കഴിഞ്ഞ ദിവസം വരെ വേദികളില്‍നിന്ന് വേദികളിലേക്ക് ഘോരഘോരം സദാചാരം പ്രസംഗിച്ചുനടന്ന, മറ്റുള്ളവര്‍ക്കുമേല്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചിരുന്ന ഒരാള്‍ ഇരുട്ടിവെളുക്കും മുന്‍പെ അതേ കൃത്യത്തിന് പിടിക്കപ്പെട്ട് മുഖം മറച്ച് പോലീസ് ജീപ്പിലിരിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ് ഇന്ന് കേരളം പുലര്‍ന്നത്. സ്ത്രീകളെക്കുറിച്ച് പൊതുവിലും രാഷ്ട്രീയ എതിരാളികളായ പുരുഷന്മാരെക്കുറിച്ച് പ്രത്യേകിച്ചും അശ്ളീലം പ്രസംഗിച്ച് ഒരുപാട് കൈയ്യടിനേടിയയാളാണ് രാജ് മോഹന്‍ ഉണ്ണിത്താന്. അര്‍ദ്ധരാത്രിയില്‍ കാരാട്ട് ബൃന്ദയുടെ തുടയില്‍തൊട്ടുണര്‍ത്തിയാല്‍ അവൈലബിള്‍ പൊളിറ്റ്ബ്യൂറൊ ആയി എന്ന സൂപ്പര്‍ഹിറ്റ് മുതല്‍ സൂഫിയയിലാണ് പിണറായിക്ക് കണ്ണെന്ന് ധ്വനിപ്പിക്കുന്ന ലേറ്റസ്റ്റ് ഹിറ്റ് വരെ രാജ്മോഹന്‍ വേദികളില്‍നിന്ന് വേദികളിലേക്ക് പ്രകമ്പനങ്ങളാക്കി കൊണ്ടുനടന്നു. കേരളീയന്റെ കപടസദാചാരബോധത്തെയും സ്ത്രീവിരുദ്ധതയെയും ഇത്ര സമര്‍ത്ഥമായി പൊതുവേദികളില്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു നേതാവിനെ സമീപകാലരാഷ്ട്രീയചരിത്രത്തില്‍നിന്ന് കണ്ടെടുക്കുക പ്രയാസം. അങ്ങനെയുള്ള ഉണ്ണിത്താന് ഒടുവില്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണെന്നതില്‍ ഒരു കാവ്യനീതിയൊക്കെയുണ്ട്.
പക്ഷേ ഈ പോസ്റ്റ് ഉന്നയിക്കാന്‍ ശ്രമിക്കുന്ന വിഷയം അതല്ല. അതിന്റെ പശ്ചാത്തലം രാജ്മോഹന്‍ ഉണ്ണിത്താന്റേതുപോലെ ഒരു പിന്തിരിപ്പന് വ്യക്തിത്വം ചെന്നുപെട്ട അബദ്ധത്തിന്റേതായിപ്പോയത് ചര്‍ച്ചയുടെ ഗൌരവം കുറയ്ക്കുമോ എന്നൊരു ഭയം ന്യായമായും നിലനില്‍ക്കുമ്പോഴും സമീപകാലത്തായി നടന്ന പല സംഭവങ്ങളുമായി പ്രതിസ്ഥാനത്ത് ഇയാളെപ്പോലൊരു ബോറനല്ലായിരുന്നുവെങ്കില്‍ ഈ സംഭവത്തെയും കൂട്ടിവായിക്കാം എന്നതുകൊണ്ട് ഉദ്യമവുമായി മുന്നോട്ടുപോവുന്നു.
ഉണ്ണിത്താനെയും അയാളുടെ സദാചാരമുഖംമൂടിയെയുമൊക്കെ മാറ്റിവെച്ചാല്‍ ഇവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണ്. ഉഭയസമ്മതപ്രകാരം ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നതോ ലൈംഗികബന്ധം പുലര്‍ത്തുന്നതോ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് കുറ്റകരമല്ല. ലൈംഗികവിപണനവുമായി ബന്ധപ്പെട്ട് പണം വാങ്ങിയുള്ള ലൈംഗികബന്ധം മാത്രമേ അനാശാസ്യപ്രവര്‍ത്തനമായി കരുതാന്‍ പറ്റൂ എന്നിരിക്കേ ഈ പറഞ്ഞ കേസില്‍ പോലും സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ് മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്; പൊതുസമൂഹത്തില്‍ ഇത്തരമൊരു മനുഷ്യത്വവിരുദ്ധമായ കപടസദാചാരബോധം അരക്കിട്ടുറപ്പിക്കാന്‍ കാരണക്കാരനായ ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ അതര്‍ഹിക്കുന്നില്ലെങ്കില്‍പോലും.
ജോളി ചിറയത്ത് ഈ ലക്കം പച്ചക്കുതിരയില്‍ എഴുതിയ 'നെല്ലിയാമ്പതിയില്‍ ഒരു സദാചാരക്കാലത്ത്' എന്ന ലേഖനമുള്‍പ്പെടെ നേരിട്ടറിയാവുന്നതും കേട്ടറിവുള്ളതുമായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെയോ നാട്ടുകാരുടെയോ ആയ ഇത്തരം അറുപിന്തിരിപ്പന്‍ സദാചാരസംസ്ഥാപനശ്രമങ്ങളുണ്ട്. സ്വവര്‍ഗരതിവരെ നിയമസാധുത നേടിക്കഴിഞ്ഞിട്ടും നമ്മുടെ പൊതുബോധം ഇപ്പോഴും പഴയ വിക്റ്റോറിയന്‍ മൂല്ല്യങ്ങളില്‍ കിടന്നുകറങ്ങുകയാണെന്നുള്ളത് പരിതാപകരമാണ്. അന്യന്റെ സ്വകാര്യതയിലേക്ക് സദാ തുറന്നുപിടിച്ചിരിക്കുന്ന കണ്ണായിരിക്കുന്നു മലയാളിയുടെ സദാചാരം. ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാടെടുക്കേണ്ട സംഘടനയെന്ന നില വിട്ട് ഇടതുയുവജനസംഘടനകള്‍ വരെ പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നു എന്നത് അതിലേറെ പരിതാപകരം. ഇത്തരമൊരു വിഷയത്തില്‍പോലും ഉടനടി അഭിപ്രായവോട്ടെടുപ്പ് നടത്തിയേക്കാവുന്ന നിലയ്ക്ക് പ്രതിബദ്ധതകളൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞ മാധ്യമങ്ങളും കൂടിയാവുമ്പോള്‍ സാക്ഷരകേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് തിരിഞ്ഞുനടക്കുന്ന കാഴ്ച പൂര്‍ണ്ണമാകുന്നു.
Monday, December 21, 2009
Subscribe to:
Post Comments (Atom)
103 comments:
ഒന്നാന്തരത്തില്‍ ഒന്നാന്തരം അഭിപ്രായം. ഒരു ഇണ ഇണ ചേരുന്നിടത്ത് നാട്ടുകാരുടെ സദാചാരപ്പടയ്ക്ക് എന്തു കാര്യം . പോലീസ് ഏതു വകുപ്പിലാണ് കേസ് കൈകാര്യം ചെയ്തത് എന്നും കൂടി അറിയാന്‍ എനിക്ക് താല്പര്യവും ഉണ്ട്.
എന്റെ ഒരു കൂട്ടുകാരന്റെ വാക്കുകള്‍ കടം എടുത്താല്‍
“ കുശുമ്പാടോ വെറും കുശുമ്പ് ഇവര്‍ക്കൊക്കെ , അവനവന് കിട്ടാത്തത് വേറാരും തിന്നരുത് എന്ന ഒറ്റ വാശി ”
അസ്സല് !
ഉണ്ണിത്താനെയും അയാളുടെ സദാചാരമുഖംമൂടിയെയുമൊക്കെ മാറ്റിവെച്ചാല്‍ ഇവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണ്. ഉഭയസമ്മതപ്രകാരം ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നതോ ലൈംഗികബന്ധം പുലര്‍ത്തുന്നതോ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് കുറ്റകരമല്ല. ലൈംഗികവിപണനവുമായി ബന്ധപ്പെട്ട് പണം വാങ്ങിയുള്ള ലൈംഗികബന്ധം മാത്രമേ അനാശാസ്യപ്രവര്‍ത്തനമായി കരുതാന്‍ പറ്റൂ എന്നിരിക്കേ ഈ പറഞ്ഞ കേസില്‍ പോലും സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ് മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്; പൊതുസമൂഹത്തില്‍ ഇത്തരമൊരു മനുഷ്യത്വവിരുദ്ധമായ കപടസദാചാരബോധം അരക്കിട്ടുറപ്പിക്കാന്‍ കാരണക്കാരനായ ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ അതര്‍ഹിക്കുന്നില്ലെങ്കില്‍പോലും.
അഭിപ്രായത്തിൽ കഴമ്പില്ലാതില്ല. എന്നാലും.....
ഈയുള്ളവന്റെ പോസ്റ്റിൽ മേൽക്കാര്യം ഭംഗ്യന്തരേണ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
ലൈംഗികബന്ധം ആസ്വദിയ്ക്കുന്നത്
മനുഷ്യരാവട്ടെ പട്ടികളാവട്ടെ പാമ്പുകളാവട്ടെ ;
അത്
മലയാളിയുടെ കണ്ണിൽപ്പെട്ടോ ,
ഉടനെയവന്റെ സദാചാരകല്ലുകൾ അവർക്കെതിരെ ഉദ്ധരിയ്ക്കും.
പിന്നെ
ശീഘ്രസ്ഖലനങ്ങളുടെ പ്രളയമായി.
ഇവിടെ മലയാളിയുടെ സദാചാരത്തെ കളിയാക്കുകയും. അത് ഉണ്ണിത്താന്റെ സ്വകര്യതയാണെന്നുമൊക്കെ അഭിപ്രായം പറയുകയും ചെയ്ത റിവേഴ്സ് ഗിയറിനോടും, ക്യാപറ്റന് കരിസ്മയോടും, കാര്‍ട്ടൂണിസ്റ്റിനോടും, നഗ്നനോടുമൊരു ചോദ്യം.
നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ രതിക്രീഡകളാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ ഒരു സ്ഥലത്ത് ഒരു വീടിനുള്ളില്‍ അടച്ചിരുന്നു കൊത്തം കല്ലു കളിച്ചാല്‍ നിങ്ങളൊക്കെ അത് കയ്യടിച്ച് അഭിനന്ദിക്കുമോ?
കാളിദാസാ താന്‍ എന്നാ സദാചാരത്തിന്റെ കമ്മറ്റി നേതാവയിട്ടു ജനിച്ചതാണോ? അതോ ജനിച്ചിട്ടു ആയതാണോ??
തന്നോടൊരു ചോദ്യം...തന്റെ പെണ്ണുമ്പിള്ള ആയിരുന്നെങ്കിലോ?? താന്‍ എന്തു ചെയ്തേനെ??? തനിക്കെന്തു പുണ്ണാക്കു ചെയ്യാന്‍ കഴിയും??? ഇതാണൊ ഇവിടത്തെ വിഷയം?? കണ്ടവന്റെ ഭാര്യയും മറ്റൊരുത്തനും കൂടി പെണ്ണും ആണും പിടിക്കുന്നവനു കണ്ടു നില്ക്കുന്ന തന്നേ പോലൊള്ളവനു എന്തു കാര്യം എന്നാ ലേഖകന്‍ ചോദിച്ചതു...നിയമത്തിനെന്തു കാര്യം??? എന്താണു ഈ കേസില്‍ ഉണ്ടാകുക??? കേസു ചുമ്മാ പാട്ടും പാടി തള്ളി പോകും. ഇതില്‍ ഒരു കോടതിക്കും ആരെയും ശിക്ഷിക്കാന്‍ പോവുന്നില്ല, അതിനു നിയമം ഇല്ല. മറ്റുള്ളവന്റെ സ്വകാര്യതയില്‍ തലയിടുന്ന സദാചാര കഴുവേറികള്‍ക്ക് തനിക്കു കിട്ടില്ലാത്തതു മറ്റുള്ളവര്‍ക്കും കിട്ടരുതെന്ന ആഗ്രഹം മാത്രമേ ഉള്ളു. അല്ലാതെ പാതിരാത്രി കിടന്നുറങ്ങേണ്ട ജനം എന്തിനു യാതൊരു വിധത്തിലും നിയമം ലംഘനം നടക്കുന്നില്ലാത്ത ഒരു വീട്ടില്‍ എന്തിനു അതിക്രമിച്ചു കയറി???
മാധ്യമങ്ങള്‍ എന്തു കൊണ്ട് ഉണ്ണിത്താനെ എടുത്തു കാണിക്കുകയും, ആ സ്ത്രീയുടെ മുഖം മറച്ചും കാണിക്കുന്നു??? എപ്പോളും പെണ്ണു കേസില്‍ പിടിച്ചാല്‍ പെണ്ണിന്റെ മുഖം കാണിക്കില്ല, ആണുങ്ങളെ നിരത്തി നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു പത്രത്തിലോ ടീവിയിലോ കാണിക്കും. എന്തൊരു അന്യായം ആണിതു?? പെണ്ണിനു ഈ കാര്യത്തില്‍ ഒരു ബന്ധവും ഇല്ലേ???
ഉണ്ണിത്താനെ ആരു അഭിനന്ദിച്ചു??? കേവലം ന്യായമായ ഒരു കാര്യം തന്നെ അല്ലെ ബ്ലോഗര്‍ ഉന്നയിച്ചതു?? ഉണ്ണിത്താനും, ഉണ്ണിത്താന്റെ ഭാര്യക്കും, പിടിയിലായ യുവതിക്കും കുഴപ്പം ഇല്ല. പിന്നെ അയല്‍ വക്കത്തുള്ള തന്നേ പോലുള്ളവര്‍ക്കാണോ കുഴപ്പം????
വി.എസിന്റെ ഉപദേഷ്ടാവ് അഡ്മിറല്‍ മേനോനാണ് ഇതു പോലെ ‘കുടുങ്ങുന്ന’തെങ്കില്‍ കാളിദാസന് മാഷിന് ന്യായീകരിച്ച് വളച്ച് ട്രപീസുകളിക്കാന് നൂറുന്യായം കാണുമല്ലോ.
ദാ താഴെ കാളിദാസന് മാരീചന്റെ ഒരു പോസ്റ്റില്‍ ഇട്ട കമന്റ് ലിങ്കടക്കം :
ലോഡ്ജില്‍ നിന്നും യുവതിയോടൊപ്പം പിടിയിലാവുന്നത്, തലവെട്ടിക്കളയേണ്ട അപരാധമാണെന്ന് എനിക്കു തോന്നുന്നില്ല. ആ യുവതി അവരെ മേനോന് ബലാല്‍സംഘം ചെയ്തു എന്ന് പരാതി പറഞ്ഞിരുന്നെങ്കില്‍ അതു തെറ്റാവുമായിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര് ലോഡ് ജിലോ മറ്റെവിടെയെങ്കിലുമോ മുറിയെടുക്കുന്നതോ അഘോഷിക്കുന്നതോ ഭരണഘടനയുടെ ഏതു വകുപ്പനുസരിച്ച് മഹാപരാധമാകും ?
ജഗതിയിലെ ശ്രീകുമാരന്‍ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടിയെ പീഠിപ്പിച്ചതും , മേനോന് പ്രായപുര്‍ത്തിയായ ഒരു യുവതിയുമായി ഉഭയ സമ്മതപ്രകാരം ബന്ധപ്പെടുന്നതും, ഒരേ പോലെ കാണുന്ന അനോണീയന്റെ ചിന്താശേഷി അപാരമെന്നേ പറയേണ്ടു. അതൊക്കെ മനസിലാകണമെങ്കില്‍ കുറച്ചു കൂടെ ബുദ്ധിവികാസം വേണ്ടി വരും .
ഇപ്പം കാളിദാസന് ബുദ്ധി വികസിച്ചുകൊണ്ടിരിക്കുന്ന ടൈമാണ്.. പ്ലീസ് ആരും ശല്യപ്പെടുത്തല്ലും... പണ്ട് ആരോ ശല്യപ്പെടുത്തിയപ്പഴ് പകുതിക്ക് വച്ചു നിന്നു പോയതാണേ :)))
"ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാടെടുക്കേണ്ട സംഘടനയെന്ന നില വിട്ട് ഇടതുയുവജനസംഘടനകള്‍ വരെ പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നു എന്നത് അതിലേറെ പരിതാപകരം "
നൂറു വട്ടം സത്യം ! അതും, മോബ് ജസ്റ്റിസിന്റെയും മാധ്യമവിചാരണകളുടെയും സംസ്കാരത്തിന്റെ ഇരയായി ഇടതുപക്ഷത്തുതന്നെ ധാരാളം പേരുള്ളപ്പോള് .
കാര്യം രാജ്മോഹന്‍ ഉണ്ണിത്താന് ചിലതൊക്കെ അര്‍ഹിക്കുന്നുണ്ടെങ്കിലും ഇതയാളോട് ചെയ്തത് മനുഷ്യാവകാശലംഘനമാണ്.
സദാചാര വിഷയങ്ങള്‍ മാര്‍ക്കറ്റുള്ള സമയത്ത് സദാജാര പോലീസിങ്ങ കളിക്കുന്നതാണ് ലാഭം എന്ന് കാണുമ്പോള്‍ പലരും അങ്ങനെ കളിക്കും അത് എ എന്നൊ ബി. എന്നോ ഇല്ല. പി.ജെ ജോസഫ് വിമാന യാത്ര വിവാദത്തില്‍പ്പെട്ട സമയത്ത് ചാനലില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.എം റൊയീ വികാരാധീനനായി അങ്ങേര് പറഞ്ഞു ജോസഫ് കുറ്റാരോപിതന് മാത്രമാണ് ഇങ്ങനെ അദ്ദെഹത്തെ മാധ്യമ വിചാരണ ചെയ്യരുത് അദ്ദേഹത്തിനൊരു കുടുംബമുണ്ട്. അവരുടെ അവസ്ഥ മനസിലാക്കണം. അപ്പോള്‍ മറു വശത്തിരുന്ന ആള് ( ആരാണ് എന്ന് ഓര്‍ക്കുന്നില്ല) പറഞ്ഞു പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ റെജീനയുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായപ്പോള്‍ ഈപ്പറയുന്നവരൊരുന്നും ഇങ്ങനെ പ്രതികരിച്ചിട്ടില്ലല്ലോ? അപ്പോള്‍ എല്ലാം അത്രയെ ഉള്ളൂ സ്വന്തക്കാരുടെ കാര്യം വരുമ്പോള്‍ എല്ലാവരും ന്യായങ്ങള്‍ വിളമ്പും അല്ലാത്തവര്‍ക്ക സദാചാര മൂല്യങ്ങള്‍ പ്രസക്തമാകുകയും ചെയ്യും
ഇനി ഇടതുപക്ഷത്തെക്ക് വന്നാല്‍ പണ്ട് എം.എ. ബേബിയുടെ ഒരു അഭിമുഖത്തിനിടയില്‍ സ്വവര്‍ഗ്ഗ ലൈഗീകതയെപ്പറ്റി ഇന്ത്യയിലെ പാര്‍ട്ടിയുടെ നിലപാടിനെപ്പറ്റി ചോദിക്കുന്നു. ബേബി പറഞ്ഞ മറുപടി ഇവിടെ അത് അത്രവലിയ വിഷയമായി ഉയര്‍ന്ന് വന്നിട്ടില്ല എന്നാല്‍ ആസ്ത്രെലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനോട് അനുകൂലമായ ഒരു നിലപാട് എടുത്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരത്തില്‍ ഒരു നിലപാട് പാര്‍ട്ടിക്ക് എടുക്കേണ്ടി വന്നേക്കാം എന്ന് മറുപടി നല്കി. യഥാര്‍ത്ഥ ഇടതുപക്ഷമായ പാഠം ഇതിനെ വിശകലനം ചെയ്തത് എം.എ. ബേബിയുടെ ലൈഗീക പെരസ്റ്റ്രോയിക്കാ എന്നാണ്. പിന്നെ ക്രൈമും ഇതേറ്റെടുത്തു. യഥാര്‍ത്ഥ ഇടതുപക്ഷം ഇത്രക്കേ വളര്‍ന്നിട്ടുള്ളൂ പിന്നെ അല്ലെ ഡി.ഫിയും എസ്.എഫ്.ഐയുമൊക്കെ
വിന്‍സ്,
ഞാന്‍ ഒരു സദാചാര കമ്മിറ്റിയുടെയും നേതാവല്ല. ഉണ്ണിത്താനെയും ജയലക്ഷ്മിയേയും ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ വ്യവസ്ഥയുമില്ല. ഒരു പക്ഷെ ഇസ്ലാമിക പീനല്‍ കോഡില്‍ മാത്രമേ അതിനു വ്യവസ്ഥയുള്ളു.. ഉണ്ണിത്താന്റെ വീട്ടിലോ ജയലക്ഷ്മിയുടെ വീട്ടിലോ ആണെങ്കില്‍ ഇതൊരു പ്രശ്നവും ആകില്ലായിരുന്നു.
പക്ഷെ അതിനപ്പുറം വേറെ ചിലതുണ്ട്. റ്റൈഗര് വുഡ് എന്നയാള്‍, സ്വന്തം പ്രൊഫഷന് പോലും തകരാറിലാക്കി , ഇപ്പോള്‍ അതിലുടെ കടന്നു പോകുകയാണ്. അതിനെയാണു ചിലര്‍ സദാചരം എന്നൊക്കെ വിളിക്കുന്നത്. വിന്സൊക്കെ അതിനു വില കല്‍പ്പിക്കുന്നില്ലെങ്കില്‍ വേണ്ട. വിന്‍സിന്റെ ഭാര്യ കഥ പറയാന്‍ പോകുന്നതിനെ ഞാന്‍ എതിര്‍ക്കുന്നുമില്ല. സ്വന്തം മകള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വന്തം വീടു തന്നെ ഈ കഥ പറച്ചിലിനു വേദിയാക്കാനുള്ള വിന്‍സിന്റെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നുമില്ല. ഇനിയിപ്പോള്‍ പ്രായ പൂര്‍ത്തിയാകുന്നതിനു മുമ്പായാലും കുഴപ്പമില്ല. ശത്രുക്കളാരെങ്കിലും അറിഞ്ഞാലേ പ്രശ്നമുള്ളു. വിന്‍സും ഭാര്യയും മാത്രം അറിഞ്ഞാലും കുഴപ്പമില്ല.
