മാധ്യമങ്ങല്‍ക്കിത് ചാകരക്കാലം. കായികമാമാങ്കങ്ങള്‍, പ്രശസ്തരുടെ ശവസംസ്കാരചടങ്ങുകള്‍, മകരവിളക്ക് പോലുള്ള ആത്മീയറിയാലിറ്റിഷോകള്‍ തുടങ്ങിയവ മാത്രം തത്സമയം കണ്ട് ശീലിച്ചിട്ടുള്ള മലയാളിക്ക് ഒരറസ്റ്റ് ലൈവായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് ഇന്നലെയാണ്. കള്ളനും പോലീസും കളിക്കുന്ന കുട്ടികള്‍ ഓടിച്ചിട്ട് പിടിച്ച കള്ളന്റെ ഉച്ചിയിലടിച്ച് അറസ്റ്റെന്ന് പറയുമ്പോലെയെങ്ങാനുമാണോ സംഭവമെന്ന് അറിയാനായി ഉദ്വേഗപൂര്‍വം കാത്തിരുന്നവര്‍ പക്ഷേ നിരാശരായി. സൂഫിയാമദനിയെ അറസ്റ്റ് ചെയ്തത് കാറിനുള്ളില്‍ വച്ചായിപ്പോയതുകൊണ്ട് കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും ക്യാമറകള്‍ക്ക് ക്ലൈമാക്സ് ഒപ്പിയെടുക്കാനായില്ല. കഷ്ടം!
കളമശ്ശേരി ബസ്സ് കത്തിക്കലുമായും ലഷ്കര്‍ ഭീകരന് തടിയന്റവിട നസീറുമായും ഒക്കെ മദനി കുടുംബത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധവും അതിന്റെ പശ്ചാത്തലത്തില്‍ ഇരുമുന്നണികളും ഒരുപോലെ പിടിച്ച പുലിവാലും അനുബന്ധ ആരോപണപ്രത്യാരോപണങ്ങളും ഒക്കെയായി ഒന്നു മുള്ളാന്‍ പോലും ടിവിയുടെ മുന്‍പില്‍നിന്ന് എഴുന്നേല്ക്കാന് വയ്യാതെ പോയ ഏതാനും ദിവസങ്ങളുടെ പരിസമാപ്തി കുറിച്ചു, അറസ്റ്റ് വാര്‍ത്ത. ഇനിയൊന്ന് നടുനിവര്‍ത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വിചാരണയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി ടിവി ലേഖകന്‍.
സൂഫിയാമദനിക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തോടെയാണ് വിചാരണ തുടങ്ങിയതെന്ന് അറിയിച്ച ലേഖകന്‍ സൂഫിയ രണ്ടു കുട്ടികളുടെ മാതാവായ സ്ത്രീയാണ്, രോഗിയാണ് തുടങ്ങിയ വാദങ്ങള്‍ക്കൊപ്പം മുന്‍കൂര്‍ ജാമ്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിചിത്രമായ ഒരു വാദം കൂടി ഉന്നയിച്ചതായി പറഞ്ഞു. അവര്‍ ഒരു പര്‍ദാധാരിയായ സ്ത്രീയാണ് എന്നതായിരുന്നു ആ വാദം. ആദ്യം കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കിക്കൊണ്ടുള്ള വാദത്തിനിടയിലും വക്കീല്‍ ഇതേ വാദം ആവര്‍ത്തിച്ചുവെന്ന് ടിവി വഴിയറിഞ്ഞപ്പോള്‍ അതല്പം അസ്വാഭാവികമായി തോന്നുകതന്നെ ചെയ്തു. രണ്ടു കുട്ടികളുടെ മാതാവ്, രോഗിണി തുടങ്ങിയ വാദങ്ങള്‍ കോടതിയുടെ അനുകമ്പ അര്‍ത്ഥിച്ചുകൊണ്ടായിരുന്നെങ്കില്‍ പര്‍ദാധാരിണിയായ സ്ത്രീയാണ് എന്നവാദം എന്തായിരിക്കാം ലക്ഷ്യംവെച്ചത്?
