu varoo suhruthe...thangal bhayapedendathilla...keraleeya samooham apakkuamathikalalla...ithu pole orupaadu bujikale sahikkunnavaraanavar...ini thankal lekhanam ezhuthilumillenkilum prenyangal iniyum pookkum poothu vidarum... vishakh sankaranmaarude manassukalilozhike....

secular politics said...

മണീസാരംഗ്‌,
njaanoru aasayam sammoohathinu munpil avatharippichal athine ellaavarum vannu abhinanthikkumennu karuthunna thaankalodu enikku snehapoornamaaya sahathaapam thonnunnu..
ഞാന്‍ അവതരിപ്പിക്കുന്ന ആശയത്തെ ആര്‍ക്കും അഭിനന്ദിക്കാം, ആക്രമിക്കാം. പക്ഷേ ആക്രമണങ്ങള്‍ക്ക്പ്രത്യാക്രമണങ്ങള്‍ ഉണ്ടാവുമെന്നു മാത്രം. അത്‌ താങ്ങാന്‍ കെല്‍പില്ലെങ്കില്‍ ഇപ്പണിക്ക്‌ ഇറങ്ങിപ്പുറപ്പെടരുത്‌.
thaangal munnottu vecha aamahathaaya aasayathe anukoolikkunnavar suhruthukkalum ethirkkunnavar savarnahinduthuavaadikalum sathrukkalumaayi kandu avare bhayappeduthuvaan thande aaraadhakare kkondu fonil vilippichu pulabhiyam parayippikkukayum cheyyunna thaangalodu enikku sneham maathrame ullu
താങ്കളെ സവര്‍ണഹിന്ദുത്വവാദിയെന്ന്‌ വിളിച്ചെങ്കില്‍ അതിനുകാരണം താങ്കളുടെ തന്നെ വാക്കുകളാണ്‌, അതവിടെ ഉദ്ധരിച്ചിട്ടുമുണ്ട്‌. തന്നെ ആരെങ്കിലും ഫോണില്‍ തെറി വിളിച്ചെങ്കില്‍ അത്‌ തന്റെ കൈയിലിരിപ്പ്‌ കാരണമാവും, അല്ലാതെ അത്‌ ഞാന്‍ പറഞ്ഞ്‌ വിളിപ്പിച്ചതാണെന്നു പറയാന്‍ എന്ത്‌ തെളിവാണ്‌ തന്റെ കൈയിലുള്ളത്?

secular politics said...

njan thankalude lekhanathe pitrusooniamennu viseshippichappol thankal enneyaanu ''thanthayillathavan'' ennu vilikkunnathu.. athilum sathosham
താങ്കള്‍ എന്തടിസ്ഥാനത്തിലാണോ ലേഖനത്തെ പിതൃശൂന്യമെന്ന്‌ വിളിച്ചത്‌, അതേ അടിസ്ഥാനത്തിലാണ്‌ തിരിച്ചും വിളിയുണ്ടായത്‌. വായില്‍തോന്നുന്നത്‌ വിളിച്ചു പറയുമ്പോള്‍ തിരിച്ചും കിട്ടുമെന്നോര്‍ക്കണം.
streepaksha nilapaadukaleyum avakaasangaleyum samrekshikkan kacha ketti irangiyirikkunna thaankalum suhruthukkalum femninisakkarum iniyum manasilaakkaatha oru sangathiyundu ee vaka ''buji kopraayangale'' yadhaartha sthree samooham enne avajnjayode thallikalanjathaanennu.
ഫെമിനിസമൊക്കെ സ്ത്രീസമൂഹം ഉപേക്ഷിച്ചുകഴിഞ്ഞുവെന്ന്‌ ഉറപ്പിച്ചങ്ങുപറയാന്‍ എന്തു സര്‍വേയാണാവോ ആധാരം?
ini athalla ithokke aayaale aadhunika buji aavoo ennundenkil aayikkoloo ningade vayattippizhappalle.
ഞാന്‍ എന്താവണം എന്നതും എന്റെ വയറ്റുപിഴപ്പ്‌ എന്താവണമെന്നതും ഞാന്‍ തീരുമാനിച്ചുകൊള്ളാം, അതിനു താങ്കളുടെ അനുവാദമൊന്നും വേണ്ട. ലേഖനത്തെക്കുറിച്ച്‌ വല്ലതും പറയാനുണ്ടെങ്കില്‍ പറയുക.
enne paduviddiyennum viduvaayanennum thudangiyaellaaprayogangalum vaayichappozhum njaan kupithanaavunnilla suhruthe
താങ്കളുടെ മുന്‍ കമന്റില്‍ പോഴന്‍ എന്ന പ്രയോഗം ഒരു വട്ടം, വിഡ്ഢിയെന്നത്‌ രണ്ടുവട്ടം, മനസ്സില്‍ മലിന്യവും ബോംബുമുള്ളവന്‍ എന്നത്‌ ഒരു വട്ടവും ഉപയോഗിച്ചതിനു ശേഷമാണ്‌ മറുപടിയില്‍ അത്തരം പ്രയോഗങ്ങള്‍ വന്നത്‌ ente vaakkukal prakopanaparamaanengil...ksemikkendathumilla..kaaranam ente seelamaanathu. ഇത്‌ താങ്കള്‍ തന്നെയല്ലേ എഴുതിയത്‌? കൃത്യമായ മറുപടി കിട്ടിയപ്പോള്‍ കാര്യങ്ങളെ തിരിച്ചിട്ട്‌ രക്ഷപ്പെടാനുള്ള ശ്രമമാണല്ലേ?