പക്ഷെ മറ്റുള്ളവര്‍ അതിനെ എതിര്‍ക്കാന്‍ പാടില്ല എന്നൊക്കെ ഏകപക്ഷീയമായി തീരുമാനിക്കുന്നത് ശരിയാണോ എന്നൊക്കെ സ്വയം ചോദിക്കുക.
ആള്‍ത്താമസമില്ലാതിരുന്ന ഒരു വീട്ടില്‍ രാത്രി വെളിച്ചം കണ്ടപ്പോള്‍ അടുത്തു താമസിക്കുന്നവര്‍ ചെന്നന്വേഷിച്ചു. അപ്പോള്‍ ഉണ്ണിത്താനെയും ജയലക്ഷമിയേയും കണ്ടു. അത് അവര്‍ക്ക് സദാചാരത്തിന്റെ പ്രശ്നമായി തോന്നി. ബഹളമുണ്ടാക്കി. പോലീസ് കേസും എടുത്തും. ഒരു കോടതിക്കുമിത് ശിക്ഷിക്കാനുള്ള വകുപ്പുണ്ടെന്നു തോന്നുന്നില്ല. ഇമ്മോറല്‍ ട്രാഫിക് തെളിയിച്ചാല്‍ ശിക്ഷിക്കപ്പെടും. അതിനുള്ള സാധ്യത വളരെ വിരളമാണ്.ഇമ്മോറല്‍ ട്രാഫിക് അല്ല എന്നു തെളിയുന്നതു വരെ നിയമത്തിനിതില്‍ കാര്യമുണ്ട്. അതിന് ഉഭയസമ്മതപ്രകാരമാണു ഞങ്ങള്‍ മഞ്ചേരിയില്‍ വാടക വിട്ടില്‍ തമസിച്ചു കഥ പറഞ്ഞത് എന്ന ഒരു സത്യവാംഗ്മൂലം കോടതിയില്‍ നല്കിയാല് മതി. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭംഗം വരുത്തി എന്ന ഒരു കുറ്റം മാത്രമേ ഇതില്‍ ഏതു കോടതിക്കും കാണാനാകൂ. പാവം ചെന്നിത്തല.
പിന്നെ എന്റെ പെണ്ണും പിള്ള ആയിരുന്നെങ്കില്‍ ചെവിടിനു രണ്ടു പെട കൊടുക്കും. എന്നിട്ടും അവള് ഉണ്ണിത്താന്മാരുടെയും വിന്‍സുമാരുടെയും പുറകെ പോകുകയാണെങ്കില്‍ എന്റെ കൂടെ ജീവിക്കേണ്ട എന്നു പറഞ്ഞു വിടും. എന്റെ സദാചാരം അതാണ്. വിന്സിനൊക്കെ ഭാര്യമാരെ ആരുടെ കൂടെ വേണമെങ്കിലും പറഞ്ഞു വിടാം.
മലയാളിയുടെ സദാചാരത്തെ കളിയാക്കിയതു കൊണ്ടാണ്, സ്വന്തം ഭാര്യമാരാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്നു ചോദിച്ചത്.
സ്വന്തം വീടിനടുത്ത് അനാശാസ്യം നടക്കുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യുക എന്നത് ആ നാട്ടിലെ ജനങ്ങളുടെ ഇഷ്ടം. വീടിനു മുമ്പില്‍ ഉണ്ണിത്താനും ജയലക്ഷ്മിയുമാണ് ഞങ്ങള്‍ പ്രായ പൂര്‍ത്തിയായവരാണ് എന്നൊക്കെ ബോര്‍ഡെഴുതി വച്ചിട്ടല്ലല്ലോ അവര്‍ കഥ പറഞ്ഞിരുന്നത്. മുക്കിനു മുക്കിനു പീഢനം നടക്കുന്ന കാലമാണ്. ആളുകള്‍ അതന്വേഷിച്ചതില് അവരെ കുറ്റം പറയാന്‍ ആര്‍ക്കുമാകില്ല. വിന്‍സിന്റെ അടുത്ത വീട്ടില്‍ അനാശാസ്യം നടക്കുമ്പോള്‍ കണടച്ചോളൂ. വേണമെങ്കില്‍ ഭാര്യയേയും പറഞ്ഞു വിട്ടുകൊള്ളു. പക്ഷെ മറ്റുള്ളവരും അത് ചെയ്തോളണം എന്നു ശഠിച്ചാല്‍ നടന്നെന്നു വരില്ല.
നട്ടുമ്പുറത്തെ വാടക വീടൊക്കെ തെരഞ്ഞെടുക്കുമ്പോള്‍ ഇങ്ങനെ ചില ഗുലുമാലുകളൊക്കെ ഉണ്ടാകാം എന്ന് ഉണ്ണിത്താന് ചിന്തിക്കണമായിരുന്നു. പട്ടണങ്ങളിലെ അമേരിക്കന്‍ സംസ്കാരമല്ലല്ലോ മഞ്ചേരിയിലെ നാട്ടിന്‍പുറത്ത്. ഉണ്ണിത്താന്റെ ഭാര്യ പറഞ്ഞത് അദ്ദേഹം ജയലക്ഷ്മിയുമായി വാടക വിട്ടില്‍ കഥ പറഞ്ഞിരിക്കുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല എന്നാണ്. എങ്കില്‍ പിന്നെ ഈ ഏടകൂടത്തിനൊന്നും പോകാതെ ഉണ്ണിത്താന്റെ വിട്ടില്‍ തന്നെ ഒരു മുറിയിലിരുന്ന് കഥ പറയുന്നതല്ലായിരുന്നോ നല്ലത്. അല്ലെങ്കില്‍ പട്ടണത്തിലെ ഏതെങ്കിലും പഞ്ച നക്ഷത്ര ഹോട്ടല്‍ തെരഞ്ഞെടുക്കരുതായിരുന്നോ?
ഉണ്ണിത്താനെ അഭിനന്ദിച്ച കാര്യമല്ല ഞാന്‍ പറഞ്ഞത്. ഉണ്ണിത്താന്റെ കൂടെ മഞേരിയില്‍ പോയി ഒരു വടക വിട്ടില്‍ കഥ പറയാന്‍ വിന്‍സിന്റെ ഭാര്യ പോയാല്‍ വിന്‍സും അതനുവദിക്കുമോ എന്നാണു ഞാന്‍ ചോദിച്ചത്. അതിന്റെ ഉത്തരം ഇല്ല എന്നാണെങ്കില്‍ അതാണു ഇവിടത്തെ സദാചാരം. ഉത്തരം അതെ ആണെങ്കില്‍ അത് വിന്‍സിന്റെ സദാചാരം. ഓരോരുത്തര്‍ക്കും അവരവരുടെ സദാചാരം ഉണ്ട്. ഇതില്‍ ഏതു സദാചാരമാണ്, രോഷം കൊണ്ടവരുടേതെന്നു മനസിലാക്കാനാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്.
അല്ലാതെ ഇതിലെ നിയമ പ്രശ്നമോ ഉണ്ണിത്താന്റെ സ്വകാര്യതയോ അളക്കാനല്ല.
വീടു വളഞ്ഞു വച്ചത് ശുദ്ധ തെമ്മാടിത്തമായിപ്പോയി !! മാധ്യമങ്ങള്‍ പതിവുപോലെ സദാചാരകമ്മിറ്റി കളിച്ചു, ഇവര്‍ക്കൊക്കെ എന്നാണാവോ വകതിരിവ് ഉണ്ടാവുക ?
ഇപ്പം കാളിദാസന് ബുദ്ധി വികസിച്ചുകൊണ്ടിരിക്കുന്ന ടൈമാണ്.. പ്ലീസ് ആരും ശല്യപ്പെടുത്തല്ലും... പണ്ട് ആരോ ശല്യപ്പെടുത്തിയപ്പഴ് പകുതിക്ക് വച്ചു നിന്നു പോയതാണേ :)))
ബുദ്ധി വികസിച്ച് പാരമ്യതയിലെത്തിയ സൂരജ് ആദ്യം കാളിദാസന് എഴുതിയത് ഒന്നു കൂടി വായിക്ക്. എന്നിട്ട് അഭിപ്രായം എഴുത്.
ഞാന്‍ ചോദിച്ച ചോദ്യം സൂരജിനോടും കൂടിയാണ്. സൂരജിന്റെ പെങ്ങളോ അമ്മയോ ഉണ്ണിത്താന്റെ കൂടെ മഞ്ചേരിയില്‍ ഒരു വാടക വീട്ടില്‍ പാതി രാത്രി കഥ പറയാന്‍ പോയാല്‍ സൂരജ് അതിനെ കയ്യടിച്ച് അഭിനന്ദിക്കുമോ?
സൂരജിനു മനസിലായില്ലെങ്കില്‍ ഞാന്‍ ഒന്നു കൂടി പറയാം
ഉണ്ണിത്താനെയും ജയലക്ഷ്മിയേയും ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു വകുപ്പും ഇല്ല. ഇതിലെ ഒരു നിയമ പ്രശ്നവും കാളിദാസന് ഇവിടെ ചര്‍ച്ച ചെയ്തിട്ടില്ല.
ഉഭയ സമ്മത പ്രകരം ഞങ്ങള്‍ അവിടെ പോയി തമസിച്ചു എന്ന് അവര്‍ കോടതിയില്‍ പറഞ്ഞാല്‍ കോടതി അവരെ വെറുതെ വിടും. സദാചാരത്തിന്റെ പ്രശ്നം പിന്നെ ഉണ്ണിത്താന്റെ വീടിനുള്ളിലാണ്. ഉണ്ണിത്താന് ഏതു പാതിരാത്രിയിലും ജയലക്ഷ്മിയുടെ കൂടെ കഥപറഞ്ഞിരിക്കുന്നതിലും ഭാര്യക്ക് പരിഭവമില്ല എന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. അതാണവരുടെ സദാചാരം. അതു പോലെ സൂരജുള്പ്പടെയുള്ളവരുടെ സദാചാരം അറിയാനാണ് ഞാനാ ചോദ്യം ചോദിച്ചത്. പറയാന്‍ ബുദ്ധിമട്ടാണെങ്കില് പറയേണ്ട. ചോദ്യത്തോട് ബന്ധമില്ലാത്ത മറ്റെന്തെങ്കിലും വേറെ ബ്ളൊഗുകളില്‍ നിന്നും പകര്‍ത്തിയെഴുതി സായൂജ്യമടയാം.
ക്യാപ്റ്റന്റെ പെണ്ണുമ്പിള്ള കരിസ്മ വേറേ വല്ലവന്റേം കൂടേ കൊത്തങ്കല്ല് കളിക്കാന്‍ പോയാല്‍ അത് നേരിടെണ്ട വഴി ക്യാപ്റ്റന്‍ അറിയാം. കരിസ്മയുടെ കെട്ടിയോന് ക്യാപ്റ്റന്‍ പാതിരയ്ക്ക് ചെറ്റ പൊക്കാന്‍ പോയാല്‍ കരിസ്മ പ്രതികരിക്കുന്നത് കയ്യിലുള്ള ഒലക്ക കൊണ്ടാവുമെന്നും ക്യാപ്റ്റനറിയാം.
ഇതുതന്നെയാണ് കാളിദാസാ നിങ്ങളുടെയും സ്ഥിതി.
കാളിയുടേ വശപ്പെശക് ദാസനും ദാസന്റെ വശപ്പെശക് കാളിയും അന്വേഷിക്കട്ടെ.
അല്ലാതെ കാളിയുടെയോ കാരാട്ടിന്റെയോ സദാചാരത്തെ പറ്റി വിചാരണ നടത്താന്‍ ക്യാപ്റ്റന്‍ കരിസ്മയ്ക്കോ രാജ്മോഹന്‍ ഉണ്ണിത്താനോ അവകാശമില്ല.
സ്വന്തം ഭാര്യയുടെ വിശ്വസ്തതയെ പറ്റി അന്വേഷണം നടത്തുന്ന ഗൌരവത്തോടെയാണ് വല്ലവന്റേം ഭാര്യമാരുടെ വിശ്വസ്തതയെ പറ്റി അന്വേഷണം .
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സ്ഥിരബുദ്ധിയുള്ള, പ്രായപൂര്‍ത്തിയായ ഏതൊരാണിനും പെണ്ണിനും, പെണ്ണിനും പെണ്ണിനും 'അനാശാസ്യം' നടത്താം. ആണും ആണും തമ്മില്‍ അനാശാസ്യം നടത്തുന്നത് വകുപ്പ് 377 പ്രകാരം കുറ്റകരമാണ്. നിയമപരമായി ഉണ്ണിത്താന് കുറ്റക്കാരനല്ല. വിവാഹിതയായ സ്ത്രീയുമായുള്ള ബന്ധവും (വകുപ്പ് 497) നിലനില്ക്കുന്നില്ല എന്നാണ് മനസ്സിലാക്കുവാന്‍ സാധിച്ചത് [അവസാനമായി 'അനാശാസ്യം' നടന്നിട്ടില്ലെന്നും, നടത്തുവാനുള്ള സാവകാശം ലഭിച്ചില്ലെന്നുമൊക്കെ പരദൂഷണക്കാര് പറഞ്ഞുനടപ്പുണ്ടായിരുന്നു].
ഈ സംഭവത്തില്‍ രണ്ട് പേരുടെ പൊയ്മുഖങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്ന്, "പിണറായിയുടെ കണ്ണ് സൂഫിയ മദനിയിലാണ്", "പ്രകാശ് കാരാട്ട്, വൃന്ദയുടെ തുടയില്‍ തട്ടിയുണര്‍ത്തി അവൈലബിള്‍ പൊളിറ്റ്ബ്യൂറോ കൂടും" എന്നൊക്കെ ഇക്കഴിഞ്ഞ ആഴ്ച തന്നെ പറഞ്ഞ് അശ്ലീലക്കയ്യടി നേടിയ കപടസദാചാരവാദി ശ്രീ. ഉണ്ണിത്താന് തന്നെ. ഈ മാന്യദേഹം ഇപ്പോഴും വിലപിക്കുന്നത്, കൂടെ പിടിക്കപ്പെട്ട സ്ത്രീ തന്റെ സഹോദരിയെപ്പോലെയാണെന്നും മറ്റുമാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുന്നിടത്താണ് ഒരു വ്യക്തിക്ക് മാന്യത വരുന്നത്. ഉണ്ണിത്താന് കുറ്റക്കാരനെങ്കില്‍ അത് ഈയൊരു കാര്യത്തില്‍ മാത്രമാണ്. താന്‍ ചെയ്ത കാര്യം സധൈര്യം പൊതുജനമദ്ധ്യത്തില്‍ പറഞ്ഞിരുന്നുവെങ്കില്‍, ഈ പുളുന്താന് അല്പമെങ്കിലും മാന്യത കൈവന്നേനെ. കഥ പടച്ചുണ്ടാക്കിയതാണെന്നും, ഇടതുഗൂഢാലോചനയാണെന്നുമൊക്കെ പറയുന്നത് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ തന്നെ ഒരു ഭാഗമെന്ന് കരുതേണ്ടിയിരിക്കുന്നു. [ഇടതുപക്ഷത്തെ കണ്ണുമടച്ച് എതിര്‍ക്കുക എന്നതില്‍ കവിഞ്ഞ് കോണ്‍ഗ്രസ്സിനൊരു രാഷ്ട്രീയമുണ്ടോ?]
രണ്ടാമത്, ഇവിടെയുള്ള വലതുപക്ഷ മന്ദബുദ്ധിജീവികളുടെയും മാദ്ധ്യമങ്ങളുടെയും ഉദ്ദേശശുദ്ധിയാണ് വെളിവായത്. ബിനീഷ് കൊടിയേരിയുടേതിന് മുഖസാദൃശ്യമുള്ള ഒരു ചിത്രം, ബാംഗ്ലൂരിലെ ഒരു ലൈംഗികത്തൊഴിലാളിയുടെ ലാപ്ടോപ്പില്‍ നിന്നും ലഭിച്ചപ്പോള്‍ ഇവിടെയുള്ള പല തന്തയ്ക്ക് പിറന്ന മാദ്ധ്യമങ്ങളും, വലതുപക്ഷ നേതാക്കളും ആഘോഷിച്ചത്, "ബിനീഷിനെ ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്തു" എന്നാണ്. ആ സമയത്ത് ബിനീഷ് ദുബായില്‍ ആയിരുന്നു എന്ന വസ്തുത അന്വേഷിക്കുവാന്‍ കൂടി ഈ ശുനകശ്രേഷ്ഠര് ശ്രമിച്ചില്ല.
വലതുപക്ഷ മാദ്ധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ തകര്ക്കുവാനായിട്ട് മനഃപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന വസ്തുത ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്. ഉണ്ണിത്താന്റെ സ്ഥാനത്ത് ഒരു ഇടതുപക്ഷ നേതാവോ, അനുഭാവിയോ, പോട്ടെ അരാഷ്ട്രീയരായ അവരുടെ ബന്ധുക്കളോ ആണെങ്കില്‍ പോലും ഈ വലതു മാ[അമേ]ദ്ധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയേനെ.
അതിനിടെ ഉണ്ണിത്താന്റെ ഭാര്യയുടെ ടെസ്റ്റിമോണിയല് ടിവിയില്‍ കാണിക്കുവാനും ഈ മാദ്ധ്യമങ്ങള്‍ ഉല്‍സാഹിച്ചു. ഇതുവരെ ഇടതുപക്ഷത്തിനെതിരെ എത്ര ആരോപണങ്ങളുണ്ടായിട്ടുണ്ട്, അന്നൊന്നും കുറ്റാരോപിതന്റെ ഭാഷ്യം ജനമദ്ധ്യത്തിലെത്തിക്കുവാന്‍ ഈ മാദ്ധ്യമങ്ങള്‍ ശ്രമിച്ചിട്ടില്ല. ഈ പ്രത്യേക ആനുകൂല്യം ഉണ്ണിത്താന് കൊടുക്കുവാന്‍ മാത്രം യോഗ്യത, അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനല്ല എന്നതാണോ?
ഓഫ്: കാളിദാസന്റെ കമന്റുകള്‍ക്ക് മറുപടി നല്‍കാതെ ഒഴിവാക്കി വിടുന്നതാണ് നല്ലത്. ഇന്ന് അദ്ദേഹം പറയുന്നതായിരിക്കില്ല, നാളെ മറ്റൊരിടത്ത് പറയുന്നത്. ഉരുണ്ടുകളിക്കുവാനും ഉത്തരം മുട്ടുമ്പോള്‍ മേല്പറഞ്ഞ പോലെ മുണ്ടു പൊക്കിക്കാണിക്കുവാനും മാത്രമറിയുന്ന ഇത് പോലെയുള്ള കൃമികീടങ്ങളെ അവഗണിക്കുകയാണ് ഒരു നല്ല സംവാദം മുന്നോട്ട് കൊണ്ടുപോകുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.
നന്ദി ഈ ലേഖനത്തിന്. വളരെ balanced ആയിട്ടുള്ള അഭിപ്രായം ആണെന്ന് തോന്നി.
ഉണ്ണിത്താനെ യുവതിയോടൊപ്പം വാടക വീട്ടില്‍ വച്ച് പിടിയിലാവുന്നത്, തലവെട്ടിക്കളയേണ്ട അപരാധമാണെന്ന് എനിക്കു തോന്നുന്നില്ല. ആ യുവതി അവരെ ഉണ്ണിത്താന് ബലാല്‍സംഗം ചെയ്തു എന്ന് പരാതി പറഞ്ഞിരുന്നെങ്കില്‍ അതു തെറ്റാവുമായിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര് ലോഡ് ജിലോ മറ്റെവിടെയെങ്കിലുമോ രാത്രി ഒന്നിച്ചിരിക്കുന്നതോ ആഘോഷിക്കുന്നതോ ഭരണഘടനയുടെ ഏതു വകുപ്പനുസരിച്ച് മഹാപരാധമാകും ?
ഇതാണ് എനിക്ക് പറയാനുള്ളത്.:-)
ഉണ്ണിത്താന് പിടിച്ചു നില്‍ക്കാനായി പിന്നെയും ചെറ്റത്തരം തന്നെ മാധ്യമങ്ങളിലൂടെ വിളിച്ചു പറയുന്നുണ്ടെങ്കിലും ജനകീയ വിചാരണ എന്നത് മനുഷ്യാവകാശ ലംഘനമാണ് എന്ന് തോന്നി. പ്രത്യേകിച്ചും ഇക്കാര്യത്തില്‍.
എതിര് ചേരിയുലുള്ള നേതാക്കന്മാരെ
അശ്ലില ചുവയുള്ള വാക്കുകള്‍ കൊണ്ട് കൊന്ന് കൊലവിളിച്ച രാജ് മോഹന്‍ ഉണ്ണിത്താന് ഈ ഗതി വന്നത് ക്ണ്ടപ്പോള്‍ ആദ്യം ഒരു സുഖമൊക്കെ തോന്നിയെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടതുണ്ടെന്ന്
അപ്പോള്ത്തെന്നെ തോന്നിയിരുന്നു.
ആ ചോദ്യമാണ് ലേഖകന്‍ മുകളില്‍ പറഞ്ഞിരിക്കുന്നത്
കേരള സമൂഹത്തിന് സദാചാരത്തില്‍ രണ്ട് മുഖമാണ് അതില്ലാത്തവര്‍
കുറവുമാണ്.
മറ്റുളളവരുടെ ഭാര്യയും അമ്മയും എന്തു ചെയ്യുന്നുവെന്ന് ആലോചിച്ച് വിഷമിക്കുന്ന കാളിദാസാ...
താങ്കളുടെ അമ്മയോ ഭാര്യയോ പെങ്ങളോ രാജ്മോഹന്‍ ഉണ്ണിത്താനൊപ്പം മഞ്ചേരിയിലെ വീട്ടില്‍ രതിക്രീഡയാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ സ്ഥലത്ത് വീട്ടിനകത്ത് ഒളിച്ചിരുന്ന് കൊത്തങ്കല്ലു കളിച്ചാല്‍ താങ്കള്‍ എന്താണ് ചെയ്യുക..............?
സമാന അനുഭവമുണ്ടായാല്‍ ഒന്നു മാതൃകയാക്കാനാണ്... നേരെ ചൊവ്വേ ഉത്തരം പറയുമോ... പ്ലീസ്...