പര്‍ദധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയ്ക്ക് ഇവരെ ജയിലിലേക്ക് അയക്കുകയാണെങ്കില്‍ ജയില്‍ വസ്ത്രത്തിനുമുകളിലും പര്‍ദ ധരിക്കാന്‍ അവരെ അനുവദിക്കുംവണ്ണം ജയില്‍ചട്ടങ്ങള്‍ മാറ്റേണ്ടിവരും എന്നതുകൊണ്ടാവുമോ? അതോ പര്‍ദ ധരിക്കുന്നൊരു സ്ത്രീക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനാവില്ലെന്നത് മുഖവിലയ്ക്കെടുക്കണമെന്നതോ? ആണെങ്കില്‍ അത് അപകടകരമായ ഒരു തുടര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ സ്ത്രീയുടെ പ്രതിരോധത്തിനായി കാവിവസ്ത്രം ഉയര്‍ത്തിക്കാണിക്കുന്നതും അഭയക്കേസില്‍ പ്രതിയാക്കപ്പെട്ട സ്ത്രീയുടെ പ്രതിരോധത്തിനായി തിരുവസ്ത്രം ഉയര്‍ത്തിക്കാണിക്കുന്നതും പോലെയുള്ള ഒരസംബന്ധം തന്നെയാണിതും. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളിയല്ല. എങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയുള്ള കുറ്റാരോപിതരുടെ ശ്രമങ്ങള്‍ കൂടുതല്‍ വസ്തുനിഷ്ഠമാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഒരു ബലാത്സംഗക്കേസിലുയര്‍ന്ന, പ്രതിയായ പെണ്‍കുട്ടി അധകൃതവിഭാഗത്തില്‍പ്പെട്ടതാണെന്നും സവര്‍ണനായപ്രതിക്ക് അയിത്തം നോക്കേണ്ടതുള്ളതു കൊണ്ട് പ്രഥമദൃഷ്ട്യാതന്നെ കേസിനാധാരമായ കുറ്റകൃത്യം നടന്നിട്ടില്ലെന്നതുപോലുള്ള വാദങ്ങളിലേക്ക് നമ്മുടെ കോടതിമുറികള്‍ അധപതിക്കും. അവരവരുടെ വിശുദ്ധഗ്രന്ഥങ്ങള്‍ തൊട്ട് ആണയിട്ടാല്‍പിന്നെ വിചാരണയൊന്നും വേണ്ടെന്ന നിലയിലേക്ക് നിയമവ്യവസ്ഥിതി എത്തിച്ചേരാന്‍ പിന്നെ അധികമൊന്നും സഞ്ചരിക്കേണ്ടി വരില്ല.
ക്രിമിനല്‍ കുറ്റങ്ങളുടെ കാര്യത്തില്‍ കുറ്റാരോപിതരുടെ മതവിശ്വാസത്തെ കണക്കിലെടുക്കുന്ന പതിവ് നമ്മുടെ നിയമവ്യവസ്ഥയില്‍ ഇല്ലെന്നിരിക്കെ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന അഭിഭാഷകര്‍ തെറ്റായൊരു കീഴ്വഴക്കമാണ് തുടരുന്നത്. മതപരമായൊരു സ്വത്വബോധത്തിലേക്ക് നമ്മുടെ ബഹുസ്വരസമൂഹത്ത്തിന്റെ മനസ്സിനെ പരുവപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് യാഥാസ്ഥിതിക മതമൌലികവാദികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് തങ്ങളെന്ന് അഭിഭാഷകരും നിയമവ്യവസ്ഥയും തിരിച്ചറിഞ്ഞില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.
Friday, December 18, 2009
Subscribe to:
Post Comments (Atom)
18 comments:
ക്രിമിനല്‍ കുറ്റങ്ങളുടെ കാര്യത്തില്‍ കുറ്റാരോപിതരുടെ മതവിശ്വാസത്തെ കണക്കിലെടുക്കുന്ന പതിവ് നമ്മുടെ നിയമവ്യവസ്ഥയില്‍ ഇല്ലെന്നിരിക്കെ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന അഭിഭാഷകര്‍ തെറ്റായൊരു കീഴ്വഴക്കമാണ് തുടരുന്നത്.
we dont want Word verification
http://nandana2000.blogspot.com/ ഇവിടെ
you are correct , religion and its symbols is influencing our society more than required,it is high time we need to keep religion away from country and justce.