secular politics said...

asayangalodulla vibhinna abhipraayam vekthi paramaaya sathrutha aavaruthu engil pinne ividuthe matha powrohithiavum thaankalum thammil enthaanu vethiaasam
വ്യക്തിപരമായി കാര്യങ്ങള്‍ കണ്ടതും വ്യക്തികളെ കേന്ദ്രീകരിച്ച്‌ ആക്രമണങ്ങള്‍ നടത്തിയതും ആരെന്ന്‌ നിങ്ങള്‍ക്ക്‌ സംശയമുണ്ടെങ്കില്‍ സ്വന്തം കമണ്റ്റുകളൊന്ന്‌ വായിച്ചു നോക്കൂ, മറ്റാര്‍ക്കും അത്തരമൊരു സംശയം ഉണ്ടാവാനിടയില്ല.
allengil athil olinjirikkunna thanthrathe thiricharinjathu kondaavaam ee kalithullal
ആരു കലി തുള്ളി? പോസ്റ്റിലെ ആശയങ്ങളെ സ്പര്‍ശിക്കാതെ എഴുതിവിട്ട അസംബന്ധങ്ങളെ ഒന്നൊന്നായി പൊളിച്ചപ്പോള്‍ കലിതുള്ളിയത് താങ്കളാണ്. കുറെയായി തന്ത്രം തന്ത്രമെന്നു പറയുന്നു, എന്തു തന്തം, ഇതിലൊരു തന്ത്രവും മന്ത്രവുമില്ല, കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അതിനുള്ള മനസ്സു വേണമെന്നു മാത്രം.
vekthiyalla aasayamaanu pradhaanamengil karl maxine nammal kelkkukayillaayirunnu.
കാള്‍ മാര്‍ക്സ്‌ എന്ന പേരുള്ളതുകൊണ്ടല്ല നാം അദ്ദേഹത്തെ അറിയുന്നത്‌, മറിച്ച്‌ അദ്ദേഹം മുന്നോട്ട്‌ വെച്ച ആശയത്തിണ്റ്റെ പേരിലാണ്‌.
blogil olichirikkathe purathu varoo suhruthe
ഞാന്‍ ബ്ളോഗില്‍ ഒളിച്ചിരിക്കുന്നുവെന്ന്‌ തന്നോടാരാണ്‌ പറഞ്ഞത്‌? ഇത് ഒരു വ്യക്തിഗതബ്ലൊഗല്ല. ഒരേ ആശയം പങ്കുവെക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ ചേര്‍ന്നെഴുതുന്ന ഒരു കൂട്ടുബ്ലോഗാണ്. ഇനി തന്റെ കാര്യം, മണീസാരംഗെന്ന പേരില്‍ ക്ളിക്കിയപ്പോള്‍ ‘പ്രൊഫൈല്‍ നോട്ട്‌ അവൈലബിള്‍’ എന്നാണ്‌ കണ്ടത്‌. ആദ്യം താങ്കള്‍ ഒളിയിടത്തില്‍നിന്ന്‌ ആദ്യം പുറത്തിറങ്ങൂ, എന്നിട്ടാവാം മറ്റുള്ളവരെ പുറത്തിറക്കല്‍.
thangal bhayapedendathilla.keraleeya samooham apakkuamathikalalla.
ഭയപ്പെടേണ്ടതില്ല പോലും, തന്നെയൊക്കെ ആരു ഭയപ്പെടാന്‍? കേരളസമൂഹം മണ്ടന്‍മാരുടേതുമല്ല. ഇതിനൊക്കെ ഇത്ര വിശദമായി മറുപടി പറഞ്ഞത്‌ തനിക്ക്‌ പറയുന്നത്‌ മനസ്സിലാവുമെന്ന്‌ തെറ്റിദ്ധരിച്ചിട്ടൊന്നുമല്ല. ഈ കമന്റുകള്‍ അത്യാവശ്യം വിവരമുള്ള വേറെ ഒരുപാടുപേര്‍ വായിക്കുന്നുണ്ടാവാമെന്നുള്ളതു കൊണ്ടാണ്‌.
adanguka priyasuhruthe...adanguka
ഞങ്ങളുടെ ബ്ളോഗില്‍ വന്ന്‌ എന്നോട്‌ അടങ്ങാന്‍ പറയാന്‍ താനാര്‌? കമണ്റ്റ്‌ ഓപ്ഷന്‍ വച്ചിരിക്കുന്നത്‌ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ക്കും (അനുകൂലമായോ പ്രതികൂലമായോ)ചര്‍ച്ചകള്‍ക്കും വെണ്ടിയാണ്‌. അല്ലാതെ വായില്‍തോന്നിയത്‌ വിളിച്ചു പറയാനല്ല.