പല കമന്റുകളിലും മാധ്യമങ്ങളെ അടച്ചാക്ഷേപിയ്ക്കുന്നതു കണ്ടു.
ഈ മാധ്യമങ്ങൾ, പാതാളത്തിൽ സ്ഥിരതാമസമാക്കിയ മാവേലിയ്ക്കുവേണ്ടിയൊന്നുമല്ലാല്ലോ ഇത്തരം വാർത്തകളുടെ പിന്നാലെ ഉറക്കമൊഴിച്ച്, വിയർത്തൊലിച്ച് നടക്കുന്നത്.അത്തരം വാർത്തകൾ ആർത്തിയോടെ വിഴുങ്ങാൻ കാത്തിരിയ്ക്കുന്ന സദാചാരമഗ്നരായ ഒരു വൻസമൂഹത്തിനുവേണ്ടിയാണ്.
ഒരു സമൂഹം എന്താവശ്യപ്പെടുന്നുവോ അത് മാധ്യമങ്ങൾ കണ്ടെത്തുന്നു. ഇടതടവില്ലാതെ കൊടുത്തുകൊണ്ടിരിയ്ക്കുന്നു.
സമൂഹത്തിൽനിന്നുമാണ് മാധ്യമങ്ങൾ.
മറിച്ചല്ല.
ലേഖകന്‍ പറഞ്ഞ പോലെ
പ്രതിസ്ഥാനത്ത് ഇയാളെപ്പോലൊരു ബോറനല്ലായിരുന്നുവെങ്കില്‍ ഈ
പോസ്റ്റിന് വളരെയതികം പ്രസക്തിയുണ്ട്.
ഇവിടെ ഉണ്ണിത്താനായതാണ്
പല വായനക്കാരേയും വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് ബീഫ് ഫൈയുടേ കമെന്റ്
ഇവിടെ പലരുടേയും ഒരു സംശയം സ്വന്തം ഭാര്യയോ അമ്മയോ പെങ്ങളോ പരപുഷന്റെ കൂടെ ലൈംഗീകബന്ധത്തിലേർപ്പെടുന്നത് പിടിച്ചാൽ എന്തു ചെയ്യുമെന്നാണ്?
ഒന്നാമത് അവരെ പിടിയ്ക്കാനായി അവർ നമ്മുടെ അടിമകളൊന്നുമല്ലാല്ലോ.ആണിനെ പോലെതന്നെ സ്വതന്ത്രവ്യക്തിത്വങ്ങളല്ലേ അവർ.
നിങ്ങൾ അവരെ പിടിച്ചുകെട്ടികൊണ്ടുവരാൻ നോക്കുമ്പോൾ, എനിയ്ക്കിനി നിങ്ങളുടെകൂടെ ജീവിയ്ക്കണ്ടയെന്നാണുത്തരമെങ്കിൽ അല്ലെങ്കിൽ ഇനി എനിയ്ക്കിയാളുടെ കൂടെ ജീവിച്ചാൽ മതിയെന്നു പറഞ്ഞാൽ എന്തു ചെയ്യും? അതുമല്ലെങ്കിൽ എനിയ്ക്കിടയ്ക്ക് ഈ വ്യക്തിയുമായി ബന്ധപ്പെടണമെന്നു പറഞ്ഞാൽ
നിയ്മപരമായി ബന്ധം വേർപ്പെടുത്തുകയെന്നതിനുപരിയായി ഒന്നും ചെയ്യാനില്ല.
ഉണ്ണിത്താൻ പുണ്യാളനാണെന്ന അഭിപ്രായമൊന്നും എനിക്കില്ല, പക്ഷെ ഈ വിഷയത്തിൽ ഡിഫി കരുതിക്കൂട്ടിത്തന്നെ ഒരു പണി വെച്ചതാണെന്നാണ് എന്റെ അഭിപ്രായം.
ഇതിന്റെ മുഴുവൻ സീക്വെൻസ് എനിക്ക് വലിയ പിടിയില്ല. പക്ഷെ കാളിദാസൻ പറഞ്ഞതുപോലെ ആൾത്താമസമില്ലാതിരുന്ന ഒരു വീട്ടിൽ വെളിച്ചം കണ്ടപ്പോൾ നാട്ടുകാർ ചെന്ന് അന്വേഷിച്ചു എന്നുപറയുന്നത്, ശരിയാണെങ്കിൽ, അത്ര വിശ്വാസയോഗ്യമല്ല. കുറച്ചുദിവസം ആൾത്താമസമില്ലാതിരുന്ന എല്ലാ വീടുകളിലും വെളിച്ചം കണ്ടാലുടനെ ആളുകൾ സംഘം ചേർന്ന് പോയി നോക്കുമോ? പുതിയ താമസക്കാർ ആണെന്ന ധാരണയിൽ പിറ്റേദിവസം പോയി അന്വേഷിക്കുന്നത് മനസിലാക്കാം, പക്ഷെ രാത്രി തന്നെ, അതും ഒരു കൂട്ടം ആളുകളുമായി, ചെന്ന് 'അന്വേഷിക്കുന്നത്' ഏതു നാട്ടിലാണ്? കൂട്ടത്തിൽ പറയട്ടെ, വാടകവീട് അന്വേഷിച്ച് ഞാനും ഭാര്യയും ജോലിസമയം കഴിഞ്ഞ്, അതും ഏറെ താമസിച്ചുതന്നെ, വീടുകൾ കാണാൻ പോയിട്ടുണ്ട്. ഇതെല്ലാം 'നാട്ടുകാർ' വന്ന് അന്വേഷിക്കാൻ തുടങ്ങിയാൽ എവിടെ ചെന്നുനിൽക്കും കാര്യങ്ങൾ? ഇനി അതുമല്ലെങ്കിൽ ഒരേയൊരു സാധ്യതയുള്ളത് കുറേനാളായി ആ വീട്ടിൽ അനാശാസ്യം നടക്കുന്നുണ്ടോയെന്ന് നാട്ടുകാർ സംശയിക്കുന്ന ഒരു അവസ്ഥയാണ്. കുറേനാൾ വെളിച്ചം കാണാത്ത വീടാണെന്ന് പറയുമ്പോൾ അതിനും സാധ്യത കുറവ്.
അപ്പോൾ ഒരു കാര്യം ഉറപ്പാണ്. രാജ്മോഹൻ ഉണ്ണിത്താൻ ആണ് വീട്ടിലേയ്ക്ക് കയറിപ്പോകുന്നതെന്നും കൂടെ ഒരു സ്ത്രീ ഉണ്ട് എന്നതും അറിഞ്ഞുതന്നെയാണ് so called നാട്ടുകാർ അവിടെ കൂടിയത്. ഇതിന് എന്തുപേരിടണം? വൈദ്യപരിശോധനയിൽ അനാശാസ്യം നടന്നിട്ടില്ല എന്ന് തെളിഞ്ഞതായി കേട്ടു, അനാശാസ്യം നടത്താൻ സാധിക്കുന്നതിനുമുൻപേ പിടികൂടി എന്ന വാദം ഒരർത്ഥത്തിൽ ചെറ്റത്തരമാണ്.
ഞാൻ ഒരു കാര്യം ചെയ്യുന്നില്ലെന്നുവെച്ച് (ഇപ്പറയുന്ന നാട്ടുകാർ അതിനുപോലും അർഹരാണെന്നു പറയാനാവില്ല) മറ്റാരും അത് ചെയ്യരുതെന്നു ശഠിക്കുന്നത്, അവരങ്ങിനെ ചെയ്യുന്നുണ്ടോ എന്നൊളിച്ചുനോക്കുന്നത്, ഒക്കെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇക്കണക്കിന് ഒരേ വണ്ടിയിൽ ഒന്നിച്ച് യാത്ര ചെയ്യുന്നതുവരെ അനാശാസ്യത്തിനുള്ള പോക്കാണ് എന്നുപറഞ്ഞ് 'നാട്ടുകാർ' തടഞ്ഞുനിർത്താൻ തുടങ്ങിയാൽ.... എവിടെച്ചെന്നു നിൽക്കും കാര്യം? ഇനി കാലക്കേടിന് ആ വീട്ടിൽ സ്തീകളെ ആരെയും കണ്ടില്ലെങ്കിൽ പ്രകൃതിവിരുദ്ധം എന്നുപറഞ്ഞ് കൈവെക്കുമായിരുന്നോ ആവോ?
കാളിദാസൻ,
പിന്നെ എന്റെ പെണ്ണും പിള്ള ആയിരുന്നെങ്കിൽ ചെവിടിനു രണ്ടു പെട കൊടുക്കും
ഇതിലൊരു ഷോവനിസ്റ്റ് ചിന്താഗതിയില്ലേ? സാഹചര്യങ്ങൾ മുഴുവൻ ഒത്തുവന്നാൽ താങ്കൾ ഇപ്പറഞ്ഞ കഥപറച്ചിൽ നടത്തില്ല എന്ന് താങ്കൾക്കുറപ്പുണ്ടോ? അത് നടക്കില്ല എന്ന് താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ അതിനൊരു കാരണം മാത്രമേയുള്ളു, താങ്കളുടെ കുടുംബത്തിനോട് താങ്കൾക്കുള്ള സ്നേഹം. അതേ കാരണം തന്നെ താങ്കളുടെ പെണ്ണുംപിള്ളയ്ക്കും ഉണ്ടാവും. പക്ഷെ അവരുടെ സ്വാതന്ത്ര്യം രണ്ടുപെടയിൽ നിർത്തുന്ന ഏർപ്പാട് ഒരു പുരുഷമേധാവിത്വത്തിന്റെ ബാക്കിയാണ്.
താങ്കളുടെ പെട പേടിച്ചാണോ താങ്കളുടെ ഭാര്യ അത്തരത്തിൽ ഒന്നും ചെയ്യാത്തത്? അതോ താങ്കൾക്ക് അവരിലുള്ള വിശ്വാസം മനസിലാക്കി അതിനെ ലംഘിക്കാതിരിക്കാനോ, അല്ലെങ്കിൽ മാറ്റാരും അത്ര ആകർഷണീയതയുള്ളവരായി അവർക്ക് തോന്നാഞ്ഞിട്ടോ ആണോ? താങ്കൾ എങ്ങിനെ പ്രതികരിക്കും എന്നുള്ള പേടി മൂലമാണെന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ, ക്ഷമിക്കണം, അതൊരു മൂരാച്ചി ചിന്താഗതിയാണ്.
അപ്പുട്ടന്,
കാളിദാസന്റെ ചിന്താഗതി...
കാര്യത്തോടടുക്കുമ്പോളറിയാം
മാങ്ങയുടേ (അദ്ദേഹത്തിന്റെ ഭാര്യ) പുളി
പോട പുല്ലെ നിന്റെ തല്ല് കൊള്ളണമെങ്കില്‍
വേറെ ആളേ നോക്കെന്ന് പറഞ്ഞ് മൂടും തട്ടി പോകും
താങ്കളുടെ അമ്മയോ ഭാര്യയോ പെങ്ങളോ രാജ്മോഹന്‍ ഉണ്ണിത്താനൊപ്പം മഞ്ചേരിയിലെ വീട്ടില്‍ രതിക്രീഡയാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ സ്ഥലത്ത് വീട്ടിനകത്ത് ഒളിച്ചിരുന്ന് കൊത്തങ്കല്ലു കളിച്ചാല്‍ താങ്കള്‍ എന്താണ് ചെയ്യുക..............?
മരീചാ, വളരെ വ്യക്തമായി വിന്സിനുള മറുപടിയില്‍ എഴുതിയിട്ടുണ്ടല്ലോ. വായിക്കാന്‍ പറ്റിയില്ലെങ്കില്‍ പകര്‍ത്തി എഴുതാം.
പിന്നെ എന്റെ പെണ്ണും പിള്ള ആയിരുന്നെങ്കില്‍ ചെവിടിനു രണ്ടു പെട കൊടുക്കും. എന്നിട്ടും അവള് ഉണ്ണിത്താന്മാരുടെയും വിന്‍സുമാരുടെയും പുറകെ പോകുകയാണെങ്കില്‍ എന്റെ കൂടെ ജീവിക്കേണ്ട എന്നു പറഞ്ഞു വിടും. എന്റെ സദാചാരം അതാണ്.
ഇതിലൊരു ഷോവനിസ്റ്റ് ചിന്താഗതിയില്ലേ?
അപ്പൂട്ടാ
ഇഷ്ടം പോലെ വ്യാഖ്യാനിക്കാം.
എന്റെ ഭാര്യയായിരിക്കുന്നിടത്തോളം അവര്‍ അന്യ പുരുഷന്മാരുടെകൂടെ അഴിഞ്ഞാടുന്നത് ഞാന്‍ സമ്മതിക്കില്ല. ഞാന്‍ ആരുടെ കൂടെയും അഴിഞ്ഞാടുകയുമില്ല. എന്നെ മടുത്തു എന്നു ഭാര്യക്ക് തോന്നുന്ന നിമിഷം അവര്‍ക്കിഷ്ടപ്പെട്ട ആളോടൊപ്പം പോകാം. ഞാന്‍ അതിനു തടസം നില്‍ക്കില്ല. പക്ഷെ അത് തുറന്നു പറഞ്ഞിട്ടു വേണം.
ഉണ്ണിത്താന്റെ ഭാര്യയുടെ അത്ര മഹാമനസ്കത എനിക്കില്ല.
ഏറ്റവും അഴിഞ്ഞാട്ടം നടക്കുന്ന പാശ്ചാത്യ സമൂഹത്തില്‍ പോലും പരസ്ത്രീ ബന്ധവും പര പുരുഷ ബന്ധവും നടക്കുന്നത് അവര്‍ സഹിക്കില്ല. പക്ഷെ കരഞ്ഞു മാപ്പു പറയുമ്പോള്‍ പലതും ക്ഷമിക്കപ്പെടാറുമുണ്ട്. ബില്‍ ക്ളിന്റന്റെ കുടുംബ ജീവിതമൊക്കെ മുന്നോട്ടു പോകുന്നത് അതു കൊണ്ടാണ്.
ഭാര്യയുടെ കാര്യമല്ലേ ആയുളളൂ, കാളിദാസാ..... അമ്മ, പെങ്ങള് ഇവരൊക്കെ വേറെ കിടക്കുന്നു... സമ്പൂര്‍ണമായ മറുപടിയാണ് ഞാനുദ്ദേശിച്ചത്...........
വിന്സിനു താങ്കള്‍ നല്കിയ മറുപടിയ്ക്കു ശേഷം, ഇന്ത്യന്‍ പീനല്‍ കോഡു തന്നെ വന്‍ പ്രതിസന്ധിയെ നേരിടുകയാണ്. ആയതിനാല്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ...
പരപുരുഷബന്ധമുളള ഭാര്യയെ ചെകിടിന് പിട കൊടുക്കാന്‍ ഭര്‍ത്താവിന് നിയമപരമായി അധികാരമുണ്ടോ? 2005ല്‍ പാസാക്കിയ ഗാര്‍ഹിക പീഢന നിയമത്തില്‍, ചെകിടിനുളള പിടയും അകിടിനുളള പിടിയുമൊക്കെ പീഢനമായിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്... ശാരീരിക പീഢനത്തെ നിയമം ഇങ്ങനെ നിര്‍വചിക്കുന്നു. (താങ്കള്‍ക്ക് എല്ലാം അറിയാവുന്നതാണെങ്കിലും അറിയാത്തവരും ഉണ്ടാകുമല്ലോ. അവര്‍ക്കുവേണ്ടി സംഗതി ഉദ്ധരിക്കുന്നു)
Section 5 (Chapter 5) Definition of domestic violence.
3. Definition of domestic violence.-
For the purposes of this Act, any act, omission or commission or conduct of the respondent shall constitute domestic violence in case it -
(a) harms or injures or endangers the health, safety, life, limb or well-being, whether mental or physical, of the aggrieved person or tends to do so and includes causing physical abuse, sexual abuse, verbal and emotional abuse and economic abuse;
physical abuse നെ നിയമം നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്..
(i) "physical abuse" means any act or conduct which is of such a nature as to cause bodily pain, harm, or danger to life, limb, or health or impair the health or development of the aggrieved person and includes assault, criminal intimidation and criminal force;
ഭാര്യയെ ചെകിടിനുളള പിടയ്ക്കുന്നത് ഒരു വര്‍ഷം വരെ തടവോ ഇരുപതിനായിരം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്.
അതായത്,
താങ്കളുടെ ഭാര്യ, താങ്കളില്‍ നിന്നുളള ലൈംഗിക സേവനം മടുത്തിട്ടോ തൃപ്തിവരാഞ്ഞോ, അതല്ലാത്ത മറ്റു കാരണങ്ങളാലോ രാജ് മോഹന്‍ ഉണ്ണിത്താനെയോ സമാന ചിന്താഗതിക്കാരെയോ രതിക്രീഡയാടുന്നതിനോ കൊത്തങ്കല്ലു കളിക്കുന്നതിനോ, പുറത്തു പറയാനാവാത്ത മറ്റു കാരണങ്ങളാലോ സമീപിച്ചാല്‍, അവരെ ചെകിടിന് പിടയ്ക്കാന്‍ ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവും താങ്കളെ അനുവദിക്കുന്നില്ല. ആകെ ചെയ്യാവുന്നത് ഐപിസി 497 പ്രകാരം ഒളിസേവയ്ക്കെതിരെ കേസു കൊടുക്കുക മാത്രമാണ്.
വിന്സിനുളള മറുപടിയില്‍ താങ്കള്‍ പരിപാലിക്കാനുദ്ദേശിക്കുന്ന സദാചാരത്തെക്കുറിച്ചാണ് ഉപന്യസിച്ചിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡുമായി അത് ഒത്തുപോവുകയില്ലെന്നാണ് നിയമം പഠിച്ചവര്‍ പറയുന്നത്... ഒന്നുകില്‍ താങ്കള്‍ ഇന്ത്യ വിട്ട്, ഒളിസേവ നടത്തുന്ന ഭാര്യയെ ചെകിടിന് പിടയ്ക്കാന്‍ അനുവാദം നല്കുന്ന രാജ്യത്ത് പാര്‍പ്പുറപ്പിക്കുക, അല്ലെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡും ഗാര്‍ഹിക പീഢന നിയമവും താങ്കളുടെ ഇച്ഛ പ്രകാരം തിരുത്തുക എന്നീ രണ്ടു വഴികള്‍ മാത്രമാണ്, വിന്സിനുളള മറുപടിയ്ക്കു ശേഷം അവശേഷിക്കുന്നത്. ഇന്ത്യയുടെ നീതിന്യായ രംഗത്ത് വന്‍പ്രതിസന്ധിയാണ് ഈ നിലപാടു മൂലം ഉണ്ടായിരിക്കുന്നത് എന്ന് അറിയാമല്ലോ...
ഇതെങ്ങനെ തരണം ചെയ്യാനാവുമെന്നാണ് താങ്കള്‍ കരുതുന്നത്...?
കാളിദാസൻ,
താങ്കൾ അവസാനം പറഞ്ഞതും പെടകൊടുക്കുന്നതും തമ്മിൽ ഒരു പൊരുത്തക്കേടുണ്ട്. താങ്കളെ മടുത്തു മറ്റൊരാളുടെ കൂടെ പോകണം എന്ന് ഭാര്യ പറയുന്ന സാഹചര്യമൊക്കെ അവിടെ നിൽക്കട്ടെ, അതവിടെ എത്തിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത് താങ്കളെ സംബന്ധിച്ചിടത്തോളം വേറെ ഗതിയില്ലാത്ത ഒരു സ്റ്റേജ് ആണ്.
ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് താങ്കളുടെ ഭാര്യ സമ്മതിച്ചാൽ താങ്കളെന്തുചെയ്യും എന്നതായിരുന്നു ചോദ്യം (ഞാൻ ചോദിച്ചതല്ല, ചോദ്യങ്ങളുടെ ശൃംഖല അങ്ങിനെ വന്നുപെട്ടതാണ്). അവിടെ താങ്കൾ പറഞ്ഞത് രണ്ടുപെട കൊടുക്കും എന്നാണ്, literally meaning, if you want to live with me, obey me, else you are free to leave. അതാണ് ഷോവനിസം എന്നുപറഞ്ഞത്.
പലരുടേയും ചോദ്യങ്ങൾക്ക് മറുപടി പറയാനുണ്ട് താങ്കൾക്ക് എന്നതിനാൽ ഞാൻ നിർത്തുന്നു.
അപ്പൂട്ടന്,
ഡിഫി കരുതിക്കൂട്ടി പണി വെച്ചതാണ്. പത്ര റിപ്പോര്‍ട്ട് പ്രകാരം ഇവരെ ആദ്യം കണ്ടത് കോണ്‍ഗ്രസുകാരും ലീഗുകാരുമാണ്. ഉണ്ണിത്തനാണെനറിഞ്ഞപ്പോള് ഡിഫിയിയും പി ഡി പിയും അത് ഏറ്റെടുത്തു. അത് ഉണ്ണിത്താനെ പരമാവധി നാറ്റിക്കാന്‍ തന്നെയാണ്.
ആള്‍ത്താമാസമില്ലാത്ത വീടെനു ഞാന്‍ പറഞ്ഞത് സ്ഥിരമായി ആളു താമസിക്കാത്ത വീടെന്ന അര്‍ത്ഥത്തിലാണ്. അവിടെ പലപ്പൊഴും ആളുകള്‍ വന്നും പോയും ഇരുന്നതായിട്ടാണ് നാട്ടുകാര്‍ പറഞ്ഞത്. ആദ്യം അന്വേഷിക്കാന്‍ വന്നവര്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നു എന്നും അവരാരും കുഴപ്പമുണ്ടാക്കിയില്ല എന്നും ഉണ്ണിത്താന് പറഞ്ഞിട്ടുണ്ട്.
വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ ആനാശസ്യങ്ങളും ജാഗരൂകരായ പരിസരവാസികള്‍ മനസിലാക്കിയിട്ടാണ്, പോലീസൊക്കെ അറിയാറുള്ളത്.
ഉണ്ണിത്താനെ കുടുക്കിയത് പക്കാ രാഷ്ട്രീയമാണ്. ഉഭയ സമ്മത പ്രകാരം നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും അനുവദിക്കണമെന്ന നില വന്നാല്‍ വേശ്യാവൃത്തിയും കുറ്റമല്ലാതാകും. ഇതിന്റെ ഒക്കെ അതിര്‍ത്തി നേര്‍ത്തതായി ചുരുങ്ങും.