റിവേഴ്സ് ഗിയര്‍,
പ്രസക്തമായ നിരീക്ഷണം തന്നെ. പക്ഷെ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് പ്രകാരം പര്‍ദ്ദാ ധാരിണിയായ സ്ത്രീയുമായി ഏര്‍പ്പെടുന്ന കരാറിന് നിയമ സാധുതയില്ല എന്നകാര്യം താങ്കള്‍ക്കറിയാമോ എന്നെനിക്കറിയില്ല. ഇതില്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന് മുസ്ലിം നിരക്ഷരത ഉള്ളത് കൊണ്ട് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗ്രഹിച്ചെടുന്ന പ്രശ്നം ഒന്ന് , രണ്ടാമത് ഏറെകുറെ മുഖം മറഞ്ഞ രീതിയിലുള്ള അവസ്ഥയില്‍ കരാറില്‍ ആളെ ത്രിച്ചറിയാന് സാധിക്ക്കാത്ത അവസ്ഥയുമുണ്ടാാകും. വിഷയവുമായി ബന്ധമില്ലെങ്കിലും പറഞ്ഞു എന്ന് മാത്രം. പക്ഷെ ഇക്കാര്യത്തില്‍ ഇങ്ങനെയൊരു വാദത്തിന്റെ പോയിന്റ് ഞാന്‍ താങ്കള്‍ പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. രോഗിണിയാണ്, തീവ്രവാദ സംശയത്തിന്റെ പേരില്‍ വിചാരണ തടവ് അനുഭവിച്ച ആളുടെ ഭാര്യയാണ് എന്നൊക്കെ പറഞ്ഞിരുന്നു. താങ്കള്‍ പറഞ്ഞ പോലെയുള്ള ഒരു പോയിന്റ് ശ്രദ്ധയില്‍ പെട്ടിട്ടില്ല.
============================
പര്‍ദധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയ്ക്ക് ഇവരെ ജയിലിലേക്ക് അയക്കുകയാണെങ്കില്‍ ജയില്‍ വസ്ത്രത്തിനുമുകളിലും പര്‍ദ ധരിക്കാന്‍ അവരെ അനുവദിക്കുംവണ്ണം ജയില്‍ചട്ടങ്ങള്‍ മാറ്റേണ്ടിവരും എന്നതുകൊണ്ടാവുമോ? അതോ പര്‍ദ ധരിക്കുന്നൊരു സ്ത്രീക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനാവില്ലെന്നത് മുഖവിലയ്ക്കെടുക്കണമെന്നതോ?
================================
ഈ വരികള്‍ മുന്‍ വിധിയോ , അല്ലേങ്കില് ഒരു എം.ന്.കാരശ്ശേരി സ്റ്റൈല്‍ മതേതതരത്തതിന്റെ അപ്പോസ്തലന് ആകാനുള്ള ശ്രമമോ ആയി തോന്നുന്നു.
നന്ദി.
എസ്.എഫ്.ഐയും, കെ.എസ്.യൂവും, ഏ.ഐ.എസ്.എഫും, ഏ.ബി.വി.പിയുമൊക്കെ ബസിന് അള്ള് വച്ചാലും ചില്ലിന് കല്ലെറിഞ്ഞാലും അതിലിരിക്കുന്ന യാത്രക്കാരന്റെ കണ്ണെറിഞ്ഞ് പൊളിച്ചാലും ഇനി മനുഷ്യനെ പച്ചയ്ക്കങ്ങ് ചുട്ട് കൊന്നാലും അത് തീവ്രവാദമല്ല ചെല്ലാ... രാഷ്ട്രീയപ്രവര്‍ത്തനമാണ്... അല്ലെങ്കില്‍ “സ്വാഭാവിക”മായ റീറ്റാലിയേഷന്‍ !
പി.ഡി.പിക്കാര്‍ ചെയ്താല്‍ പക്ഷേ അത് തീവ്രവാദമാണ് ചെല്ലാ. കാരണം അതിന്റെ നേതാവ് സലല്ലാഹുഅലൈഹിവസല്ലം പറഞ്ഞാണല്ലോ പ്രസംഗം തുടങ്ങാറ്...കാരണം അതിന്റെ നേതാവിന്റെ ഭാര്യ പര്‍ദ്ദയെന്നൊരു വസ്ത്രമാണല്ലോ ധരിക്കാറ്, കാരണം അതിന്റെ നേതാവിന്റെ മക്കള്‍ തൊപ്പിവച്ചവരാണല്ലോ...