maneesarang said...

suhrithe...pathu peru polum thikachu vaayikkatha thaangalude lekhanathe[athinu thelivaanallo mattu kamandukal illaathathu...]njanidapettu oru mahaasambhavam aakkiyilledo...?athinu nandi parayukayalle vendathu...allathe ingine choodavaa....potte..iniyithu thangalkku perudosham undakkunnu engil...athngu delet cheythu kalanjere...njaanonnum vaayichittumilla...paranjittumilla pore...''ATHIUNNATHANGALIL DAYVATHINU STHUTHI....BHOOMIYIL [SANMANASULLAVARKKU] SAMAADHAANAM''

മനോഹര്‍ മാണിക്കത്ത് said...

Dear Maneesarang,

ഒരു ലേഖനമോ കവിതയോ, കഥയോ,
മറ്റെന്തായാലും അത് വായിക്കുന്നതിനു മുമ്പ്
എഴുതിയ വ്യക്തിയുടെ ജാതിയും, മതവും
നോക്കിയുള്ള ഈ വായനായാണ് ഏറ്റവും വലിയ തെറ്റ്.
താങ്കള്‍ക്ക് തെറ്റിയതും അതാണന്ന് തോന്നുന്നു
അതാണ് ndf, jamayath islam,madani
എന്നിവരുടെ കൂടെ നില്‍ക്കുന്നവരാണ് ഈ ലേഖനം
എഴിതിയതെന്ന ഒരു മുന്‍ ധാരണയാല്‍ മറുപടി പോസ്റ്റ് ചെയ്തത്
ഇതാണ് ഏറ്റവും വലിയ തെറ്റ് സുഹൃത്തെ...

secular politics said...

മണീസാരംഗ്,
വെറും നാലു പോസ്റ്റായപ്പോഴേക്കും 1357 ഹിറ്റുകള്‍ ലഭിച്ച ഈ ബ്ലോഗില്‍ ആരും കയറാറില്ലെന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്കേ കരുതാനാവൂ. അതുകൊണ്ട് താങ്കളുടെ ഈ തമാശ കേട്ട് ഞങ്ങള്‍ നന്നായി ചിരിക്കുന്നു.
‘iniyithu thangalkku perudosham undakkunnu engil...athngu delet cheythu kalanjere...njaanonnum vaayichittumilla...paranjittumilla pore..’
ഈ കമന്റുകള്‍ വായിക്കുന്നതുവഴി എനിക്ക് പേരുദോഷം ഉണ്ടാവണമെങ്കില്‍ ഇവ വായിക്കുന്നവരെല്ലാം സാമാന്യബുദ്ധിപോലും ഇല്ലാത്തവരായിരിക്കണം. അങ്ങനെയല്ലെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടാണ് അവയെ ഡിലീറ്റ് ചെയ്യാതെ ഓരോന്നിനും അക്കമിട്ട് മറുപടി പറയുന്നത്. അതിവിടെ കിടക്കട്ടെ...ആളുകള്‍ വായിച്ചറിയട്ടെ..

ചാര്‍വാകന്‍ said...

നന്നായി.തുടരുകതന്നേവേണം.ആ ചെറ്റയ്ക്കു കൊടുക്കാനുള്ളത് കൊടൂത്തൂ....