ഇഷ്ടം പോലെ ആരുമായും ഇണ ചേരുന്ന അവസ്ഥ പരിണാമം പുരോഗതി പരിഷ്ക്കാരം സംസ്കാരം എന്നിവയുമായി യോജിച്ചു പോകുന്നതല്ല. ഇത് എന്റെ അഭിപ്രായമാണ്. മറ്റുള്ളവര്‍ക്ക് മറിച്ചും ചിന്തിക്കാം.
അവിടെ താങ്കൾ പറഞ്ഞത് രണ്ടുപെട കൊടുക്കും എന്നാണ്, literally meaning, if you want to live with me, obey me, else you are free to leave. അതാണ് ഷോവനിസം എന്നുപറഞ്ഞത്.
അപ്പൂട്ടന്,
ഇവിടെ അപ്പൂട്ടനോടു വിനയപൂര്‍വം വിയോജിക്കട്ടേ.
എന്നെ സംബന്ധിച്ച് കുടുംബജീവിതതിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന് പരസ്പര വിശ്വാസമാണ്. ലൈംഗിക വിശ്വസ്ഥത അതില്‍ വളരെ പ്രധാനപ്പെട്ടതും. അപ്പൂട്ടന് പറഞ്ഞ പോലെ ഒരു മൂരാച്ചി. അതില്‍ എനിക്ക് ഒരു നാണക്കേടും തോന്നുന്നില്ല. അതിന് അനുസരിക്കുക എന്ന അര്‍ത്ഥം വരുന്നില്ല. ഞാന്‍ അവിശ്വസ്തത കാണിച്ചാല്‍ എന്റെ ചെവിടിലും പെടക്കാന് ഭാര്യക്കവകാശമുണ്ട്.
മറ്റുള്ള കാര്യങ്ങളുമായി ഇത് കൂട്ടിക്കുഴക്കല്ലേ. അതിലൊക്കെ എന്നെ അനുസരിക്കണമെന്ന് ഞാന്‍ ഒരു നിര്‍ബന്ധവും പിടിക്കില്ല.
അഡ്മിറല്‍ മേനോന്റെ കാര്യത്തില്‍ മുകളില്‍ പരാമര്‍ശിച്ച കമെന്റ് വിഴുങ്ങുന്നത് സെലക്റ്റീവ് അംനേസ്യ ആണോ കാളിദാസാ. മേനോന്റെ കാര്യത്തില്‍ 'ബലാല്‍സംഘം നടക്കാത്തിടത്തോളം കുറ്റകരമായി ഒന്നും ഇല്ല" എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഉണ്ണിത്താന്റെ കാര്യത്തില്‍ അതൊക്കെ വിട്ട് ആരാന്റെ ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് കളിക്കുന്ന ഈ സൈസ് ഉരുണ്ട് കളി കാണുമ്പോള്‍ റിയല്‍ കാളിദാസനെ ആണ് ഓര്‍മ്മവരുന്നത്. ഇരിക്കും കൊമ്പ് മുറിക്കുന്ന കാളിദാസന് .... (ആ ഇനി മണ്ണുതട്ടിക്കളഞ്ഞ് മെല്ലെ എണീറ്റ് വലിഞ്ഞേക്ക്).
ഉണ്ണിത്താനെ കുടുക്കിയത് പക്കാ രാഷ്ട്രീയമാണ്.
ബിനീഷ് കൊടിയേരിയുടെ ഫോട്ടോയുള്ള ലാപ്ടോപ്പ് ഉണ്ടെന്നും പറഞ്ഞ് ബാങ്കളൂരിലെ ഏതൊ വീട്ടിലേക്ക് മാര്‍ച്ച് ചെയ്ത മാദ്ധ്യമപ്പട ഏതൊ വിദേശി യുവതിയെ നഗ്നയായാണ് ചാനലുകളില്‍ കാണിച്ചത്...(ഒരുവിധത്തിലുള്ള മറവും/എഡിറ്റിംഗും ഇല്ലാതെ).
"ഉഭയ സമ്മത പ്രകാരം നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും അനുവദിക്കണമെന്ന നില വന്നാല്‍ വേശ്യാവൃത്തിയും കുറ്റമല്ലാതാകും."
ഇന്ത്യയില്‍ വേശ്യാവൃത്തി കുറ്റകൃത്യമാണെന്നാണോ കാളിദാസന് മനസ്സിലാക്കിവച്ചിരിക്കുന്നത്? അറിയില്ലെങ്കില്‍ ഇപ്പോഴെങ്കിലും അറിയുക, ഇന്ത്യയില്‍ ഉഭയസമ്മതപ്രകാരം ആര്‍ക്കും വിപരീതലിംഗത്തില്പ്പെട്ട ആരുടെയും കൂടെ കിടക്കാം, കിടന്നിടത്ത് എന്തും ചെയ്യാം. അതില്‍ നിയമവിരുദ്ധമായി ഒന്നും ഇല്ലെന്നുമാത്രമല്ല ആവശ്യപ്പെട്ടാല്‍ പ്രൊട്ടക്ഷനും കൊടുക്കേണ്ടിവരും പോലീസിന്.
ഭാര്യയുടെ കാര്യമല്ലേ ആയുളളൂ, കാളിദാസാ..... അമ്മ, പെങ്ങള് ഇവരൊക്കെ വേറെ കിടക്കുന്നു... സമ്പൂര്‍ണമായ മറുപടിയാണ് ഞാനുദ്ദേശിച്ചത്...........
അമ്മ പെങ്ങള് എന്നു പറഞ്ഞത് സൂരജിനോടു മാത്രമാണ്. അത് പറഞ്ഞതിന്റെ കാരണം അദ്ദേഹം വിവാഹിതനല്ല എന്ന് മുമ്പു പറഞ്ഞിട്ടുള്ളതു കോണ്ടും. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യയെ പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹം അതിഷ്ടപ്പെട്ടില്ല.
പരപുരുഷബന്ധമുളള ഭാര്യയെ ചെകിടിന് പിട കൊടുക്കാന്‍ ഭര്‍ത്താവിന് നിയമപരമായി അധികാരമുണ്ടോ?
അധികാരമുണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അതിന്റെ പേരില്‍ എന്ത് ശിക്ഷ നേരിടാനും തയ്യാറുള്ളതു കൊണ്ടാണത് ചെയ്യുമെന്ന് പറഞ്ഞത്.
ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകരം ഒരാള്‍ക്ക് ഭാര്യയെ മാത്രമല്ല മറ്റൊരാളെ തല്ലാന്‍ അവകാശമില്ല. അതു കൊണ്ട് അരും തല്ലാതിരിക്കുന്നുമില്ല.. എത്രയോ ആളുകള്‍ അഴിമതി കാണിക്കുന്നു അതൊകെ ശിക്ഷിക്കപ്പെടാറുണ്ടോ. കേസായാല്‍ ശിക്ഷിക്കപ്പെടും.
എന്റെ ഭാര്യ, ഉണ്ണിത്താനെയോ സമാന ചിന്താഗതിക്കാരെയോ രതിക്രീഡയാടുന്നതിനോ കൊത്തങ്കല്ലു കളിക്കുന്നതിനോ, പുറത്തു പറയാനാവാത്ത മറ്റു കാരണങ്ങളാലോ സമീപിച്ചാല്‍ ഞന്‍ അടിക്കുന്നതിന്റെ കാരണം അവര്‍ മന്സിലാക്കും. എന്നിട്ടുമവര്‍ പരാതിപ്പെടുകയാണെങ്കില്‍ അതിനുള്ള ശിക്ഷ ഞാന്‍ ഒരു മടിയും കൂടാതെ ഏറ്റുവാങ്ങും. കോടതിയോട് മാപ്പു ചോദിക്കയോ കോടതിയില്‍ നിന്നും ഒളിച്ചു നടക്കുകയോ ഇല്ല.
അമ്മയും പെങ്ങളും എന്റെ അധികാര പരിധിയിലാണെങ്കില്‍ ഞാന്‍ അതിനു സമ്മതിക്കില്ല. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും.
ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യയെ പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹം അതിഷ്ടപ്പെട്ടില്ല.
ഭാര്യയെ പറഞ്ഞാല്‍ ഇഷ്ടപ്പെട്ടില് ഉടനെ അമ്മയ്ക്കും പെങ്ങള്‍ക്കും പറയുന്നതാണോ താങ്കളുടെ സംസ്ക്കാരം...?
അതിന്റെ പേരില്‍ എന്ത് ശിക്ഷ നേരിടാനും തയ്യാറുള്ളതു കൊണ്ടാണത് ചെയ്യുമെന്ന് പറഞ്ഞത്.
അപ്പോള്‍, ശിക്ഷ നേരിടാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കും എന്തു പോക്രിത്തരവും ചെയ്യാമെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്...?
മേനോന്റെ കാര്യത്തില്‍ 'ബലാല്‍സംഘം നടക്കാത്തിടത്തോളം കുറ്റകരമായി ഒന്നും ഇല്ല" എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഉണ്ണിത്താന്റെ കാര്യത്തില്‍ അതൊക്കെ വിട്ട് ആരാന്റെ ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് കളിക്കുന്ന ഈ സൈസ് ഉരുണ്ട് കളി കാണുമ്പോള്‍ റിയല്‍ കാളിദാസനെ ആണ് ഓര്‍മ്മവരുന്നത്. ഇരിക്കും കൊമ്പ് മുറിക്കുന്ന കാളിദാസന് ....
ഉണ്ണിത്താന് ബലാല്‍സംഗം നടത്തിയെന്നോ ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നോ ലൈംഗിക ബന്ധത്തില്‍ തന്നെ ഏര്‍പ്പെട്ടെന്നോ ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ.
മേനോന്റെ കാര്യത്തില്‍ മാത്രമല്ല ഉണ്ണിത്താന്റെ കാര്യത്തിലും ബലാല്‍സംഗം നടന്നിട്ടില്ല എങ്കില്‍ ഒരു കോടതിക്കും അവരെ ശിക്ഷിക്കാനാവില്ല. ബലാല്‍സംഘം നടന്നു എന്ന് ജയലക്ഷ്മി പറയാത്തിടത്തോളം അതിനിവിടെ പ്രസക്തിയുമില്ല.
ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് ഈ വിഷയുമായി ഉള്ള ഒരു കാര്യവുമല്ല. ചില അളുകളുടെ സദാചരനിലപാടു മാത്രമാണ്. അല്ലാതെ ഉണ്ണിത്താന് കുറ്റം ചെയ്തെന്നോ നിയമം അതിനേക്കുറിച്ച് എന്തു പറയുന്നുവെന്നോ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല.
മേനോന്റെ കാര്യത്തില്‍ ഞാന്‍ എടുത്ത അതേ നിലപാടു തന്നെയാണിവിടെയും. രണ്ടു പേരും ശിക്ഷിക്കപ്പെടാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇതില്‍ എന്തെങ്കിലും സംശയുമുണ്ടായിരുന്നെങ്കില്‍ ഉണ്ണിത്താന്റെ ഭാര്യയുടെ പ്രസ്താവനയോടു കൂടി അതും തീര്‍ന്നു. ഇനി കേസു തീരുന്നത് വരെ ഉണ്ണിത്താനു കോടതി കയറി ഇറങ്ങാം. അത്ര മാത്രം.
ഭാര്യയെ പറഞ്ഞാല്‍ ഇഷ്ടപ്പെട്ടില് ഉടനെ അമ്മയ്ക്കും പെങ്ങള്‍ക്കും പറയുന്നതാണോ താങ്കളുടെ സംസ്ക്കാരം...?
അപ്പോള്‍, ശിക്ഷ നേരിടാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കും എന്തു പോക്രിത്തരവും ചെയ്യാമെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്...?
എഴുതാപ്പുറം വായിക്കാതെ എഴുതിയ പുറം വായിക്കുന്ന വിദ്യ പഠിക്കൂ മാരീചാ.
"നിന്റെയൊക്കെ ഭാര്യയോ,അമ്മയോ,പെങ്ങളൊ...." എന്ന് പറയുമ്പോള്‍ ഒഴിവാക്കപ്പെടുന്ന ചിലരില്ലേ കാളിദാസാ (ഭര്‍ത്താവ്, അച്ഛന്, ആങ്ങള...). തന്റെ ആ മനോഭാവത്തിനാണ് ചികില്സവേണ്ടത്. ആ സൈസ് മനോഭാവം ഉള്ളവരാണ് കൂട്ടം ചേര്‍ന്ന് അന്യന്റെ സ്വകാര്യതയില്‍ കയറി പൊങ്കാലയിടുന്നത്.
തള്ളേ...
ഇപ്പ വായന പഠിപ്പിച്ചും തുടങ്ങിയാ... ബെസ്റ്റ് കണ്ണാ, ബെസ്റ്റ്....
ദേണ്ടെ ഭവാന്റെ വാചകങ്ങള്‍...
അമ്മ പെങ്ങള് എന്നു പറഞ്ഞത് സൂരജിനോടു മാത്രമാണ്. അത് പറഞ്ഞതിന്റെ കാരണം അദ്ദേഹം വിവാഹിതനല്ല എന്ന് മുമ്പു പറഞ്ഞിട്ടുള്ളതു കോണ്ടും. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യയെ പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹം അതിഷ്ടപ്പെട്ടില്ല.
വിവാഹിതനല്ലാത്ത ആളെ തര്‍ക്കിച്ച് തോല്‍പ്പിക്കാന്‍, പണ്ടെന്നോ അയാളുടെ ഭാര്യയെ അസഭ്യം പറഞ്ഞത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന ന്യായം പറഞ്ഞ്, "അമ്മയും പെങ്ങളും വ്യഭിചരിക്കാനിറങ്ങിയാല്‍ നീയെന്തു ചെയ്യും" എന്ന് ചോദിക്കുന്നതാണോ കാളിദാസന്റെ സംസ്ക്കാരം....
അമ്മയും പെങ്ങളും എന്റെ അധികാര പരിധിയില്‍ വരുന്നവരാണെങ്കില്‍ ഞാന്‍ സമ്മതിക്കില്ല, അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും...
ഇന്ത്യന്‍ യൂണിയനില്‍ താങ്കള്‍ക്ക് വേറെ അധികാരപരിധിയോ.... അതേതാ സ്ഥലം... ?!!!!!!
അമ്മയും പെങ്ങളും അധികാരപരിധിയിലല്ലെങ്കില്‍.... താങ്കള്‍ എന്തു ചെയ്യും....?
കാളിദാസാ,
“നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ രതിക്രീഡകളാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ ഒരു സ്ഥലത്ത് ഒരു വീടിനുള്ളില്‍ അടച്ചിരുന്നു കൊത്തം കല്ലു കളിച്ചാല്‍ നിങ്ങളൊക്കെ അത് കയ്യടിച്ച് അഭിനന്ദിക്കുമോ?”
ഞങ്ങളുടെ ഭാര്യമാര്‍ ഉണ്ണിത്താന്മാരോടൊപ്പം രതിക്രീദകളാടിയാല്‍ ഞങ്ങളെന്തുചെയ്യും എന്നുള്ളതല്ല ഇവിടത്തെ വിഷയം. ഞങ്ങളായാലും ഞങ്ങളുടെ ഭാര്യമാരായാലും കാളിദാസനായാലും കാളിദാസന്റെ ഭാര്യയായാലും, ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ച് ഉഭയസമ്മതപ്രകാരം തമ്മില്‍ ബന്ധപ്പെടാന്‍ ഏതൊരാണിനും പെണ്ണിനും അവകാശമുണ്ട്. അതു തടയുന്നത് അവരുടെ മൌലികാവകാശങ്ങളുടെ ലംഘനമാണ്. നിങ്ങളുടെ ഭാര്യയെ എന്തുചെയ്യും എന്ന ചോദ്യം തന്നെ ഭാര്യ ഭര്‍ത്താവിന്റെ സ്ഥാവരജംഗമങ്ങളില്പ്പെട്ട ഒന്നാണ്, അതിനെ എന്തു ചെയ്യാനും ഉടമയെന്ന നിലക്ക് അയാള്‍ക്ക് അവകാശമുണ്ട് എന്നൊക്കെ വാദിക്കുന്ന പുരുഷകേന്ദ്രീകൃതമായൊരു മൂല്യബോധത്തില്‍ നിന്നുല്‍ഭവിക്കുന്നതാണ്. ഞാനായിരുന്നെങ്കില്‍ ചെകിട്ടത്തൊരു പെട കൊടുക്കും എന്ന് അഭിമാനിക്കുന്നിടത്ത് അത് വ്യക്തമാവുന്നു. അത്തരം ഏകപക്ഷീയമായ ഒരു സദാചാരബോധമല്ല ഞങ്ങള്‍ പങ്കുവെക്കുന്നതെന്ന് വ്യക്തമാക്കട്ടെ.
“ഉഭയ സമ്മത പ്രകാരം നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും അനുവദിക്കണമെന്ന നില വന്നാല്‍ വേശ്യാവൃത്തിയും കുറ്റമല്ലാതാകും.”
വ്യഭിചാരം ഉഭയസമ്മതപ്രകാരം നടക്കുന്ന ലൈംഗികവിപണനമാണ്. അത് ഉഭയസമ്മതപ്രകാരം നടക്കുന്ന ലൈംഗികബന്ധങ്ങളില്നിന്ന് വ്യത്യസ്തമാണ്. അതായത് ഉഭയസമ്മതപ്രകാരം നടക്കുന്ന എല്ലാ ലൈംഗികബന്ധങ്ങളും ആരംഗീകരിച്ചാലും ഇല്ലെങ്കിലും നിയമവിധേയമാണെന്ന് ചുരുക്കം.
“ഇഷ്ടം പോലെ ആരുമായും ഇണ ചേരുന്ന അവസ്ഥ പരിണാമം പുരോഗതി പരിഷ്ക്കാരം സംസ്കാരം എന്നിവയുമായി യോജിച്ചു പോകുന്നതല്ല.”
വര്‍ഷങ്ങള്‍ നീണ്ട സാംസ്കാരികപരിണാമത്തിന്റെ ഭാഗമായി നിലവില്‍ വന്ന പുരോഗമനപരമായ നിയമങ്ങളെപ്പോലും നിലനില്‍ക്കുന്ന വ്യവസ്ഥിതി പ്രതിരോധിക്കുന്നതും ഒരു കൈകൊണ്ട് കൊടുത്ത് മറുകൈകൊണ്ട് തിരിച്ചെടുക്കുന്നതും നേരത്തെ കാളിദാസന് പങ്കുവെച്ചതുപോലെയുള്ള മൂല്യബോധങ്ങളെയും സദാചാരത്തെയും ബലം പ്രയോഗിച്ചും സമൂഹത്തില്‍ അടിച്ചേല്പിക്കുന്ന യാഥാസ്ഥിതികരിലൂടെയാണ്.
ഇത് ശരിയല്ല. നാം സംസ്കാര സംപന്നരെന്നു സ്വയം മേനി നടിക്കുകയും സംസ്കാരം തൊട്ടു തീണ്ടാത്ത വര്‍ത്തമാനം പറയുകയും ചെയ്യുന്നു. ഉണ്ണിത്താന്റെ പ്രശ്നം എല്ലാവര്ക്കും അറിയാം. ഉണ്ണിത്താന് മുരളിയെ തകര്‍ത്തപ്പോള്‍ എല്ലാവരും ചിരിച്ചു. കുഞ്ഞാലിക്കുട്ടി ഇതുപോലത്തെ വ്യഭിചാരം ആണ് നടത്തിയത്. അയാള്‍ നാട്ടില്‍ മഹാമോശക്കാരന്. ഉണ്ണിത്താന് നല്ലവനോ?
ലൈംഗികബന്ധം ഉഭയസമ്മതപ്രകാരം ആയാല്‍ കുറ്റമല്ല. കോണ്‍ഗ്രസിന് ഇതെല്ലം അനുവദനീയം. ഉണ്ണിത്താന് നാളെ കൊണ്ഗ്രസ്സിലേക്ക് തിരിച്ചുവരും. ചെന്നിത്തല കൊണ്ടുവരും. ഉമ്മന്‍ചാണ്ടി കൂട്ട് നില്ക്കും. അല്ലെങ്കില്‍ ഉണ്ണിത്താന് തിരിച്ചടിക്കും.ഷാനിമോള്‍ ഉസ്മാന്റെ ചരിത്രം ഭൂമി ശാസ്ത്രം പറഞ്ഞത് കണ്ടില്ലേ. ചെന്നിത്തലയുടെ രസതന്ത്രം ഇനി പറയും..ചാണ്ടിയുടെ ട്രെയിന്‍ യാത്ര. ശോഭന.... കാളിദാസന് പറഞ്ഞതില്‍ കുറെ കാര്യമുണ്ട്. വെറുതെ ഭാര്യ, അമ്മ, പെങ്ങള്....ഇതെല്ലം പറഞ്ഞു സ്വയം മോശക്കാര് ആകാതെ. ഉണ്ണിത്താന് ചെയ്ത സദ് കൃത്യത്തിനു നമ്മുടെ വീട്ടില്‍ ഇരിക്കുന്നവരെ എന്തിനു വലിച്ചു കൊണ്ട് വരണം? അല്പം മാന്യത ആകാം-എല്ലാവര്ക്കും.
നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന സദാചാര ഉത്സവത്തിന്റെ ഭാഗമാണ് ഇതും. ഇവിടെ സി പി എം ബ്രാഞ്ച് സെക്രടറി ആയിരുന്നുവെങ്കില്‍ മാര്‍ക്സിസ്റ്റ് നേതാവിന്റെ പെണ്‍വാണിഭം എന്ന് ആഘോഷിക്കാമായിരുന്നു. ഇത് കോണ്‍ഗ്രസ് അല്ലെ.വിട്ടു പിടിക്കാം. കോണ്‍ഗ്രസ്സിന്റെ സ്ഥായീ ഭാവം ഇതാണ്. രാഹുല്‍ കൊളംബിയന്‍ പെണ്ണിനെ കുമരകത്ത് കൊണ്ടുവന്നു അര്മാടിച്ചപ്പോള് പോലിസ് കാവല്‍ നിന്ന്. ഉണ്ണിത്താന് എഴുകോണ്കാരിയെ മഞ്ചേരിയില്‍ കൊണ്ടുവന്നു ഡിസ്കഷന് തുടങ്ങും മുന്‍പ് നാട്ടുകാര്‍ പണിപറ്റിച്ചു.അന്യായം.ആദ്യ അടി കൊടുത്തത് പി ഡി പി കാരന് ആണത്രേ. അതാണ് ഗൂഢാലോചന. ആയതിനാല്‍ നമുക്ക് മദനി- സിപിഎം ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം.