മൃദുഹൈന്ദവതയെ ലാളിച്ച് വളര്‍ത്തി വളര്‍ത്തി ഫാഷിസം വരുന്ന വഴി പോലും തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു... ഒരു “തടിയന്റെ അവിടെ” നോക്കിയെറിഞ്ഞാല്‍ എല്ലാവനേം കൊള്ളിക്കാന്‍ പറ്റിയ ആയുധമാണ് അവരുടെ കൈയ്യില്‍. ആണ്ടോടാണ്ട് മുണ്ടു പൊക്കി കുണ്ടീമ്മേ കിടക്കുന്ന ‘കേസരി’യുടെയും ‘സ്വദേശാഭിമാനി’യുടെയും പാരമ്പര്യത്തഴമ്പ് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ശവങ്ങള് ഒരു വാക്കെഴുതില്ല, മാധ്യമത്തിനേം സിറാജിനേം തേജസ്സിനേം സാക്ഷാല്‍ ചന്ദ്രികയെത്തന്നേം പൂട്ടിക്കെട്ടിയാലും. എന്നാലും പന്നിപ്പിറപ്പുകള്‍ പിന്നേം വോള്‍ടയറെ ഉദ്ധരിച്ച് പിടിക്കും, അസമയത്ത് വയാഗ്രാ തിന്നവന്റെ കൊടിമരം പോലെ. അതോണ്ട്, സമീറേ, അലിക്കുഞ്ഞേ, നൌഷാദേ, നാസറേ, ഷറഫേ, ശിഹാബേ, നിഷാദേ, മൊയ്തൂ*... പാന്‍സഴിച്ച് ഐഡന്റിറ്റി ടെസ്റ്റ് നടത്തുന്ന കാലമാണ് വരുന്നത്. തൊലി വളര്‍ത്താനുള്ള മരുന്ന് വല്ലോം കിട്ടുമോന്ന് നോക്ക്... ഇല്ലെങ്കില്‍ പാസ്പോര്‍ട്ടാപ്പീസിലോട്ട് വണ്ടിവിട്...
വളരെ ശരി. വാദം അനുചിതം എന്ന് അത് കേട്ടപ്പോള്‍തന്നെ തോന്നിയിരുന്നു. അതിന്റെ വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന, കൂടുതല്‍ ചിന്തിപ്പിക്കുന്ന ഈ പോസ്റ്റിനു നന്ദി.
അഭിനന്ദനങ്ങള്‍. ഇപ്രകാരമായിരുന്നു മാധ്യമങ്ങളുടെ ചര്‍ചയെങ്കില്‍ നന്നായിരുന്നേനെ. മതേതരത്തിന് വേണ്ടി ശബ്ധിക്കുന്നവര്ക്ക് ആത്മാര്‍ഥയുണ്ടെങ്കില്‍ ഇങ്ങനെയുള്ള സ്കലിതങ്ങളിലാണ് ചര്ചതുടരേണ്ടതും തിരുത്തേണ്ടതും. അതല്ലാതെ കുറ്റം ചെയ്തവരുടെ സമുദായത്തെ മൊത്തത്തില്‍ ഭീകരവാദികളാക്കാനും, വിശ്വാസമാണ് അവരെക്കൊണ്ട് അതൊക്കെ ചെയ്യിക്കുന്നെന്ന് പറഞ്ഞ് തക്കത്തില്‍ മതവിരുദ്ധത പ്രചരിപ്പിക്കാനാണ് ബ്ലോഗില്‍ നല്ലരുവിഭാഗം വിരല്‍ ചലിപ്പിക്കുന്നത്.
പത്രങ്ങളിലും ടി.വിയിലും കാണുന്നതെല്ലാം അതേ പടി വിഴുങ്ങുകയാണോ?
ജോക്കര്‍,
കാരശ്ശേരിയുടേതുപോലെ സമഗ്രമായ ഒരു സെക്കുലര്‍ നിലപാടില്‍ എത്തിച്ചേരാന്‍ എനിക്കൊക്കെ ഇനിയുമൊരുപാടുദൂരം യാത്ര ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്റ്റൈലിലൊന്നും ഞാന്‍ എത്തിയിട്ടുമില്ല. ഇവിടെ ഞാന്‍ ഉന്നയിക്കുന്ന പ്രശ്നം ക്രിമിനല്‍കുറ്റങ്ങളുടെ വിചാരണ നടക്കുമ്പോള്‍ കുറ്റാരോപിതരുടെ മതവിശ്വാസം പരിഗണിക്കുന്നത് ശരിയായ കീഴ്വഴക്കമാണോ എന്നതാണ്. അതില്‍ എനിക്ക് മുന്‍ വിധിയൊന്നുമില്ല.