ഗംഭീര ചര്‍ച്ചയാണല്ലോ ഭഗവാനെ.....
പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:)
ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും
മുന്നോട്ടു നടക്കാന്‍ ശ്രമിക്കുന്ന റിവേഴ്സ് ഗിയര്‍ നന്നാവുന്നു. കപടത മലയാളിയുടെ മുഖമുദ്രയാണ്.... പതിയേ മാറിക്കോളും എന്നു കരുതാം....
ക്യാപ്റ്റന്‍,
സ്വന്തം ഭാര്യയുടെ വിശ്വസ്തതയെ പറ്റി അന്വേഷണം നടത്തുന്ന ഗൌരവത്തോടെയാണ് വല്ലവന്റേം ഭാര്യമാരുടെ വിശ്വസ്തതയെ പറ്റി അന്വേഷണം.
അപ്പോള്‍ സ്വന്തം ഭാര്യയുടെ വിശ്വസതത ക്യാപ്റ്റനു പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരുടേത് അല്ല.
ക്യാപ്റ്റന്‍ പറഞ്ഞ മറ്റൊരു വാചകം ഇതിനോടൊന്ന് ചേര്‍ത്തു വായിക്കാമോ?
“ കുശുമ്പാടോ വെറും കുശുമ്പ് ഇവര്‍ക്കൊക്കെ , അവനവന് കിട്ടാത്തത് വേറാരും തിന്നരുത് എന്ന ഒറ്റ വാശി ”
ഉണ്ണിത്താന്റെ കൂടെ കരിസ്മ ആയിരുന്നെങ്കില്‍ ക്യാപ്റ്റന്‍ ഇതു തന്നെ പറയുമായിരുന്നോ?
ഉണ്ണിത്താന്റെ വീട്ടിലേക്ക് ഒളിഞ്ഞു നോക്കിയവരെല്ലം കുശുമ്പുകരാണെന്നു പറയുന്ന ക്യാപ്റ്റന്‍, സ്വന്തം ഭാര്യായിരുന്നു അവിടെ എങ്കില്‍ അത് നേരിടെണ്ട വഴി അറിയാം. കരിസ്മയുടെ കെട്ടിയോന് ക്യാപ്റ്റന്‍ പാതിരയ്ക്ക് ചെറ്റ പൊക്കാന്‍ പോയാല്‍ കരിസ്മ പ്രതികരിക്കുന്നത് കയ്യിലുള്ള ഒലക്ക കൊണ്ടാവുമെന്നും ക്യാപ്റ്റനറിയാം.
ആ വഴി ഏതായാലും ഉണ്ണിത്താനും കരിസ്മക്കും ഓരോ ഷേക് ഹാന്‍ഡ് കൊടുക്കുന്നതല്ല എന്നു ഞാന്‍ മനസിലാക്കുന്നു.
ഒരു ഇണ ഇണ ചേരുന്നിടത്ത് ക്യാപറ്റനെന്തു കാര്യം എന്ന യുക്തിയിലായിരിക്കില്ല ഈ വഴി എന്നും ഞാന്‍ മനസിലാക്കുന്നു.
അപ്പോള്‍ അവിടെ കുശുമ്പല്ല കളിക്കുന്നത് , ക്യാപ്റ്റന്റെ സദാചാര ബോധമാണ്. അതു തന്നെയേ ഞാനും പറയാന്‍ ഉദ്ദേശിച്ചുള്ളു.
ഇതു പോലെയുള്ള രോഷം കൊള്ളലൊക്കെ സ്വന്തം വേലിക്ക് പുറത്ത്. പുറത്തുള്ളതിനെ അളക്കുന്ന അളവുകോലു വച്ചല്ല അകത്തുള്ളതിനെ അളക്കുന്നത്. മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കണാന്‍ നല്ല ചേല്, പക്ഷെ സ്വന്തം അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ അത്ര ചേലില്ല.
ഉണ്ണിത്താന് മറ്റാരുടെ ഭാര്യ മാരുടെ കൂടെ അഴിഞ്ഞാടിയാലും അതില്‍ ഞാന്‍ പ്രതിക്ഷേധിക്കില്ല. കാരണം പ്രായ പൂര്‍ത്തിയായ ഏതൊരാണിനും പെണ്ണിനും മറ്റൊരളുമായി കൊത്തം കല്ലാടുന്നത് അവരുടെ സ്വാതന്ത്ര്യം , അവകാശം. നിയമത്തിനോ നാട്ടുകാര്‍ക്കോ അതില്‍ ഒരു കാര്യവുമില്ല. പക്ഷെ കരിസ്മ ഉണ്ണിത്താന്റെ കൂടെ കൊത്തം കല്ലാടിയാല് ക്യാപറ്റന് വിവരമറിയിക്കും.
ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ക്യാപറ്റനു മനസിലായി എന്നു കരുതട്ടേ.
എന്റെ ഭാര്യ ആണു ഉണ്ണിത്താന്റെ കൂടെയെങ്കില്‍ ഞാനും ഇതു പോലെയേ പ്രതികരിക്കൂ. ക്യാപ്റ്റന്റെ ഭാര്യയാണെങ്കില്‍ നടന്നോട്ടെ എന്നു കരുതാനുള്ള മഹാമനസ്കതയും എനിക്കില്ല. അത് ശരിയല്ല എന്നു തന്നെ ഞാന്‍ പറയും. ക്യാപറ്റന്റെ ഭാര്യയുടെ സ്വകാര്യതയാണതൊക്കെ എന്ന് ആശ്വസിച്ച് ഞാന്‍ മിണ്ടാതിരിക്കുകയും ഇല്ല.
സ്വകര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നു എന്നു വിലപിക്കുന്നവരുടെ ഒക്കെ കാര്യവുമിതൊക്കെ തന്നെ. സ്വന്തം ഭാര്യമാരാകുമ്പോള്‍ ഉണ്ണിത്താനും ആ സ്ത്രീക്കും പീനല്‍ കോഡ് നല്കുന്ന അവകാശവും സ്വാതന്ത്ര്യവും ആരും അനുവദിച്ചു നല്‍കാനുള്ള സന്മനസു കാണിക്കില്ല.
നഗ്നാ,
സ്വന്തം ഭാര്യയോ അമ്മയോ പെങ്ങളോ പരപുഷന്റെ കൂടെ ലൈംഗീകബന്ധത്തിലേർപ്പെടുന്നത് പിടിച്ചാൽ എന്തു ചെയ്യുമെന്നാണ്?
ചോദ്യം ഇതായിരുന്നില്ല. സമാനമായ ചോദ്യം ഞാന്‍ മാത്രമേ ചോദിച്ചുള്ളു. അതിനായിരുന്നു.
നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ രതിക്രീഡകളാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ ഒരു സ്ഥലത്ത് ഒരു വീടിനുള്ളില്‍ അടച്ചിരുന്നു കൊത്തം കല്ലു കളിച്ചാല്‍ നിങ്ങളൊക്കെ അത് കയ്യടിച്ച് അഭിനന്ദിക്കുമോ?
പിടിച്ചു കഴിഞ്ഞുള്ള കാര്യമല്ല ഞാന്‍ ചോദിച്ചത്. അതറിയുമ്പോള്‍ താങ്കളൊക്കെ എങ്ങനെ പ്രതികരിക്കുമെന്നാണു ചോദിച്ചത്?
അത് താങ്കള്‍ ഇവിടെ ഒരഭിപ്രായം എഴുതിയതിനെ അടിസ്ഥാനമക്കിയാണ്.
ലൈംഗികബന്ധം ആസ്വദിയ്ക്കുന്നത്
മനുഷ്യരാവട്ടെ പട്ടികളാവട്ടെ പാമ്പുകളാവട്ടെ ;
അത്
മലയാളിയുടെ കണ്ണിൽപ്പെട്ടോ ,
ഉടനെയവന്റെ സദാചാരകല്ലുകൾ അവർക്കെതിരെ ഉദ്ധരിയ്ക്കും.
പിന്നെ
ശീഘ്രസ്ഖലനങ്ങളുടെ പ്രളയമായി.
ഉണ്ണിത്താനും താങ്കളുടെ ഭാര്യയും ലൈംഗികബന്ധം ആസ്വദിക്കുന്നത് താങ്കളുടെ കണ്ണില്‍ പെട്ടാല്‍ താങ്കളെന്തു ചെയ്യും? അതവര്‍ക്ക് ഭരണഘടന നല്കുന്ന അവകാശമാണെന്നു പറഞ്ഞു മിണ്ടാതിരിക്കുമോ? ആണിനേപ്പോലെ സ്വതന്ത്ര വ്യക്തിയാണ് ഭാര്യ എന്നു സമാധാനിക്കുമോ?
ആരെയെങ്കിലും പിടിച്ചു കെട്ടുന്ന കാര്യമൊന്നുമല്ല ഞാന്‍ പറഞ്ഞത്? പിടിച്ചു കെട്ടിക്കഴിഞ്ഞാല്‍ ആ സ്ത്രീ എന്തു പറയുമെന്നുമല്ല ഞാന്‍ ചോദിച്ചത്.
സ്വന്തം ജീവിതത്തിലും കുടുംബത്തും അനുവദിക്കാത്ത ഉദാര സമീപനം സമൂഹത്തില്‍ വേണമെന്നു ശഠിക്കുന്നത് യുക്തി സഹമാണോ നഗ്നാ?
കാളിദാസന്റെ ചിന്താഗതി...
കാര്യത്തോടടുക്കുമ്പോളറിയാം
മാങ്ങയുടേ (അദ്ദേഹത്തിന്റെ ഭാര്യ) പുളി
പോട പുല്ലെ നിന്റെ തല്ല് കൊള്ളണമെങ്കില്‍
വേറെ ആളേ നോക്കെന്ന് പറഞ്ഞ് മൂടും തട്ടി പോകും
മനോഹരാ,
അങ്ങനെ പോയാല്‍ അത് ഞാന്‍ അംഗീകരിക്കും.
അതല്ല ഞന്‍ ഇവിടെ പറഞ്ഞത്. എന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ഞാന്‍ അംഗീകരികില്ല. അതാണെന്റെ സദാചാരം.
മനോഹാരന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മനോഹരനത് അംഗീകരിക്കാം അവരെ അഭിനന്ദിക്കാം. അത് മനോഹരന്റെ സദാചാരം.
പര പുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് മുസ്ലിങ്ങളുടെ സദാചാരം.
ഇതു പോലെ ഓരോരുത്തര്‍ക്കും അവരുടേതായ സദാചര നിലവാരമുണ്ട്.
ഒളിഞ്ഞു നോക്കിയവരുടെ സദാചാരമാണല്ലോ ഈ പോസ്റ്റിന്റെ വിഷയം തന്നെ. ഒളിഞ്ഞു നോക്കിയത് മഹപരാധമായി കണ്ട ആളുകളുടെ സദാചാര നിലവരം എന്താണെന്നേ ഞാന്‍ അന്വേഷിച്ചുള്ളു.
ഇന്ത്യയില്‍ വേശ്യാവൃത്തി കുറ്റകൃത്യമാണെന്നാണോ കാളിദാസന് മനസ്സിലാക്കിവച്ചിരിക്കുന്നത്?
ചന്ത്രക്കാറാ,
ഇന്ത്യയില്‍ വേശ്യാവൃത്തി കുറ്റകൃത്യമാണെന്നോ അല്ലെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ.
ഉഭയ സമ്മത പ്രകാരം നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും അനുവദിക്കണമെന്ന നില വന്നാല്‍ വേശ്യാവൃത്തിയും കുറ്റമല്ലാതാകും
എന്നു പറഞ്ഞത്, സമൂഹം കുറ്റമാണെന്നു കരുതുന്ന ഒരു പ്രവര്‍ത്തി എന്ന ഉദ്ദേശത്തിലാണ്.
ചന്ത്രക്കാറന്‍ ജീവിക്കുന്ന സമൂഹത്തില്‍ വേശ്യകളെ പട്ടും വളയും നല്കി ആദരിക്കുമോ അതോ അവരെ വെറുപ്പോടെ വീക്ഷിക്കുമോ?
കുറ്റകൃത്യമല്ലാത്തതു കൊണ്ട് ചന്ത്രക്കാറന്റെ വീട്ടില്‍ എത്ര വേശ്യമാരുണ്ടെന്നൊന്നും ചോദിക്കാന്‍ മാത്രം പുരോഗമന ചിന്താഗതി എനിക്കില്ല.
"നിന്റെയൊക്കെ ഭാര്യയോ,അമ്മയോ,പെങ്ങളൊ...." എന്ന് പറയുമ്പോള്‍ ഒഴിവാക്കപ്പെടുന്ന ചിലരില്ലേ കാളിദാസാ (ഭര്‍ത്താവ്, അച്ഛന്, ആങ്ങള...). തന്റെ ആ മനോഭാവത്തിനാണ് ചികില്സവേണ്ടത്.
ലൈംഗിക ചോദന എല്ലാവര്‍ക്കുമുണ്ട്. ഭാര്യക്കു മാത്രമല്ല. എല്ലാവര്ക്കും ബാധകമാണ്. ഡിങ്കന്റെ വീട്ടിലെ എല്ലാവരും പരസ്ത്രീ ഗമനത്തിലും പരപുരഷ ഗമനത്തിലും തെറ്റു കാണാത്തവരാണെന്നു ഞാന്‍ കരുതിക്കോളാം. പക്ഷെ സമൂഹത്തിലെ എല്ലാവരും അത് തന്നെ കരുതണമെന്നൊക്കെ വാശി പിടിക്കല്ലേ.
"അമ്മയും പെങ്ങളും വ്യഭിചരിക്കാനിറങ്ങിയാല്‍ നീയെന്തു ചെയ്യും" എന്ന് ചോദിക്കുന്നതാണോ കാളിദാസന്റെ സംസ്ക്കാരം....
അല്ല മാരീചാ.
അമ്മയും പെങ്ങളും വിദൂരമായ ഒരു സ്ഥലത്തെ വാടക വീട്ടില്‍ ഒരു രാത്രി അന്യ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍, ഉണ്ണിത്താനുമായി ജയലക്ഷ്മി ഏര്‍പ്പെടാന്‍ ശ്രമിച്ചതു പോലെ, അതിനെ ഒരു മടിയും കൂടാതെ അംഗീകരിക്കുമോ എന്നാണു ഞാന്‍ ചോദിച്ചത്. അതവരുടെ സ്വകാര്യതയാണ്, എനിക്കതില്‍ ഇടപെടാനവകശമില്ല. ഇന്ന് മഞ്ചേരിയിലോ നാളെ ബാംഗളൂരോ മറ്റന്നാള്‍ ഡെല്ഹിയിലോ ഒക്കെ ആയിക്കോട്ടെ എന്നങ്ങു സമാധാനിക്കുമോ എന്നാണു ഞാന്‍ ചോദിച്ചത്.
ചോദ്യം മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി ചോദിക്കാം.
അത്തരം ഏകപക്ഷീയമായ ഒരു സദാചാരബോധമല്ല ഞങ്ങള്‍ പങ്കുവെക്കുന്നതെന്ന് വ്യക്തമാക്കട്ടെ.
സെക്കുലര്‍ പൊളിടിക്സ്,
ഏകപക്ഷീയമായതോ ബഹുപക്ഷീയമായതോ ആയിക്കോട്ടേ, താങ്കളുടെ ഭാര്യയായിരുന്നു ജയലക്ഷ്മിയുടെ സ്ഥാനത്ത് ഉണ്ണിത്തന്റെ കൂടെയെങ്കില്‍, താങ്കള്‍ അതില്‍ ഒരു പ്രതിക്ഷേധവും പ്രകടിപ്പിക്കാതെ അംഗീകരിക്കുമായിരുന്നോ എന്നാണു ഞാന്‍ ചോദിച്ചത്. ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാതെ ഒരുത്തരം നല്കി കൂടെ.
എന്റെ സദാചരബോധം അത് അംഗീകരിക്കില്ല. അതു കൊണ്ടാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്. എന്റെ പ്രതികരണം ഏകപക്ഷീയം തന്നെയാണ്. അങ്ങനെ മറ്റുള്ളവര്‍ പ്രതികരിക്കണമെന്നും ഞാന്‍ പറഞ്ഞില്ല. എന്റെ പ്രതികരണം ശിക്ഷാര്‍ഹമാണെന്നും എനിക്കറിയാം.
കപട സദാചാരവും കപട മതേതരവും കേരളത്തിലെ രാഷ്ട്രീയക്കാരുടെ തറവാട്ടുവക സ്വത്താണ്. പ്രായ പൂര്‍ത്തിയായ ഒരു പെണ്ണും പുരുഷനും ഒരു മുറിയില്‍ അന്തി ഉറങ്ങിയാല്‍ അത് ഒളിഞ്ഞു നോക്കുന്നത് അതിലേറെ മോശം..
ഞങ്ങളുടെ ഭാര്യമാര്‍ ഉണ്ണിത്താന്മാരോടൊപ്പം രതിക്രീദകളാടിയാല്‍ ഞങ്ങളെന്തുചെയ്യും എന്നുള്ളതല്ല ഇവിടത്തെ വിഷയം.
ഇതാണിവിടത്തെ വിഷയം എന്ന് ഞാന്‍ പറഞ്ഞില്ല.
ഞാന്‍ മനസിലാക്കിയത് ഇവിടെ രണ്ടു കാര്യങ്ങളാണു ചര്‍ച്ച ചെയ്തത്.
1. നിയമത്തിനിതില്‍ എന്തു കാര്യം
നിയമത്തിനിതില്‍ ഒരു കാര്യവുമില്ല എന്നാണ് ഇവിടെ എഴുതിയ എല്ലാവരും പറഞ്ഞത്. അപ്പോള്‍ പിന്നെ അത് ചര്‍ച്ച ചെയ്യേണ്ട അവശ്യമില്ലല്ലോ?
2. ഒളിഞ്ഞു നോക്കിയ ആളുകളുടെ സദാചാരബോധം.
അത് കാപട്യമാണെന്നും അനാവശ്യമാണെന്നുമാണ് താങ്കള്‍ പറഞ്ഞത്. അതിനോടനുബന്ധിച്ചാണ് ഞാന്‍ താങ്കളുടെ സദാചാരബോധത്തേക്കുറിച്ച് ഒരു ചോദ്യം ചോദിച്ചത്.
അവിടെ കൂടിയവര്‍ സദാചാര ബോധം തികട്ടി വന്നിട്ടൊന്നുമല്ല അവരെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. അത് വെറും രാഷ്ട്രീയം. പിഡി പി നേതാക്കളെയും സി പി എം നേതാക്കളെയും അവഹേളിച്ച ഉണ്ണിത്താനെ ഒന്ന് അവഹേളിച്ചു അത്രമാത്രം.
ഇവിടെ ചര്‍ച്ച മലയാളികളുടെ സദാചാര ബോധത്തിലേക്ക് കടന്നു ചെന്നു. അതിനെ അടിസ്ഥാനമാക്കിയാണു ഞാന്‍ ഒരു ചോദ്യം ചോദിച്ചത്. ക്യാപ്റ്റന്‍ അതിനു മറുപടി തന്നു. സ്വന്തം ഭാര്യയാണ് ഉണ്ണിത്താന്റെ കൂടെയെങ്കില്‍ ഒരു ഉലക്ക പ്രയോഗത്തിനുള്ള വക അതിലുണ്ട് എന്നാണദ്ദേഹം പറഞ്ഞത്. അതു പോലെ ഉലക്ക പ്രയോഗം വരെയൊന്നും താങ്കള്‍ പോകേണ്ട. ഭാര്യയുടെ ആ നടപടിയെ അംഗീകരിക്കുമോ ഇല്ലയോ എന്നു മാത്രം പറഞ്ഞാല്‍ മതി. സെക്കുലര്‍ പൊളിറ്റിക്സിനും ഒരഭിപ്രയമുണ്ടാകുമല്ലോ. അത് പറയാന്‍ പറ്റുമെങ്കില്‍ പറയുക.
വ്യഭിചാരം ഉഭയസമ്മതപ്രകാരം നടക്കുന്ന ലൈംഗികവിപണനമാണ്.
സെകുലര്‍ പൊളിറ്റിക്സ്.
ഇതിനോട് യോജിക്കാനാകില്ല
വ്യഭിചാരം എന്നു ഞാന്‍ മനസിലാക്കിയിട്ടുള്ളത് വിവഹാബന്ധത്തിനു പുറത്തുള്ള ലൈംഗിക ബന്ധമാണ്.ലൈംഗിക വിപണനം വേശ്യാവൃത്തിയും.
വ്യഭിചാരവും വേശ്യാവൃത്തിയും വേര്‍തിരിക്കാന്‍ അത്ര എളുപ്പമല്ല. വേശ്യ ത്തെരുവുകളില്‍ നടക്കുന്ന ലൈംഗിക ബന്ധം വിപണനം തന്നെയാണ്. പല നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ വേണ്ടി വ്യഭിചാരം ചെയ്യുന്നവരും ഉണ്ട്. ഉണ്ണിത്താനൊക്കെ ചെയ്യുന്ന പോലെ ആസ്വദിക്കാന്‍ വേണ്ടി മാത്രം വ്യഭിചാരം ചെയ്യുന്നവരും ഉണ്ട്.
തെറ്റിദ്ധരിക്കല്ലും. ഈ കമന്റ് ഇവിടെ ചിലര്‍ക്ക് ബാധകമാണെന്ന് തോന്നി.
-----
മനോരോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ പ്രധാനം
http://wellness.mathrubhumi.com/story.php?id=59565&pagenum=3
സ്വന്തം ഭാര്യ രാത്രി ഒന്നു ചുമച്ചുപോയാല്‍ കാമുകന് സിഗ്നല്‍ കൊടുത്തതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സംശയ രോഗിയായ ഭര്‍ത്താവ് സംശയം മൂര്‍ച്ഛിച്ച് കൊലപാതക ശ്രമം നടത്തുമ്പോഴായിരിക്കും ചിലപ്പോള്‍ മറ്റുള്ളവര്‍ ഇതൊരു രോഗമാണെന്നരീതിയില്‍ചികിത്സയ്ക്ക് മുന്‍കൈയെടുക്കുന്നതും.