അനോണിമാഷ്,
താങ്കള്‍ പറയുന്ന കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ ഈ പോസ്റ്റ് ശ്രദ്ധക്ഷണിക്കുന്ന പോയിന്റിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് താങ്കളുടെ കമന്റ് അവ്യക്തമാണ്.
രാജേഷ്,
മാധ്യമങ്ങളില്‍ കാണുന്നത് അപ്പടി വിഴുങ്ങരുതെന്നു തന്നെയാണ് ഈ പോസ്റ്റിനും പറയാനുള്ളത്.
പാവം വക്കീലിനായോ കുഴപ്പം ? തങ്ങളുടെ കക്ഷി നാഴികക്ക് നാല്‍പ്പതുവട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്ന മത അടയാള വാക്യങ്ങളിലൊന്ന് വക്കീലും എടുത്തുപയോഗിച്ചതല്ലേ..? ഇതു ഇസ്ലാം മതത്തിനെതിരെയുള്ള ഇതര മതസ്തരുടെ യുദ്ധപ്രഖ്യാപനമാണെന്ന സന്ദേശം നാലാള് അറിയട്ടന്നെ :)
ചിത്രകാരന്റെ പോസ്റ്റ്: സൂഫിയ-മദനി മെഗസീരിയല്‍ ?
സൂഫിയാ മദനിയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് അവരുടെ വക്കീൽ ഉയർത്തിയ ഈ അതി വിചിത്രവാദം മീഡിയകളിൽ ശ്രദ്ധിച്ച റിവേഴ്സ് ഗിയറിന്റെ ഫൗണ്ടർ മെംബറായ എനിക്കും തോന്നി ഈ ലേഖനത്തിൽ ഉന്നയിക്കപ്പെട്ട അതേ ആശങ്ക. മാധ്യമങ്ങളിൽ കാണുന്നത് അപ്പടി വിഴുങ്ങാവോ എന്ന വി രാജേഷിന്റെ ചോദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കിക്കൊണ്ടു തന്നെ പറായെട്ടെ (ഈ വിഷയത്തിൽ മാധ്യമങ്ങളിൽ വന്ന പല പ്രചരണങ്ങളെയും കുപ്രചരണങ്ങളെയും നിഷേധിച്ച് പത്ര സമ്മേളനം നടത്തിയ മദനി ഇതു നിഷേധിക്കാത്ത സമയം വരെ)ഇത് ഞാൻ വിശ്വാസത്തിലെടുക്കുന്നു.
അങ്ങിനെയെങ്കിൽ, നീതിപീഡത്തിന് മുമ്പിൽ രോഗിണി, രണ്ടു കുഞ്ഞുങ്ങളുടെ മാതാവ് എന്ന കൂട്ടത്തിൽ ഉന്നയിച്ച പർദ്ദ ധരിക്കുന്ന സ്ത്രീ എന്ന വാദം ഈ ബ്ലോഗ് ടൈറ്റിലിനെ അന്വർത്ഥമാക്കുന്ന ഒന്നാണ്. അതായത് കേരളീയ സമൂഹം റിവേഴ്സ് ഗിയറിൽ തന്നെയാണ് എന്ന് അരക്കിട്ടുറപ്പിക്കുന്നു എന്നർത്ഥം. ലേഖനത്തിൽ ഉന്നയിച്ച ഒന്നാമത്തെ കാര്യമായിരിക്കണം ജാമ്യാപേക്ഷക്ക് വേണ്ടി ഹാജറായ വക്കീൽ ഉന്നയിച്ചത് എന്നത് തന്നെയാണ് എന്റെ വിശ്വാസം.