:)
കാളിദാസൻ
താങ്കളുടെ അഭിപ്രായത്തിന് വിരുദ്ധമായ ഒരഭിപ്രായം വരുമ്പോൾ താങ്കളെന്താണ് സാധാരണ ചെയ്യാറ്?
കഴിയാവുന്നത്ര സ്വന്തം നിലപാട് പറയും, ശേഷം വിയോജിപ്പുണ്ട് എന്നുപറഞ്ഞ് നിർത്തും, അതല്ലേ പതിവ്?
എന്നുവെച്ച് അഭിപ്രായം പറയുന്നവനെ രണ്ടുപൊട്ടിക്കും എന്നുപറഞ്ഞാലോ, അതാണ് ഷോവനിസം. ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ആ പ്രവൃത്തി.
കാര്യങ്ങൾ ഇത്രയൊക്കെയേ ഉള്ളു. എന്റെ ഭാര്യ വ്യഭിചരിച്ചെന്നറിഞ്ഞാൽ, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയെന്ന നിലയ്ക്ക്, ആ നടപടിയിൽ ഞാനെന്റെ വിയോജിപ്പ് അറിയിക്കും, പക്ഷെ അതിനപ്പുറം എന്റെ ഭാര്യയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ എനിക്ക് അധികാരമില്ല. യോജിക്കാനാവാത്തവിധം അകന്നുപോയിട്ടുണ്ടെങ്കിൽ ഞാൻ എന്റെ വഴി തേടണം, അത്രമാത്രം. ഇതിനർത്ഥം കയ്യടിച്ചു പ്രോൽസാഹിപ്പിക്കുക എന്നല്ല. വിയോജിപ്പുകൾ ഉണ്ടെങ്കിൽപ്പോലും പ്രസ്തുതവ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുന്നു, അതിൽ ഒട്ടും കൂടുന്നില്ല. തന്റെ ജീവിതത്തിൽ (ഏതാണ്ട്) ഒട്ടും പ്രസക്തനല്ലാത്ത ഒരു വ്യക്തിയുടെ കാര്യമാണെങ്കിൽ ഇടപെടുന്നതുതന്നെ ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.
ഒരു കാര്യത്തെ എതിർക്കുന്നതുകൊണ്ടുമാത്രം അതിന്റെ മറുവശത്തിന്റെ അങ്ങേയറ്റം കൊണ്ടുവരുന്ന പരിപാടിയോട് യോജിപ്പില്ല എന്നുകൂടി പറയട്ടെ. താങ്കളുടെ തന്നെ ബ്ലോഗിൽ ഇപ്പോൾ നടക്കുന്ന ചർച്ചയിൽ ഏറെക്കുറെ ആ രീതിയിലല്ലേ കമന്റുകൾ?
ക്യാപ്റ്റനും കരിസ്മയുംസ്വന്തം കാര്യം മാത്രമേ നോക്കാറുള്ളൂ. അല്ലാതെ നാട്ടിലെ സദാചാരത്തിന്റെ ക്വട്ടേഷന്‍ എടുത്തിട്ടില്ല.
കരിസ്മ കൊത്തങ്കല്ല് കളിക്കാന്‍ പോയാല്‍ ക്യാപ്റ്റന്‍ ഷേകഹാന്ഡ് കൊടുക്കുഅന്ന്നതിനു പകരം സലാം കൊടുക്കും. ശരി തന്നെ.
എന്നുവച്ച് കാളിദാസന്റെയോ ഭാര്യയുടെയോ ചെല നേരമ്പോക്കുകള്‍ ഞങ്ങളെ ബാധിക്കാത്തിടത്തോളം ഞങ്ങള്‍ മൈന്റ് ചെയ്യില്ല.
അതായത്
സ്വന്തം ഭാര്യയുടെ വിശ്വസതത ക്യാപ്റ്റനു പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരുടേത് അല്ല.
വളരെ ശരി
കരിസ്മയുടെ വിശ്വസ്തതെയെപറ്റി കാളിദാസനും ബേജാറാവണ്ട.
ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കണാന്‍ നല്ല ചേല്, പക്ഷെ സ്വന്തം അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ അത്ര ചേലില്ല.
അതും വളരെ ശരി
ഡിയര്‍ കാളിദാസന്,
എന്റെ ഭാര്യയോ, താങ്കളുടെ ഭാര്യയോ എന്നതല്ല ചര്‍ച്ച
താങ്കള്‍ ചര്‍ച്ചയെ വഴിതെറ്റിക്കുന്നു. പൊതുസമൂഹത്തില്‍
വ്യക്തി സ്വാതന്ത്ര്യത്തെ പൊതുജനവും, നിയമവും ഹനിക്കുന്നുണ്ടോ,
ഇല്ലയോ എന്നതാണ് അത് നമ്മുടേ വീട്ടിലാകുമ്പോഴും.
താങ്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍, ഒന്നെങ്കില്‍ കമെന്റ് ഇടുന്നവന്റെ ഭാര്യക്കോ (ഭാര്യ ഇല്ല്ലെങ്കില്‍ അയാളുടെ വീട്ടിലെ മറ്റുള്ളവരേയോ) തെറിവിളിക്കുന്ന ഈ രീതി മാറ്റി ചര്‍ച്ചയില്‍ പങ്കെടുക്കൂ സുഹൃത്തെ.....
താങ്കളുടെ ഭാര്യയെ രണ്ട് കൊടുക്കും എന്ന് പറഞ്ഞതും ഒരു വ്യക്തി
സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് മനസ്സിലാക്കുക. താങ്കളുടെ
ബ്ലോഗില്‍ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നത് വലിയ തെറ്റാണന്ന്
കാണിച്ചു കൊണ്ടുള്ള ലേഖനങ്ങളും കാണാന്‍ കഴിഞ്ഞു. അത് മുസ്ലീമുകളാകുന്നതു കൊണ്ടാണോ....
രണ്ട് തട്ടില്‍ നിന്ന് സംസാരിക്കളല്ലേ കാളിദാസാ...
സംസാരിക്കുമ്പോല്, എഴുതുമ്പോള്‍ എതെങ്കിലും ഒരു standല്‍ നില്ക്കുക.
ഞാനൊരു പക്ക ഇടതുപക്ഷക്കാരനാണ് ഒരു കോണ്‍ഗ്രസ്സ് വിരോധിയുമാണ് ( പ്രത്യേകിച്ചും ഉണ്ണിത്താനെ) എന്നാല്‍ ഒരു പൊതു വിഷയത്തില്‍ അത് നോക്കാറില്ല.
ഒരാള്‍ സ്വന്തം ഭാര്യയുടെ വിശ്വസ്തതയില്‍ ശ്രദ്ധ കാണിക്കുന്നത് എന്തുകൊണ്ടാണ് ?
ജീവികളില്‍ ആണും പെണ്ണും ഏകദേശം 50% വീതമായതുകൊണ്ട്,ചില ആണുങ്ങള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകില്ല.കഴിവുള്ള ആണുങ്ങള് അവരുടെ അവസരം തട്ടിയെടുക്കും.It's a mathematical certainty.Remember,once another male makes your female pregnant you can't make her pregnant again,at least for some time,thus losing an opportunity to propagate your genes.അതുകൊണ്ട് തന്നെ പെണ്ണിനുവേണ്ടിയുള്ള മത്സരം കടുത്തതായിരിക്കും.(....കാമിനി മൂലം ദുഃഖം...)ചിലര്‍ക്ക് ധാരാളം സന്താനങ്ങള്‍ ഉണ്ടാവാം,ചിലര്‍ക്ക് ഒന്നുമുണ്ടാവില്ല.
.പുരുഷന് സാധ്യമായ മാർഗ്ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഏറ്റവും എളുപ്പം ഇണകളുടെ എണ്ണം പരമാവധി കൂട്ടുക എന്നതാണ്.സാധിക്കുന്നത്ര വിപുലമായി ബീജവിതരണം നടത്തുക.Always seek extra marital sex(EMS).You have nothing to loose,but a few millilitres of .....;-) ഭാഗ്യമുണ്ടെങ്കിൽ കുട്ടി അച്ഛന്റെ സഹായമൊന്നുമില്ലാതെ വളര്‍ന്നുകൊള്ളും.കൂടുതല്‍ ഭാഗ്യമുണ്ടെങ്കിൽ കുട്ടിയെ 'വിഡ്ഢിയായ' മറ്റൊരു പുരുഷന് വളർത്തിക്കൊള്ളും.
ഫെമിനിസ്റ്റുകള്‍ male chauvinist pigs എന്നു പറയാന്‍ വരട്ടെ.കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത്ര ലളിതമല്ല.സ്ത്രീകളിലെ 'ഓവുലേഷൻ' അവര്‍ക്കുപോലും തിരിച്ചറിയാന്‍ മാര്‍ഗ്ഗമില്ല.അപ്പോള്‍ പുരുഷന്റെ കാര്യം പ്രത്യേകം പറയാനുമില്ല.അതുകൊണ്ട് ഒരു പുരുഷന് ഹ്രസ്വകാലാടിസ്ഥാനത്തില്‍ ധാരാളം സ്ത്രീകളുമായി തുടർച്ചയായി ബന്ധം പുലർത്തിയാലും ഗർഭധാരണത്തിനുള്ള സാധ്യത കുറവായിരിക്കും.പിന്നെ ചുറ്റികളികള്ക്കിടയില് പിടിക്കപ്പെട്ടാൽ...?അല്ലെങ്കില്‍ സ്വന്തം ഭാര്യയില്‍ വേറൊരുത്തന് അവകാശം സ്ഥാപിച്ചാല്‍....? അതുകൊണ്ട് വെറുതെ വിത്തുകാള കളിച്ചുനടക്കുന്നതിനു പകരം പുരുഷന് ഒരു ഇണയില്‍ തന്നെ ശ്രദ്ധ കേന്ദ്രികരിക്കുന്നത് ഗുണകരമായിരിക്കും.ബാക്കി ചുറ്റിക്കളികളൊക്കെ ഇതിനു പുറമെയാകുന്നതായിരിക്കും നല്ലത്. ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ചില പുരുഷന്മാര്ക്ക് ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നു മനസ്സിലാക്കാം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീകള്‍ പതിവൃതകളുമായിരുന്നില്ല. പല പഠനങ്ങളിലും കാണുന്നത് 10-25 % വരെ കുട്ടികളുടെ ശരിയായ അച്ഛന് അമ്മയുടെ ഭര്‍ത്താവല്ല എന്നാണ്.യഥാര്‍ത്ഥ കണക്ക് ഇതിനേക്കാൾ കൂടുതലാകാനാണ് സാധ്യത.കാരണം ഭൂരിഭാഗം ലൈംഗിക ബന്ധങ്ങളും ഗർഭത്തിൽ അവസാനിക്കില്ലല്ലോ. സ്ത്രീയുടെ അണ്ഡത്തിനുവേണ്ടിയുള്ള മത്സരം കടുത്തതായതുകൊണ്ട് ജയിക്കാനായി പുരുഷന്മാര് പലവിധത്തില്‍ ശ്രമിക്കും
സദാചാരപ്പോലീസ് കളിക്കുന്നവര്‍ അല്പം കൂടി കടന്നു ചിന്തിക്കുന്നു. അതായത് മറ്റൊരുത്തന് ഇതൊക്കെ ചെയ്യുന്നത് നിരോധിച്ചാല്‍ അവനവന്റെ സാധ്യത കൂടും എന്നായിരിക്കാം അവരുടെ ധാരണ.
പൊതു വേദിയില്‍ രാഷ്ട്രീയ എതിരാളിയെ തെറിവിളിച്ചിട്ട് സദാചാരത്തിന്റെ കാവലാളായി ഞാനുണ്ട് എന്ന് വീമ്പിളക്കിയ
ആ വലിയ നേതാവിന് ഇത് വന്നല്ലോയെന്ന് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
എന്നാല്‍ പൊതുവില്‍ നമ്മള് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇത് ഒരു വ്യക്തിസ്വതന്ത്രത്തെ
ഹനിക്കുന്നുണ്ട്. ഉണ്ണിത്താനും,പെങ്ങളും (?)(ഉണ്ണിത്താന്റെ ഭാഷയില്‍ യാത്രയില്‍ റെസ്റ്റ് എടുക്കാന്‍) അവിടെ തങ്ങിയപ്പോള്‍ അവരെ അറസ്റ്റ് ചെയ്തത് ശരിയോ (തായം കളിച്ചില്ലായെന്നാണല്ലോ മെഡിക്കല്‍ റിസല്‍റ്റ്)
ഇതാണ് പൊതുവേ ചര്‍ച്ച ചെയ്യപ്പെടേണ്ടത്
നാളേ ഞാനും, വേറൊരാണും എവിടെയെങ്കിലും ഒറ്റക്ക് കുറച്ച് നേരം ഇരുന്നു (രാത്രി) സംസാരിച്ചാല്‍ നാളെ ഇവര്‍ സ്വവര്‍ഗ്ഗ രതിക്ക് പിടിച്ച് പോലീസില്‍ എല്പ്പിച്ചാല് ഒപ്പം ചാനലും വന്നിട്ട് നാറ്റിച്ചാല്‍ എന്ത് എന്നതാണ്...?
ആ കാലവും വിധൂരമല്ല...
നമ്മള് വീട്ടില്‍ ഒരു പശുവിനെ വളര്‍ത്തുന്നു
അതിനു ഫീഡ് , പുല്ലു എല്ലാം നമ്മള് കൊടുക്കുന്നു
പക്ഷെ ! അതിന്റെ പാല് കറന്നെടുക്കുന്നത് അങ്ങേതിലെ ദാസപ്പന് ആണെകില്‍ സഹിക്കുമോ ?
(ഭാര്യയെ പശുവിനോട് ഉപമിച്ചതല്ല ) ഇതാണ് സത്യം
we dont want Word verification
നന്ദന,
അങ്ങിനെ വരുമ്പോള്‍ ഭാര്യയും, ഭര്‍ത്താവും ജോലിക്ക് പോകുമ്പോള്‍
ആര്, ആരെ ഫീഡ് ചെയ്യുന്നു എന്നത് ഒരു ചോദ്യമാണ്
ആ നിലക്ക് ഫീഡ് ചെയ്യുന്നതില്‍ വലിയ കാര്യമില്ല.
വിതക്കുന്നതും, കൊയ്യുന്നതു നമ്മല്ത്തന്നെയാവണമെന്ന്
വാശിപിടിക്കാതിരിക്കാം
ഇവിടേ ഉണ്ണിത്താനാണോ ... വിതച്ചത്...?
കാട് കയറിയ ചര്‍ച്ച തന്നെ. രണ്ട് പേര് ഒരു മുറിയില്‍ തങ്ങിയാല്‍ അത് ഇണചേരാനാണെന്ന് നാം തീരുമാനിക്കും . എന്നിട്ട് ഭാവനയില്‍ ഒരു കഥ മെനഞ്ഞെടുക്കും എന്നിട്ട് തന്റെ ഭാവനയാണ് സത്യം എന്ന മട്ടില്‍ കഥ പ്രചരിപ്പിക്കും.
സ്വന്തം ജീവിതത്തിലെ ആഗ്രഹങ്ങള്‍ ആണ് (ചിലരുടെ എങ്കിലും) ഭാവനാരൂപത്തില്‍ പുറത്തുവരുന്നത്. പിന്നെയും പിന്നെയും സെക്സിനെ ചര്‍ച്ച ചെയ്യുന്നവന് പിന്നെയും പിന്നെയും അത് ആസ്വദിക്കുകയാണ് ചെയ്യുന്നത്.
തന്റ്റെ ഒരൊറ്റ വ്യഭിചാരത്തെപറ്റി പത്തു തവണ കുമ്പസാരം നടത്തി കുമ്പസാരത്തില്‍ പോലും അത് ആസ്വദിക്കുന്നവരെ പറ്റി ഓഷോ എഴുതിയത് ശ്രദ്ധേയമാണ്
നന്ദന,
പശുവിനെ ഭാര്യയുമായി ഉപമിച്ചില്ലെങ്കിലും സാഹചര്യങ്ങളെ ചേർത്തുവായിച്ചല്ലൊ. അതിനാൽ പറയട്ടെ, ഇതുരണ്ടും താരതമ്യം അർഹിക്കാത്ത വിഷയങ്ങളാണ്.
എന്റെ പശുവിനെ ഞാൻ കാശുകൊടുത്ത് വാങ്ങിച്ചതാണ്. സ്വാഭാവികമായും അതിന്മേലുള്ള അധികാരം എനിക്കാണ്.
ഒരാൾ സ്വന്തം ഭാര്യയെ അങ്ങിനെയാണോ കാണേണ്ടത്?
നമുക്കറിയാവുന്ന തലത്തിലെങ്കിലും, പശുവിന് വിവേചനശക്തിയില്ല. കറക്കാൻ വരുന്നത് മറ്റൊരാളാണെന്നതോ, അതിനാൽ തന്നെ അത് തെറ്റാണെന്നോ പശുവിനറിയില്ല (ഉടമസ്ഥനെ അറിയാവുന്ന പശുവാണെങ്കിൽ കറക്കാൻ വരുന്നവന്റെ കാര്യം പറയേണ്ടതില്ല)
മനുഷ്യൻ അങ്ങിനെയാണോ? വിവേചനശക്തിയില്ലാത്ത മനുഷ്യൻ (പ്രായപൂർത്തിയാകാത്തവരോ മനോരോഗികളോ) ആണ് ഇത്തരത്തിൽ ബന്ധത്തിലേർപ്പെടുന്നതെങ്കിൽ മറുകക്ഷിയെ ശിക്ഷിക്കാനുള്ള വകുപ്പുണ്ട്, അത് തെറ്റാണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.
പശുവിൽനിന്നും മനുഷ്യൻ ആഗ്രഹിക്കുന്നത് തികച്ചും ഭൗതികമായ ആവശ്യങ്ങൾ മാത്രമാണ് (ചുരുക്കം ചില വ്യക്തികൾക്കൊഴികെ)
ഭാര്യ അങ്ങിനെയാണോ?
കാളിദാസന്റെ ചില നേരമ്പോക്കുകള്‍ ക്യാപ്റ്റനെ ബാധിക്കേണ്ട ആവശ്യമില്ല. പക്ഷെ ക്യാപ്റ്റന്റെ ഭാര്യയുടെ നേരമ്പോക്കുകള്‍ തീര്‍ച്ചയായും ബാധിക്കും അതിന്റെ കാരണം ക്യാപ്റ്റന്റെ സദാചാര ബോധമാണ്. ആ ബോധമുള്ളതു കൊണ്ടാണ്, നേരമ്പോക്കു കഴിഞ്ഞ് ഭാര്യ വരുമ്പോള്‍ ഒലക്ക പ്രയോഗം നടത്തുന്നത്. അണും പെണ്ണും ഇണ ചേരുന്നത് സ്വാഭാവികമാണെങ്കില് കരിസ്മയുടെ നേരമ്പോക്ക് ക്യാപ്റ്റനെ ബാധിക്കേണ്ടതില്ല.
സ്വന്തം ജ്ജിവിതത്തിലും കുടുംബത്തും ഉള്ള സദാചാര ബോധം നാട്ടില്‍ വേണ്ട എന്നു പറയുന്നതിലെ ഇരട്ടത്താപ്പു മാത്രമാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്.
കരിസ്മയുടെ വിശ്വസ്തതയില്‍ കളിദാസനൊരു ബേജറുമില്ല. പക്ഷെ കരിസ്മ ഉണ്ണിത്താന്റെ കൂടെ നേരമ്പോക്കിനിറങ്ങിയാല്‍ അത് വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നും,. അതെന്റെ വീട്ടിലുള്ള സദാചാരബോധം കൊണ്ടാണ്. നാട്ടിലും അത് വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതു കൊണ്ടുമാണ്.
കരിസ്മ നേരമ്പോക്കിനിറങ്ങിയാല്‍ അതില്‍ ക്യാപറ്റനു ബേജാറുണ്ടോ എന്നു ഞാന്‍ ചോദിച്ചു, ഉലക്ക പ്രയോഗം നടത്താന്‍ തക്കമുള്ള ബേജാറുണ്ട് എന്നും പറഞ്ഞു. അതില്‍ കൂടുതല്‍ എനിക്ക് ഒന്നും അറിയാനില്ല.
മനോഹര്‍,
ഞാന്‍ ചര്‍ച്ചയെ ഏതെങ്കിലും തരത്തില്‍ വഴി തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനു മാപ്പു ചോദികുന്നു.
ഒറ്റവാക്കില്‍ ഉത്തരം പറയാവുന്ന ഒരു ചോദ്യം മാത്രമേ ഞാന്‍ ചോദിച്ചുള്ളു. അതിനു ക്യാപ്റ്റനൊഴികെ മറ്റാരും മറുപടിയും പറഞ്ഞില്ല.
എന്റെ ചോദ്യം മനസിലാക്കാതെ മറ്റെന്തോ പുലഭ്യം പറഞ്ഞ് വന്നത് സൂരജാണ്. അദ്ദേഹത്തിനു ഭാര്യ ഇല്ല എന്നും ഭാര്യ എന്നു പരമാര്ശിക്കുന്നതിഷ്ടമില്ല എന്നും എനിക്കനുഭവമുണ്ട്. അതു കൊണ്ട് അമ്മയുടെയും പെങ്ങളുടെയും പേരുപയോഗിച്ചു. ഒരു സ്ത്രീ എന്നു മാത്രമേ അതിനു ഞാന്‍ അര്‍ത്ഥം നല്കിയുമുള്ളു. അതിന് അമ്മയേയും പെങ്ങളെയും തെറി വിളിക്കുന്നു എന്നൊക്കെ വ്യാഖ്യാനം നല്‍കിയത് താങ്കളൊക്കെയാണ്. ഭാര്യ, അമ്മ, പെങ്ങള് എന്നൊക്കെ ഉപയോഗിച്ചല്‍ അവരെ തെറി വിളിക്കുകയാണെന്ന് കരുതുന്ന താങ്കളുടെയൊക്കെ നല്ല മനസിനൊരു നമോവാകം.
ഇവിടെ സദാചാരതിന്റെ തോത് നിശച്ചയിക്കുന്ന വലിയ മനസുകളുടെ സദാചാരനിലവാരം അറിയാന്‍ മാത്രമാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്. അല്ലാതെ ആരുടെയും അമ്മയേയോ പെങ്ങളെയോ ഭാര്യയേയോ തെറി പറയാന്‍ ഉദ്ദേശിച്ചല്ല. അങ്ങനെ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
ഞാന്‍ ഭാര്യക്കു നല്കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താല്‍ ഞാന്‍ അവള്‍ക്ക് കൊടുക്കുന്ന ശിക്ഷ അവളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല എന്നാണെന്റെ ഉത്തമ വിശ്വാസം. മനോഹരന്റെ ഭാര്യ വ്യഭിചരിച്ചിട്ട് കയറി വരുമ്പോള്‍ അവരുടെ സ്വതന്ത്ര്യം ഹനിക്കേണ്ട എന്നു കരുതി അവരെ ആശ്വസിപ്പിക്കുന്ന, പിറ്റേന്ന് ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ കൊണ്ടാക്കുന്ന ആ മഹാമനസ്കതയെ ഞാന്‍ അഭിനന്ദിക്കുന്നു.
കേരളം ഇത്രയധികം പുരോഗമിച്ച കാര്യം ഞാന്‍ അറിഞ്ഞില്ല.
ക്ഷമാപണത്തോടെ.
അപ്പൂട്ടന്,
എന്നുവെച്ച് അഭിപ്രായം പറയുന്നവനെ രണ്ടുപൊട്ടിക്കും എന്നുപറഞ്ഞാലോ, അതാണ് ഷോവനിസം. ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ആ പ്രവൃത്തി.
അഭിപ്രായം പറയുന്നവനെ രണ്ടു പൊട്ടിക്കും എന്നു ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ? അപ്പൂട്ടന് എഴുതാപ്പുറം വായിക്കുന്നു.
എന്റെ ഭാര്യ വ്യഭിചരിച്ചിട്ട് കയറി വരുമ്പോള്‍ ചെവിടൊനൊരു പെട പെടക്കും എന്നാണു ഞാന്‍ പറഞ്ഞത്. അതില്‍ ഞാന്‍ ഉറച്ചു നില്ക്കുന്നു. അതിനെ എന്തു പേരിട്ടും വിളിക്കാം. അതിന്റെ പേരില്‍ എന്തു ശിക്ഷ വാങ്ങേണ്ടി വന്നാലും ഞാന്‍ അത് സ്വീകരിക്കും
കാളിദാസൻ,
ക്ഷമിക്കൂ, താങ്കൾ അങ്ങിനെ ചെയ്യും എന്നല്ല ഞാൻ പറഞ്ഞത്, എഴുതാപ്പുറം വായിച്ചതുമല്ല.
വിയോജിക്കുന്നെങ്കിൽപ്പോലും മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതിന് ഒരു ഉദാഹരണം പറഞ്ഞു എന്നേയുള്ളു. കമന്റ് മുഴുവൻ വായിച്ചാൽ അതു മനസിലാകും എന്നു കരുതി.
കാളിദാസാ,
ഭാര്യമാരുടെ പരപുരുഷബന്ധത്തെ ഭര്ത്താക്കന്മാര് എങ്ങനെ നേരിടും എന്ന വിഷയത്തെക്കുറിച്ചല്ല ഞങ്ങളുടെ പോസ്റ്റ്. ആ നിലയ്ക്ക് നിങ്ങളുടെ ചൊദ്യത്തിന് മറുപടി പറയാന്‍ ഞങ്ങള്‍ക്കോ ഇവിടെ കമന്റിട്ട മറ്റാര്‍ക്കുമോ ബാധ്യതയില്ല. പറ്റിയ അബദ്ധം മറയ്ക്കാനായി താങ്കള്ക് വേണമെങ്കില്‍ അതില്‍ തന്നെ കടിച്ചുതൂങ്ങാമെന്നു മാത്രം.
ഇവിടെ പ്രശ്നം ഒരാണും പെണ്ണും തമ്മില്‍ ഉഭയസമ്മതപ്രകാരം നടത്തുന്ന ലൈംഗികമോ ലൈംഗികേതരമോ ആയ വേഴ്ചകളില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് എന്തവകാശം എന്നതാണ്. എന്റെ ഭര്യ മറ്റൊരാളുമായ് ബന്ധപ്പെടുന്നത് എനിക്കംഗീകരിക്കാനാവില്ല, അതുകൊണ്ട് മറ്റാരുടേയോ ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനുമൊത്ത് ഒരു വീട്ടില്‍ കയറി കതകടച്ചപ്പോള്‍ അവരെ വളഞ്ഞുവെച്ച് തല്ലുകയും അപമാനിക്കുകയും ചെയ്തവരെ ന്യായീകരിക്കുകയാണ് എന്റെ സദാചാരം എന്ന താങ്കളുടെ വാദം ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവില്ല.
“എന്റെ ഭാര്യ വ്യഭിചരിച്ചിട്ട് കയറി വരുമ്പോള്‍ ചെവിടൊനൊരു പെട പെടക്കും.” എന്ന താങ്കളുടെ കുമ്പസാരവും ഇവിടെ അപ്രസക്തമാണ്. ഭാര്യയെ തല്ലുന്നത് താങ്കളുടെ ഇഷ്ടം. അതുകൊണ്ടിട്ട് പ്രതികരിക്കുന്നതോ പ്രതികരിക്കാതിരിക്കുന്നതോ ഭാര്യയുടെ ഇഷ്ടം. എന്നുവെച്ച് നാട്ടിലുള്ള സ്ത്രീപുരുഷബന്ധങ്ങളിലൊക്കെ ആശാസ്യമാണോ അനാശാസ്യമാണോ എന്നറിയാനായി ഒളിഞ്ഞുനോക്കുന്നതും സമാനമനസ്കരെ കൂട്ടി ഇടപെടുന്നതും സദാചാരപ്രവര്ത്തനമല്ല മനുഷ്യാവകാശലംഘനമാണ്(റാം ഗോപാല്‍ വര്‍മ പറഞ്ഞതുപോലെ മാനസികരോഗമാണെന്നും പറയാം.)
മനോജ്,
പോസ്റ്റ് വായിച്ചിട്ടുതന്നെയാണോ ഈ അഭിപ്രായം? അതോ മറ്റു കമന്റുകളോടുള്ള പ്രതികരണമോ? പോസ്റ്റിലൊരിടത്തും ഉണ്ണിത്താനെ ന്യായീകരിച്ചിട്ടില്ലെന്നു മാത്രമല്ല കാര്യകാരണസഹിതം അയാളത് അര്‍ഹിക്കുന്നുവെന്ന് പറഞ്ഞിട്ടുമുണ്ട്.
പിന്നെ കുഞ്ഞാലിക്കുട്ടിയുടെ കേസും ഇതും ഒരുപൊലെയാണെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ ബന്ധപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഉഭയസമ്മതത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. കൂടാതെ അതൊരു പെണ്വാണിഭക്കേസുമായിരുന്നു. എന്നാലിവിടെ അത്തരം വിഷയങ്ങളില്ല.
ഡിയര്‍ കാളിദാസന്,
താങ്കള്‍ ആദ്യം ഈ ബ്ലോഗിന് ചെയ്ത കമന്റ് ചുവടേ
ഇവിടെ മലയാളിയുടെ സദാചാരത്തെ കളിയാക്കുകയും. അത് ഉണ്ണിത്താന്റെ സ്വകര്യതയാണെന്നുമൊക്കെ അഭിപ്രായം പറയുകയും ചെയ്ത റിവേഴ്സ് ഗിയറിനോടും, ക്യാപറ്റന് കരിസ്മയോടും, കാര്‍ട്ടൂണിസ്റ്റിനോടും, നഗ്നനോടുമൊരു ചോദ്യം.
നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ രതിക്രീഡകളാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ ഒരു സ്ഥലത്ത് ഒരു വീടിനുള്ളില്‍ അടച്ചിരുന്നു കൊത്തം കല്ലു കളിച്ചാല്‍ നിങ്ങളൊക്കെ അത് കയ്യടിച്ച് അഭിനന്ദിക്കുമോ?
ഇതാണ് ഞാന്‍ പറഞ്ഞത് താങ്കള്‍ ചര്‍ച്ചയെ വീടുകളിലേക്ക്
കൊണ്ട് വന്ന് തെറിപറയുന്നുയെന്ന് പറഞ്ഞത്.
റിവെഴ്സ് ഗിയര്‍ ഒരിക്കലും ഉണ്ണിത്താന്റെ തായം കളിയെ
ന്യായീകരിച്ചിട്ടില്ല അത് വളരെ ഭംഗിയായി പറഞ്ഞിട്ടിണ്ട്.
ലേഖകന്റെ സംശയം ഇതില്‍ ഒരു മനുഷ്യാവകാശ ധ്വമസനം ഇല്ലേയെന്നാണ് ചര്‍ച്ച ആ വഴിക്കാണ് പോകേണ്ടിയിരുന്നത്
നിര്‍ഭാഗ്യവശാല്‍ താങ്കളുടെ മറു ചോദ്യം...??
നാളെ ഞാനും. കാളിദാസനും കൂടി ഒരിടത്ത രാത്രി തങ്ങേണ്ടി
വന്നാല്‍, അവിടെ വെച്ച് ചാനലും പോലീസും കൂടി സ്വവര്‍ഗ്ഗ രതിക്ക് അറസ്റ്റ് ചെയ്താലും
ഇതുതന്നെ പറയണം കാളിദാസാ...
ആ കാലവും വിദൂരമല്ല...
കാളിദാസാ,
താങ്കളുടെ കമന്റ് കണ്ടിരുന്നു.
ഇവിടെ നിങ്ങളുടെ ആശയഗതികളുമായി വിയോജിച്ച് കമന്റിടുന്നവുരുടെ ഭാര്യമാരേയും അമ്മമാരേയും പെങ്ങമ്മാരേയും ഉണ്ണിത്താന്മാർക്ക് കൂട്ടികൊടുക്കാനുള്ള താങ്കളുടെ
മാമാവാസന തികച്ചും hereditary ആണ്. ഇത്തരം മാനസികാവസ്ഥകൾ മരണംവരെയുണ്ടാകും. ജീനുകൾ മാറ്റിവയ്ക്കുന്ന തരത്തിലുള്ള ശസ്ത്രക്രിയയിലൂടെ ഒരു പരിധിവരെ ഇത്തരം മാനസികവൈകല്യങ്ങൾക്ക് ശമനം കാണാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
വിഷമിയ്ക്കണ്ട, എന്റെ പ്രാർത്ഥനയിൽ നിങ്ങളെന്നുമുണ്ടാകും.
ദേഷ്യപ്പെടില്ലെങ്കിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടേ ദാസാ?
വീണ്ടും കമന്റിടുവാൻ വരുന്നതിനുമുമ്പ് ഒന്ന് കുളിച്ച് ശുദ്ധി വരുത്തണം. (ഇവിടെ, വീണിടത്ത് കിടന്നുരുളാൻ തുടങ്ങിയിട്ട് കുറെയായില്ലേ?)
അല്ലെങ്കിൽ ഇപ്പോഴുള്ള ചെളിയും നാറ്റവും കൃമികീടങ്ങളും ദാസന്റെ അടുത്തകമന്റുകളിലും പടരും.
p.s.
ഇതൊന്നും കാര്യമാക്കണ്ട കേട്ടോ.
ദാസന്റെ വിവരമില്ലായ്മ
ദാസനുണ്ടാക്കിയെടുത്ത പ്രതിഭാസമൊന്നുമല്ലല്ലോ.
അതും പാരമ്പര്യമായി കൈമാറികിട്ടിയതല്ലേ?
ഇനിയെന്തു പറയാനാ?
പിഴ
ദാസന്റെ പാരമ്പര്യപ്പിഴ
ദാസന്റെ വലിയ പാരമ്പര്യപ്പിഴ....
ഇതാണ് ഞാന്‍ പറഞ്ഞത് താങ്കള്‍ ചര്‍ച്ചയെ വീടുകളിലേക്ക്
കൊണ്ട് വന്ന് തെറിപറയുന്നുയെന്ന് പറഞ്ഞത്.
സ്വന്തം ഭാര്യ വ്യഭിചരിക്കുന്നത് മനുഷ്യവകാശമാണെന്നു കരുതാനുള്ള വിശാല മനസ്കതയില്ല താങ്കള്‍ക്കൊന്നും. അതു കൊണ്ടാണ് അവര്‍ വ്യഭിചരിച്ചാല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ വീട്ടിനുള്ളിലുള്ളവരെ തെറി പറയുന്നു എന്നു വിലപിക്കുന്നത്. ഭാര്യ വ്യഭിചരിക്കുന്നത് തെറിയാണെന്നു കരുതുന്നവര്‍ മറ്റുള്ളവര്‍ വ്യഭിചരിക്കുന്നതും തെറിയാണെന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. അല്ലെങ്കില്‍ അത് വേശ്യയുടെ ചരിത്ര പ്രസംഗമാണെന്നു ഞാന്‍ പറയും.
വ്യഭിചരിക്കാനുള്ള അവകാശം മനുഷ്യവകാശമാണെന്നു ഞാന്‍ കരുതുന്നില്ല. ലോകത്തുള്ള ഒരു നീതി ന്യായ വ്യവസ്ഥയു അത് മനുഷ്യവകാശമായി കരുതുകയും ഇല്ല. അങ്ങനെയെങ്കില്‍ വ്യഭിചാരം വിവഹമോചനത്തിന്റെ ഒരു കാരണമായി ഒരു നീതി ന്യായ വ്യ്വസ്ഥയും കണക്കാക്കില്ല.
വ്യഭിചരം എന്നത് വീടുകളില്‍ ജീവിക്കുന്ന മനുഷ്യ ജീവികള്‍ നടത്തുന്ന കലപരിപാടിയാണ്. മൃഗങ്ങള്‍ വ്യഭിചരിച്ചു എന്ന് തലയില്‍ അള്‍ത്താമസമുള്ള ആരും പറയാറില്ല. അതുകൊണ്ട് സ്വാഭാവികമായും വീടുകളിലേക്ക് ഈ ചര്‍ച്ച വരും. ഉണ്ണിത്താനും ജയലക്ഷ്മിയുമൊക്കെ വീടുകളില്‍ വസിക്കുന്നവരാണ്. വീട്ടില്‍ താമസിക്കുന്ന ഉണ്ണിത്താന്റെ ഭാര്യ പറഞ്ഞു ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്ന്. അതും മാദ്ധ്യമങ്ങളോട്. വ്യഭിചാരം എന്ന വാക്കിന്റെ അര്‍ത്ഥം വിവാഹ ജീവിതത്തിനു പുറത്തുള്ള ലൈംഗിക ബന്ധം എന്നാണ്. വ്യഭിചാരം ചെയ്യുവനുള്ള മനുഷ്യാവകാശത്തേക്കുറിച്ച് വാചാലരായവരോടാണു ഞാന്‍ ഒരു സങ്കല്‍പ്പിക ചോദ്യം ചോദിച്ചത്. അതും നടക്കാവുന്ന കാര്യവും. അതൊരിക്കലും ചര്‍ച്ച വീടുകളിലേക്ക് കൊണ്ടുപോയതല്ല. ജയലക്ഷ്മി ഉണ്ണിത്താനുമായി വ്യഭിചരിക്കുന്ന മനുഷ്യവകാശത്തേക്കുറിച്ചാണു ഞാന്‍ ചോദിച്ചത്. താങ്കളുടെ ഭാര്യ ഉണ്ണിത്തനുമായി വ്യഭിചരിച്ചല് അതവരുടെ മനുഷ്യവകാശമായി കണക്കക്കി അംഗീകരിക്കുമോ? ആണെന്നു താങ്കള്‍ പറഞ്ഞാല്‍ ആ മനുഷ്യവകാശം ലംഗിക്കപ്പെട്ടതായി ഞാന്‍ സമ്മതിക്കുന്നു. അതല്ലെങ്കില്‍ താങ്കളൊക്കെ പറയുന്ന ഈ മനുഷ്യാവകാശം വേശ്യയുടെ ചാരിത്ര്യ പ്രസംഗമായേ ഞാന്‍ കണക്കാക്കൂ.
നഗ്നാ,
മറ്റുള്ളവരുടെ ഭാര്യമാര്‍ വ്യഭിചരിക്കുന്നത് മനുഷ്യാവകാശമാണെന്നു പറയുന്ന തങ്കളോടാണ്, സ്വന്തം ഭാര്യ വ്യഭിചരിക്കുന്നതും മനുഷ്യാവകാശത്തിന്റെ ഗണത്തില്‍ തന്നെ പെടുത്തുമോ എന്ന് ചോദിച്ചത്. അതിനു മറുപടി പറയാന്‍ എന്തേ മടി?
സമാന ചിന്തഗതിയുള്ള ക്യാപ്റ്റന്‍ അത് ഉലക്ക കൊണ്ട് പരിഹരിക്കാവുന്ന മനുഷ്യവകാശമാണെന്നു പറഞ്ഞു. താങ്കള്‍ക്കും അതു പോലെ ഒരു ഉത്തരമുണ്ടാകുമല്ലോ. പറയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം.
കൂട്ടിക്കൊടുപ്പു മാത്രം ശിലിച്ചവര്ക്ക് അമ്മ യെന്നും പെങ്ങള് എന്നും ഭാര്യ എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ അത് മനസില്‍ വരിക സ്വഭാവികം.
സങ്കല്‍പ്പിക ചോദ്യം കൂട്ടിക്കൊടുക്കലായി വ്യഖ്യാനിക്കുന്ന ആ മനോഭാവത്തിനൊരു നമോവാകം പറയാതെ വയ്യ. താങ്കളുടെ ഭാര്യ അവരുടെ മനുഷ്യാവകാശം ഉപയോഗിക്കാന്‍ അരെങ്കിലും കൂട്ടിക്കൊടുക്കേണ്ട ആവശ്യമുണ്ടോ?
താങ്കളേപ്പോലുള്ള കപട മനുഷ്യവകാശ ജീവികളോട് ഈ ചോദ്യം ഞന്‍ മരണം വരെ ചോദിച്ചു കൊണ്ടിരിക്കും. അതിനുത്തരം പറയാന്‍ തങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നെനിക്കറിയം.ഉത്തരം മുട്ടുമ്പോള്‍ ഇതുപോലെ ചില വിനോദങ്ങളൊക്കെ നല്ലതാണ്.
വീണീടുത്തു കിടന്നുരുളുന്നത് താങ്കളാണ്. അതു കൊണ്ടല്ലേ ഞാന്‍ ചോദിച്ചതിനുത്തരം പറയാതെ പിച്ചും പേയും പറയുന്നത്. ഞാന്‍ ആദ്യമേ ചോദിച്ച ചോദ്യം ആവര്ത്തികട്ടേ.
ഇവിടെ മലയാളിയുടെ സദാചാരത്തെ കളിയാക്കുകയും. അത് ഉണ്ണിത്താന്റെ സ്വകര്യതയാണെന്നുമൊക്കെ അഭിപ്രായം പറയുകയും ചെയ്ത റിവേഴ്സ് ഗിയറിനോടും, ക്യാപറ്റന് കരിസ്മയോടും, കാര്‍ട്ടൂണിസ്റ്റിനോടും, നഗ്നനോടുമൊരു ചോദ്യം.
നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ രതിക്രീഡകളാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ ഒരു സ്ഥലത്ത് ഒരു വീടിനുള്ളില്‍ അടച്ചിരുന്നു കൊത്തം കല്ലു കളിച്ചാല്‍ നിങ്ങളൊക്കെ അത് കയ്യടിച്ച് അഭിനന്ദിക്കുമോ?
ഒറ്റ വാക്കില്‍ ഉത്തരം പറയാവുന്ന ഒരു ചോദ്യമേ ഞാന്‍ ചോദിച്ചിട്ടുള്ളു.
ഉരുളാതെ ഉത്തരം പറയൂ നഗ്നാ. അല്ലെങ്കില്‍ മറ്റുള്ളവര്‍ രാജാവു നഗ്നനാണെന്നു കരുതും.
കിരണ്‍ തോമസ് പറഞ്ഞതിന്റെ അടിയില്‍ ഒരു ഒപ്പ്.പ്രശ്നം ലഘൂകരിച്ചു വ്യക്തി സ്വാതന്ത്രം സദാചാരം എന്നിവയിലേക്ക് കൊണ്ട് വരികയാണ്.
1)കുഞ്ഞാലിക്കുട്ടി ആരോപണ വിധേയന് ആയി
2) സെക്കുലര്‍ പൊളിറ്റിക്സ് പറയുന്നു "കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ ബന്ധപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഉഭയസമ്മതത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. കൂടാതെ അതൊരു പെണ്വാണിഭക്കേസുമായിരുന്നു" (ഞാന്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്നില്ല,എങ്കിലും കാക്കയ്ക്ക് തന്കുഞ്ഞു പൊന്‍ കുഞ്ഞു എന്ന രീതി, വൈരുധ്യം ചൂണ്ടിക്കാണിക്കുന്നു)
3)പെണ്‍വാണിഭം നടന്നില്ല എന്ന് കോടതിയില്‍ 'തെളിഞ്ഞത്' കൊണ്ടും "പ്രായപൂര്‍ത്തി ആവാത്ത"പെണ്ണുമായി ബന്ധപ്പെട്ടു എന്നു തെളിയാത്തതും കൊണ്ടാല്ലേ ഇന്നും ആ കേസില്‍ നിന്ന് പൂര്‍ണ മോചിതനായി കുഞ്ഞാലിക്കുട്ടി ഉന്മേഷവാനായി നടക്കുന്നത്.
4)എങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെതായാലും,അഡമിരല് മേനോന്റെതായാലും ജോസെഫിന്റെതായാലും വിഷയം നാട്ടില്‍ പറയുന്ന 'പെണ്ണ് കേസാണ്'. ചിലതില്‍ മാത്രം മലയാളിയുടെ "സദാചാര പ്രശനം" തിരയുകയും മറ്റുചിലതില്‍ "അനാശാസ്യവും" പെണ്‍വാണിഭവും ഉയര്‍ത്തുകയും ചെയ്യുന്നത് എന്തിനു വേണ്ടി ?