വ്യക്തതക്ക് വേണ്ടി ഒന്നു വിശദീകരിക്കാം ഞാൻ മനസ്സിലാക്കിയതിൽ നിന്ന്. ഇങ്ങിനെ ഒരു നിയമം നിലവിലില്ല അതുകൊണ്ട് ഒരു ജനാധിപത്യ മതേതര രാഷ്ട്രം എന്ന നിലയ്ക്ക് ഓരോ മത വിശ്വാസിക്കും അവരുടെ വിശ്വാസവും ആചാരങ്ങളും പിൻതുടരാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ട്. തന്റെ മത വിശ്വാസത്തിന്റെ ഭാഗമായുള്ള ഈ വസ്ത്ര ധാരണ രീതി ജയിലിൽ സാധ്യമല്ലത്ത സ്ഥിതിക്ക് ഒരു പൗരന്റെ മതവിശ്വാസ സംരക്ഷണം ഈ ഒരു സാഹചര്യത്തിൽ ഹനിക്കപ്പെടുന്നു അതുകൊണ്ടു തന്നെ ഇവർക്ക് ജാമ്യം അനുവദിക്കണം" ഇതായിരിക്കണം ഈ വാദത്തിന്റെ പിന്നിലുള്ള യുക്തി. അങ്ങെനെയെങ്കിൽ ഭരണഘടന നൽകുന്ന അവകാശങ്ങൾ മുൻ നിർത്തി ഉന്നയിച്ച ഈ ഒരു വാദം സെക്യുലറിസത്തെക്കുറിച്ചുള്ള ഒരു പുതിയ ചർച്ചക്ക് വഴിയൊരുക്കേണ്ടതുണ്ട്?.
ഈ ഒരു ചർച്ചയുടെ മാനദണ്ഡം ഒരു ബഹുസ്വര സമൂഹത്തിന്റെ പൊതു താൽപര്യം സംരക്ഷിക്കുക എന്നത് പ്രഥമ ലക്ഷ്യമായ് എഴുതപ്പെട്ട ഭരണഘടനെയുടെ മുമ്പിൽ പിന്നീട് ഉയർന്നു വന്ന പ്രധാന പ്രശ്നം ' മതങ്ങളുടെ അവകാശ സംരക്ഷണം ഒരു സെക്യുലർ സൊസൈറ്റിയിൽ എവിടെ മുതൽ എവിടെ വരെ എന്നതാണ്"
ഇതിനുമുമ്പ് പത്രതിൽ വയിച്ച ഒരു സംഭവം കൂടി കൂട്ടിച്ചേർക്കാൻ ഞാനാഗ്രഹിക്കുന്നു, അതായത് മുംബെയിലെ ഒരു ഉന്നതനായ വ്യാപാരി. അയാൾ ഹിന്ദുവാണ് കല്യാണം കഴിച്ച് രണ്ട് കുട്ടികളുമുണ്ട്, അയാൾക്ക് അയാളുടെ കാമുകിയെ കല്യാണം കഴിക്കണം. ഹിന്ദു സിവിൽ നിയമം അതനുവദിക്കുന്നില്ല. പെട്ടെന്ന് അയാൾക്ക് ഒരു ബുദ്ധി ഉദിക്കുന്നു, അതിന്റെ അടിസ്ഥാനത്തിൽ അയാളും കാമുകിയും ഇസ്ലാം മതം സ്വീകരിക്കുന്നു. ഇതോടനുബ്ന്ധിച്ച് ഭാര്യ കൊടുത്ത കേസ് മുസ്ലിം വ്യ്ക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ തള്ളിക്കൊണ്ട് കോടതി ഈ ഒരു സന്ദർഭത്തിൽ എത്തിപ്പെട്ട ഗതികേടിനെയും സൂചിപ്പിക്കുകയുണ്ടായി, ഒരു പൊതു സിവിൽ നിയമത്തിന്റെ ആവശ്യകതയെക്കൂറിച്ച് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
പൊതു സിവിൽ നിയമം ഇന്ത്യൻ സാഹചര്യത്തിൽ വളരെ സങ്കീണ്ണമാണ്. അതിന്റെ അപകടങ്ങളെക്കുറിച്ചും നമുക്കറിയാം.
ഇപ്പോൾ ഉന്നയിച്ച ജെയിലിലുള്ള വസ്ത്ര ധാരണം മുതൽ. മുകളിൽ പറഞ്ഞ കല്യാണക്കേസ് വരെ പരിഗണിക്കുമ്പോൾ പൗരന്റെ വിശ്വാസ സംരക്ഷണം മതേതര ജനാധിപത്യ വ്യവസ്ഥിതിയിൽ പുനർവ്വിചിന്തനത്തിനും ചർച്ചക്കും വിധേയമാകേണ്ടതുണ്ട്. അത് എത്രമാത്രം സ്ങ്കീർണ്ണമായാലും വിവിധ പ്രശ്നങ്ങളിൽ, കോടതി വിധികളിൽ, നിയമ നിർമ്മാണത്തിൽ, ഭരണ നിർവ്വഹണത്തിൽ പലപ്പോഴായി എത്തിപ്പെടുന്ന പ്രതി സന്ധികൾ പൊതു സമൂഹത്തിനു് മുമ്പിൽ ഉയർത്തുന്ന പ്രധാന ചോദ്യമുണ്ട്. മത സാമൂഹിക ശ്ക്തികളെ സ്റ്റേറ്റ് ഏതു രീതിയിൽ പരിഗണിക്കണം ഏതു രീതിയിൽ തള്ളിക്കളയണം എന്ന വളരെ സങ്കീർണ്ണമായ ചോദ്യം.
ഒരു മതത്തെ അങ്ങിനെ കുറ്റപ്പെടുത്തണോ? ഞാന്‍ വായിചെടുത്തോളം ഇസ്ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എതിര്‍ത്തിട്ടെയുള്ളൂ. ഇസ്ലാമിന്റെ വലിയശത്രുവായ ജൂദന്റെ മൃതദേഹം കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ എഴുനെറ്റുനിന്ന പ്രവാചകന്റെ അനുയായികളാണ് യെതാര്‍ത്ഥ മുസ്ലികള്. ഞാന്‍ ഇസ്ലാമിനെ വായിച്ചത് പ്രവാചകനില്‍ നിന്നാണ് ഇവിടെ ഇങ്ങു കേരളത്തില്‍ മുഹമ്മദ് അബ്ദുറഹിമാന് സാഹിബില്‍ നിന്നാണ്. സാഹിബ് ഒരേ സമയം ഇന്ത്യക്കാരനും മുസ്ലിമും ആയിരുന്നു. അദ്ദേഹത്തില്‍ നിന്നും എന്തെങ്കിലും ഒരു തീവ്ര ചിന്താ വായിച്ചെടുക്കാന്‍ കഴിയുമോ? ഞാന്‍ ആരെയും പ്രമോട്ട് ചെയ്യുന്നില്ല. ഒരുമതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
മാലെഗാവ് വായിച്ചിരുന്നോ? കര്‍ക്കരയുടെ മരണം?
എല്ലാ മതങ്ങളെയും പറ്റി പഠിക്കുമ്പോള്‍ ഒരു മതവും
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല എന്നുകാണാന്‍ കഴിയും.
ലോകത്തുള്ള ഒട്ടുമിക്ക തീവ്രവാദവും മുതലാലിത്തത്തിന്റെ അമേരിക്കയുടെ കംമ്യുനിസത്തിലുള്ള മുതലാളിത്തത്തിന്റെ സന്തതികലാനെന്നു കാണാന്‍ കഴിയും
http://nandana2000.blogspot.com/ ഇവിടെ
there is nothing innovative in the post. the megaphone of the media. why dont you thik that she has been wearing pardha from her childhood. its her religion. Mahdhani was and is a terrorist after 10 yrs of prison life.why dont you wait until it is proved.
try to be different in thought or dont be prejudiced.
Hasaniyya Sunni Madrassa Olavattur Panichikapalliyali
മദനി ടെററിസ്റ്റ് ആണോ, സൂഫിയ തെറ്റ് ചെയ്തിട്ടുണ്ടോ എന്നതല്ല
ലേഖനത്തിലെ വിഷയം അതെല്ലാം കോടതി പിന്നീട് പറയും.
ഈ ലേഖനത്തില്‍ പറയുന്നത് വളരെ വ്യക്തമാണ്.
സൂഫിയാ മദനിയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് അവരുടെ വക്കീൽ ഉയർത്തിയ ഈ അതി വിചിത്രമായവാദം
അതിനെ എങ്ങിനെ കാണണം
ഇതിന്റെ തെറ്റൂം ശരിയും ചര്‍ച്ച ചെയ്യുക എന്നാതാണ് ഈ ലേഖനത്തിന്റെ മുഖ്യ ഘടകം.
അഭയ കേസില്‍ നാളെ സിസ്റ്റര്‍ സെഫിയും(തിരുവസ്ത്രം), മേലേഖാവ് സ്പോടനക്കേസ്സില് പ്രഗ്യാ സിങ് ഠാക്കൂറും (കാവി വസ്ത്രം)ഇങ്ങിനെ കോടതിയില്‍ വാദിച്ചാല്‍ എന്ത് എന്നാതാണ്
ഇവിടെ നമ്മള് ചര്‍ച്ച ചെയ്യപ്പെടേണ്ടത്
ചിത്രകാരാ,
ഒരു കക്ഷി ചാനലിലോ പത്രസമ്മേളനത്തിലോ പറയുന്നതുപോലെയല്ല ഒരു വക്കീല്‍ കോടതിയില്‍ പറയുന്നത്. അഞ്ചുനേരം നിസ്കരിക്കുന്ന, പര്ദ്ദാധാരിണിയായ ഒരു സ്ത്രീക്ക് ഇത്തരമൊരു കുറ്റകൃത്യത്തില്‍ പങ്കാളിയാവാനാവില്ലെന്ന് സൂഫിയക്കോ മദനിക്കോ പി ഡി പി പ്രവര്‍ത്തകര്‍ക്കോ മേല്പറഞ്ഞതില് വിശ്വസിക്കുന്ന മറ്റാര്‍ക്കെങ്കിലുമോ പൊതുസമൂഹത്തിനുമുന്നില്‍ വാദിക്കാം. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. പക്ഷേ കോടതിയിലേക്ക് വരുമ്പോള്‍ ഇത്തരം ആത്മനിഷ്ഠമായ വാദങ്ങള്‍ നിയമവ്യവസ്ഥയുടെ സെക്കുലര്‍ സ്വഭാവത്തെയാണ് ബാധിക്കുക. ക്രിമിനല്‍ കുറ്റങ്ങളുടെ വിചാരണയില്‍ മതനിയമങ്ങളോ വിശ്വാസങ്ങളൊ കൈകടത്താന്‍ പാടില്ല എന്നതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭരണഘടനയോട് ബാധ്യതപ്പെട്ട ഒരു വക്കീല്‍ നീതിപീഠത്തിനു മുന്പില് ഇത്തരമൊരു വാദം ഉന്നയിക്കുന്നത് അപകടകരവും സന്നദെടുക്കുമ്പോള് നടത്തുന്ന പ്രതിജ്ഞയുടെ ലംഘനവുമാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് തന്നെ അപമാനകരമായിത്തീര്‍ന്ന കന്ബിഹാരിക്കേസിന്റെ വാദം ഓര്‍ക്കുക.
“ഇതു ഇസ്ലാം മതത്തിനെതിരെയുള്ള ഇതര മതസ്തരുടെ യുദ്ധപ്രഖ്യാപനമാണെന്ന സന്ദേശം നാലാള് അറിയട്ടന്നെ :)”
ഒരു മതത്തിനെതിരെയുള്ള ഇതരമതങ്ങളുടെ യുദ്ധപ്രഖ്യാപനവും ഒരു മതത്തില്‍ വിശ്വസിക്കുന്നവരുടെ ഇതരമതവിശ്വാസികള്ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനവും ഒരുപോലെ ഫാസിസമാണ്. അത് ഈ ബ്ലോഗ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.
ഹസ്സനിയാ,
the megaphone of the media.
ലേഖനം വായിച്ചിട്ടുതന്നെയാണോ ഈ അഭിപ്രായം?
why dont you thik that she has been wearing pardha from her childhood. its her religion.
ആയിക്കോട്ടെ, പക്ഷേ ഒരു ക്രിമിനല്‍ കേസിന്റെ വിചാരണയില്‍ ഈ വാദത്തിനെന്താണ് പ്രസക്തി എന്നാണ് ചോദ്യം. മുങ്കമന്റുകളില്‍ ഇതെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.
Mahdhani was and is a terrorist after 10 yrs of prison life.
മദനി ഈ പോസ്റ്റിലെ വിഷയമല്ല. അബദ്ധത്തില്‍പോലും സൂഫിയയെ പരാമര്‍ശിക്കുന്നയിടങ്ങളില്‍ കുറ്റാരോപിതയെന്നല്ലാതെ കുറ്റവാളിയെന്ന് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു താനും.
"why dont you wait until it is proved.
try to be different in thought or dont be prejudiced."
THEN.., WHO DIDN'T WAIT MY DEAR? ME OR YOU WHO JUMPED INTO A PREJUDICED AND IRRESPONSIBLE READING OF THE POST?
;)
probably Madani is a shia, that is why Sunni Madarassa is eager to stamp him as a terrorist. Unfortuantely Madarassa dont realise that Madani and Madarassa are equally abhorable, illogical and is not required in our society. Both can get lost.
Oh.. shouldnt be forgetting all other filth like RSS, Sangh and their cows. slaughter all of them, so that we have some peace at hand.
Post a Comment