5)ഈ പറയുന്ന ഉഭയ സമ്മത പ്രകാരം തന്നെ ആണ് പല പെണ്‍വാണിഭ കേസുകള്ടെയും തുടക്കം. ശാരിയും സൂര്യനെല്ലിയും ഒക്കെ. സ്വന്തം അമ്മയ്ടെ സഹോദരിയും മറ്റുമാണ് ഇവര്‍ക്കൊക്കെ വേണ്ടി 'ഉഭയ സമ്മത' ഉടമ്പടി ഒപ്പിട്ടത്. ഉണ്ണിത്താനും പറയുന്നത് ജയലക്ഷ്മിയുടെ അമ്മക്ക് ഇതറിയാം എന്നാണു.
ഇവിടെ ഉണ്ണിത്താന് ഒന്നും സംഭവിച്ചിട്ടില്ല. പൂര്‍ണ നഗ്നനു എന്ത് സംഭവിക്കാന്‍ ? എന്നാല്‍ ജോസഫു വന്നില്ലെങ്കിലും ഉണ്ണിത്താനെ ഇനിയും ചാനല്‍ സദാചാര ചര്‍ച്ചക്ക് ഒരു നാണവുമില്ലാതെ വിഷനും നെറ്റും മര്‍ഡോക്കും,മനോരമയും മാതൃഭൂമിയും ഒക്കെ വിളിച്ചിരുത്തും.വൃത്തികെട്ട മാധ്യമ മാഫിയാ രാഷ്ട്രീയത്തിന്റെ ഗതികെടിന്റെ ഭാഗമായി ഷാനിമോളെ കുറിച്ചു പറഞ്ഞപോലെ ന്യൂസ് അവര്‍,നൈറ്റ് സിംഹിനി പെന്കൊച്ച്ചുങ്ങോടും നിങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രസതന്ത്രവും ഒക്കെ അറിയാം എന്നു പറഞ്ഞേക്കാം.ഉളുപ്പില്ലാതെ അതും നമ്മള് കേട്ടിരിക്കും. എന്ത് ചെയ്യാം നമുക്ക് മറ്റവനെ(?) തല്ലാന്‍ വാടകയ്ക്ക് നാവു വേണ്ടേ ?
“ക്യാപ്റ്റന്റെ ഭാര്യയുടെ നേരമ്പോക്കുകള്‍ തീര്‍ച്ചയായും ബാധിക്കും.അതുനു കാര്യം ക്യാപ്റ്റന്റെ സദാചാരബോധമാണ്“
@ കാളിദാസന്
എന്റെ ഭാര്യ മറ്റൊരു പുരുഷനും ആയി ഇണചേരുന്നത് ഞാന്‍ ഇഷ്ടപ്പെടില്ല. കാരണം അത്തരം ഒരു ബന്ധം എന്റെ സ്വകാര്യജീവിതത്തെ, ലൈംഗികജീവിതത്തെ , എന്റെ ഭാര്യയ്ക്ക് എന്നോടുള്ള അടുപ്പത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഞാനെന്നല്ല പട്ടി-പൂച്ച-പക്ഷിയടക്കം ഒരു ജീവിയും സ്വന്തം ഇണയില്‍ മറ്റൊരുത്തന് കേറി മേയുന്നത് സഹിക്കില്ല. ഒരു ഡോക്ടര്‍ ആയ താങ്കള്‍ക്ക് തീര്‍ച്ചയായും ഇതറിയാമായിരിക്കും.
എന്നു വച്ച് അതൊക്കെ ആ ജീവികളുടെ സദാചാരബോധം കൊണ്ടാണെന്ന് കാളിദാസന് പറയുന്നെങ്കില്‍ എനിക്ക് ചിരി വരും.
അപ്പോള്‍ രാജ്മോഹന്‍-ജയലക്ഷ്മി ബന്ധം, (അരുണ്‍ പറഞ്ഞപോലെ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍) എനിക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കില്ല എന്നതിനാല്‍ അത് അങ്ങനെ പോട്ടെ എന്നേ ഞാന്‍ കരുതൂ.
മറ്റുള്ളവന്റെ ഭാര്യമാരുടെ സദാചാരം ഞാന്‍ അളക്കുന്നില്ല.
നാലു ദിവസം ഞാന്‍ ഓഫ്
ഉണ്ണിത്താന്റെയും ഇണയുടെയും സ്വകാര്യതയില്‍ പോലിസും നാട്ടുകാരും കയറി നിരങ്ങിയത് ശരിയായില്ല എന്ന് കാണിക്കാന്‍ ഇട്ട ഒരു പോസ്റ്റാണ് ഇത്. എന്നാല്‍ കമന്റിടുന്നവരുടെ ഒക്കെ സ്വകാര്യതയില്‍ അന്യന് കയറി വിവരങ്ങള്‍ അന്വേഷിക്കുന്ന കാഴ്ചയാണ് ഇവിടത്തെ കമന്റുകളില്‍ എന്നത് വല്ലാത്ത കഷ്ടം തന്നെ. കമന്റര്‍മാരുടെ ഭാര്യയുടെ അമ്മയുടെ പെങ്ങളുടെ ഒക്കെ സ്വകാര്യത ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചത് കഷ്ടമായി. പ്രിയ അഡ്മിനിസ്ട്രേറ്റര്‍, ഇത്തരം കമന്റുകള്‍ അവസാനിക്കുന്നതു വരെ ഈ ചര്‍ച്ച റിവേഴ്സ് ഗിയറിലാണ്.
എന്റെ ഭാര്യ മറ്റൊരു പുരുഷനും ആയി ഇണചേരുന്നത് ഞാന്‍ ഇഷ്ടപ്പെടില്ല. കാരണം അത്തരം ഒരു ബന്ധം എന്റെ സ്വകാര്യജീവിതത്തെ, ലൈംഗികജീവിതത്തെ , എന്റെ ഭാര്യയ്ക്ക് എന്നോടുള്ള അടുപ്പത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഞാനെന്നല്ല പട്ടി-പൂച്ച-പക്ഷിയടക്കം ഒരു ജീവിയും സ്വന്തം ഇണയില്‍ മറ്റൊരുത്തന് കേറി മേയുന്നത് സഹിക്കില്ല. ഒരു ഡോക്ടര്‍ ആയ താങ്കള്‍ക്ക് തീര്‍ച്ചയായും ഇതറിയാമായിരിക്കും.
എന്നു വച്ച് അതൊക്കെ ആ ജീവികളുടെ സദാചാരബോധം കൊണ്ടാണെന്ന് കാളിദാസന് പറയുന്നെങ്കില്‍ എനിക്ക് ചിരി വരും.
ക്യാപ്റ്റന്‍,
ഇതു തന്നെയാണ് ഏതു പുരുഷന്റെയും സ്ത്രീയുടെയും മനസ്ഥിതി. സ്വന്തം ഇണ മറ്റൊരാളുമായി ഇണ ചേരുന്നത് സഹിക്കില്ല. മറ്റു ജീവികള്‍ അത് സ്വര്‍ത്ഥത കൊണ്ടും മനുഷ്യ ജീവി അതില്‍ കൂടുതലായി സദാചാര ബോധം കൊണ്ടും. അത്തരം ഒരു ബന്ധം താങ്കളുടെ സ്വകാര്യജീവിതത്തെ, ലൈംഗികജീവിതത്തെ , ഭാര്യയ്ക്ക് താങ്കളോടുള്ള അടുപ്പത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നതു പോലെ സമൂഹത്തിലെ ഓരോരുത്തരേയും ബാധിക്കും
അതുകൊണ്ടാണ് ഒരു സമൂഹവും വ്യഭിചാരം പ്രോത്സാഹിപ്പിക്കാത്തത്. സുബോധമുള്ള ഒരു സമൂഹവും വ്യഭിചരിക്കാനുള്ള അവകാശം മനുഷ്യാവകാശമായി കണക്കാക്കാത്തതും.
ഒരു ഡോക്ടര്‍ ആയ എനിക്ക് തീര്‍ച്ചയായും ഇതറിയം. അതുകൊണ്ടാണ് ഇതൊരു മനുഷ്യാകാശ പ്രശ്നമായി ഞാന്‍ ചുരുക്കിക്കൊണ്ടു വരാത്തത്. ഉണ്ണിത്താന്റെയും ജയലക്ഷ്മിയുടെയം മനുഷ്യാവകാശമെന്ന രീതിയിലുള്ള ഒരു ചര്‍ച്ച തന്നെ ഇവിടെ അപ്രസക്തമാണെന്നു കരുതുന്നതും.
സമൂഹമംഗീകരിച്ചിട്ടുള്ള ഉണ്ണിത്താന്റെ കുടുംബത്തേക്കോ ജയലക്ഷ്മിയുടെ കുടുംബത്തേക്കോ ഇന്നു വരെ ഒരു സദാചാര പോലീസും ഒളിഞ്ഞുനോക്കിയിട്ടില്ല. അങ്ങനെ ചെയ്താല്‍ അത് അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതായി ഞാനും കരുതും.
വൈവാഹിക ജീവിതത്തിനു പുറത്തുള്ള ലൈംഗിക ബന്ധങ്ങള്‍ ഒരു സമൂഹത്തിന്റെയും
ആരോഗ്യത്തിനു നല്ലതല്ല എന്ന തിരിച്ചറിവില്‍ നിന്നാണീ സദാചാര ബോധം ഉണ്ടായത്. ആ ബോധം ഉള്ളത് കോണ്ടാണ് സമൂഹത്തില്‍ എവിടെയെങ്കിലും ഇത് പോലെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ ആളുകള്‍ പ്രതികരിക്കുന്നതും എതിര്‍ക്കുന്നതും. അത് തികച്ചും സ്വാഭാവികമാണ്. ഉണ്ണിത്താന്റെ കാര്യത്തില്‍ അതിനു രാഷ്ട്രീയ ലക്ഷ്യങ്ങളും കൂടി ഉണ്ടായിരുന്നു. പക്ഷെ അത് മാത്രമായിരുന്നില്ല അതിനു പിന്നില്‍. അത് ഒരു കേസൊക്കെ ആക്കിയതില്‍ വെറും രാഷ്ട്രീയമേ ഉള്ളു.
ക്യപ്റ്റനേയും മറ്റുള്ളവരെയും ഇത് ബോധ്യപ്പെടുത്താന്‍ വേണ്ടി മത്രമാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്. അതിരു വിട്ട് എന്തെങ്കിലും പറയേണ്ടി വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
ക്യപ്റ്റന്റെയോ മറ്റുള്ളവരുടെയോ ഭാര്യമാരെയോ അമ്മമാരെയോ പെങ്ങന്മ്മാരെയോ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല.
കാളിദാസാ താങ്കള്‍ പറഞ്ഞത് നേര് തന്നെ വ്യഭിചാരം കുടുംബ ബന്ധം തകര്‍ക്കും സമ്മതിച്ചു പക്ഷെ സമൂഹത്തിനു അതില്‍ എന്ത് കാര്യം ഉണ്ണിത്താനും ജയലക്ഷ്മിയും വ്യഭിചരിച്ചാല്‍ അത് ഇരുവരുടെയും കുടുംബ പ്രശ്നം ആണ് നാട്ടുകാര്ക്കത്തില് ഒരു കാര്യംവും ഇല്ല. പിന്നെ താങ്കള്‍ പറഞ്ഞു " സുബോധമുള്ള ഒരു സമൂഹവും വ്യഭിചരിക്കാനുള്ള അവകാശം മനുഷ്യാവകാശമായി കണക്കാക്കാത്തതും. " ഏതാണാവോ സുബോധമുള്ള ആ സമൂഹം സൗദി അറേബ്യ , അഫ്ഗാനിസ്ഥാന് , പാക്കിസ്ഥാന് മുതലായവ ആയിരിക്കും അല്ലേ?. ഒരു സമൂഹവും വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നില്ല പിന്നെ ആര്കെങ്കിലും അത് ചെയ്യണം എന്ന് തോന്നിയാല്‍ അവരത് ചെയ്തോട്ടെ നമുക്കെന്താ?
:)
പ്രിയ കാളിദാസൻ,
ഉണ്ണിത്താനെ അഭിനന്ദിച്ച കാര്യമല്ല ഞാന്‍ പറഞ്ഞത്. ഉണ്ണിത്താന്റെ കൂടെ മഞേരിയില്‍ പോയി ഒരു വടക വിട്ടില്‍ കഥ പറയാന്‍ വിന്‍സിന്റെ ഭാര്യ പോയാല്‍ വിന്‍സും അതനുവദിക്കുമോ എന്നാണു ഞാന്‍ ചോദിച്ചത്. അതിന്റെ ഉത്തരം ഇല്ല എന്നാണെങ്കില്‍ അതാണു ഇവിടത്തെ സദാചാരം. ഉത്തരം അതെ ആണെങ്കില്‍ അത് വിന്‍സിന്റെ സദാചാരം. ഓരോരുത്തര്‍ക്കും അവരവരുടെ സദാചാരം ഉണ്ട്.
ഞാന്‍ ഒരു സദാചാര കമ്മിറ്റിയുടെയും നേതാവല്ല. ഉണ്ണിത്താനെയും ജയലക്ഷ്മിയേയും ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ വ്യവസ്ഥയുമില്ല. ഒരു പക്ഷെ ഇസ്ലാമിക പീനല്‍ കോഡില്‍ മാത്രമേ അതിനു വ്യവസ്ഥയുള്ളു.
നിങ്ങൾ ഇട്ട രണ്ടു കമന്റുകളാണ് മുകളിലിട്ടത്. സദാചാരം എന്ന ഒരൊറ്റ പോയന്റിലാണ് താങ്കളുടെ വാദങ്ങൾ മുഴുവനും കേന്ദ്രീകരിക്കുന്നത്.
അതുകൊണ്ടു തന്നെ ഇതു സംബന്ധിയായ കുറച്ചു ചോദ്യങ്ങൾ മുന്നോട്ട് വെക്കുന്നു.
എന്താണ് സദാചാരം, സദാ ആചരിക്കപ്പെടുന്നത്, സജ്ജനങ്ങളുടെ ആചാരം, ഭൂരിപക്ഷം പിന്തുടരുന്ന മൂല്യ വ്യവസ്ഥ. ഈ ഒരൊറ്റ
പോയന്റിലാണ് താങ്കളുടെ വാദങ്ങൾ മൊത്തം നില നിൽക്കുന്നത്.
മൂല്യസങ്കല്പങ്ങൾ കാലത്തിനും ദേശത്തിനും വിശ്വാസത്തിലും അധിഷ്ടിതമാണ്.
കേരളം എന്ന സംസ്ഥാനത്തുനിന്ന് തമിയ്നാടിലെത്തുമ്പോൾ തന്നെ ഈ ഈ മൂല്യ വ്യവസ്തക്ക് മാറ്റം സംഭവിക്കുന്നു. അമ്മാവൻ പെങ്ങളുടെ മകളെ കല്യാണം ചെയ്യുന്നത് കേരളത്തിൽ അംഗീകരിക്കപ്പെടുന്നതല്ല.
അതുപോലെ ബ്രാഹ്മണർക്ക് നായർ വീടുകളിൽ നിന്ന് ഇഷ്ടം പോലെ സംബന്ധമാവാം എന്നതും പുതിയ കാലഘട്ടത്തിൽ നിലനിൽക്കുന്നില്ല. അച്ചൻ മരിച്ചു കഴിഞ്ഞാൽ മൂത്ത മകൻ അമ്മയെ കല്യാണം കഴിക്കണം എന്ന ആചാരം നില നിൽക്കുന്ന സ്ഥലങ്ങളും ഇന്ത്യയിൽ നില നില്ക്കുന്നു. താങ്കൾ പറഞ്ഞ പോലെ ഭർത്താവുള്ള ഒരു സ്ത്രീ വ്യഭിചരിച്ചാൽ അവരെ എറിഞ്ഞു കൊല്ലണം എന്ന മൂല്യ വ്യ വസ്ഥ ഇസ്ലാമിൽ നിൽ നില്ക്കുന്നു
അപ്പോൾ താങ്കൾ പറഞ്ഞ പോലെ ഓരോരുത്തര്‍ക്കും അവരവരുടെ സദാചാരം ഉണ്ട്. ഇങ്ങനെ കാളിദാസൻ കാളിദാസന്റെ സദാചാരവും മുസ്ലിംങ്ങൾ മുസ്ലിങ്ങളുടെ സദാചാരവും ഒരു പൊതു സ്മൂഹത്തിനു മേൽ നടപ്പാക്കിയാൽ അത് ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ടാക്കും അവിടെ ഒരു സ്റ്റേറ്റിന് പ്രവർത്തിക്കാൻ കഴിയുക എല്ലാവർക്കും തുല്യ നീതി അതുപോലെ ഒരു വ്യക്തി എന്ന നിലക്ക് അവന്റെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്നതാണ്.
ഈ ഒരു കാര്യം മാത്രമാണ് ഈ പോസ്റ്റ് മുന്നോട്ട് വച്ചത് ഇത് മനസ്സിലാക്കാതെ രാജ്മോഹൻ ഇണ്ണിത്താനെപ്പോലെ മനസ്സിൽ കാപട്യം സൂക്ഷിച്ച് പുറമെ സദാചാര പ്രസംഗം നടത്തുന്ന കേവല മലയാളീ സദാചാര സംഘടനയിൽ അംഗത്വമെടുക്കാൻ പ്രേരിപ്പിച്ചതും അതിന്റെ മെഗാഫോണായതും സൂചിപ്പിക്കുന്നത് ഈ വിഷയത്തിലുള്ള താങ്കളുടെ കാപട്യം തന്നെയാണ്.
കാര്യം നിസാരം,
നിങ്ങൾ ഇട്ട രണ്ടു കമന്റുകളാണ് മുകളിലിട്ടത്. സദാചാരം എന്ന ഒരൊറ്റ പോയന്റിലാണ് താങ്കളുടെ വാദങ്ങൾ മുഴുവനും കേന്ദ്രീകരിക്കുന്നത്.
ഞാന്‍ ചോദിച്ച ചോദ്യം താങ്കള്‍ക്ക് മനസിലായില്ല. അതു കൊണ്ടാണീ കമന്റ്. ഈ പോസ്റ്റിന്റെ വിഷയം മനുഷ്യാവകശമാണെന്നാണു ഞാന്‍ മനസിലക്കിയത്. അതു മാത്രമേ ഞാന്‍ ഇവിടെ ഉന്നയിച്ചും ഉള്ളു.
ഉണ്ണിത്താന്റെയും ജയലക്ഷ്മിയുടെയും സ്വകാര്യത എന്ന മനുഷ്യാവകാശം പോലീസ് ഉറപ്പു വരുത്തേണ്ടിയിരുന്നു എന്നാണീ പോസ്റ്റില്ലൂടെ ആവശ്യപ്പെട്ടതും. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ക്ക് എവിടെയും ഏതു സമയത്തും പോയിരുന്നു സൊറ പറയാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുമുള്ള അവകാശം നിയമം അനുവദിച്ചു കൊടുക്കുന്നു. അതില്‍ മറ്റാരും തലയിടേണ്ട എന്നുമാണ് ചിലര്‍ ഇവിടെ പറഞ്ഞത്. ആളുകള്‍ അവിടെ ഇടപെട്ടത് അവരുടെ മനുഷ്യാവകാശ ലംഘനം ആണെന്നും പറഞ്ഞു. അതിനു മറുപടിയായിട്ടാണ് ഞാന്‍ ഒരു ചോദ്യം ചോദിച്ചതും. ചോദ്യം ഇതായിരുന്നു. നിങ്ങളുടെ ആരുടെയെങ്കിലും ഭാര്യയായിരുന്നു ഉണ്ണിത്താന്റെ കൂടെയെങ്കില്‍ അത് ഭാര്യയുടെ മനുഷ്യാവകാശമായി അംഗീകരിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത്. ഞാന്‍ സദാചാരം എന്ന വാക്കുപോലും ഉപയോഗിച്ചില്ല. വിന്‍സാണതിലേക്ക് ചാടി വീണ് താനേത് സദാചാര കമ്മിറ്റിയുടെ നേതാവാണ് എന്നു ചോദിച്ച് സദാചാരമൊക്കെ ഉയര്‍ത്തിക്കൊണ്ട് വന്നത്. അതിനുള്ള മറുപടിയിലാണ് ഞാന്‍ സദാചാരം എന്ന വാക്കുപയോഗിച്ചത്.
സദാചാരത്തേക്കുറിച്ചൊരു ചര്‍ച്ച അപ്പോഴും ഇപ്പോഴും എന്റെ ഉദ്ദേശമല്ല.
വ്യഭചരിക്കുന്ന സ്ത്രീയുടെ മനുഷ്യവകാശത്തേക്കുറിച്ച് വാചാലരായ കപട മനുഷ്യാവാകശ കോമരങ്ങളുടെ കാപട്യം തുറന്നു കാട്ടാനായിട്ടാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്. ക്യാപ്റ്റനൊഴികെ ആരും അതിനു മറുപടി പറഞ്ഞില്ല. അദ്ദേഹതിന്റെ അഭിപ്രപ്രായം അതവരുടെ മനുഷ്യാവകാശമല്ല, ഉലക്ക കൊണ്ട് വരെ നേരിടേണ്ട ഒരു പ്രശ്നമാണ് എന്നാണ്. മറ്റൊരു ബ്ളോഗില്‍ കൈപ്പള്ളി പറഞ്ഞത് വിവാഹബന്ധം വേര്‍പെടുത്തേണ്ട പ്രശ്നമാണ് എന്നാണ്. ഇവരുടെ രണ്ടു പേരുടെയും കാര്യത്തില്‍ വ്യഭിചരിക്കാനുള്ള മനുഷ്യാവകാശമൊക്കെ പരസ്ത്രീകളുടെ അവകാശം മാത്രം, സ്വന്തം ഭാര്യയുടെ അല്ല. ഈ കാപട്യം തുറന്നു കാണിക്കാന്‍ മാത്രമാണു ഞാന്‍ ഉദ്ദേശിച്ചത്.
ഉണ്ണിത്താന്റെ വിഷയത്തിലെ സദാചാരമോ നിയമവശമോ എന്റെ വിഷയമല്ല. അതൊക്കെ ചര്‍ച്ച ചെയ്തത് മറ്റു പലരുമാണ്. അവരോടതേക്കുറിച്ച് ചോദിക്കാം
Kaalidaasan said..
'ഉണ്ണിത്താന്റെ വിഷയത്തിലെ സദാചാരമോ നിയമവശമോ എന്റെ വിഷയമല്ല. അതൊക്കെ ചര്‍ച്ച ചെയ്തത് മറ്റു പലരുമാണ്. അവരോടതേക്കുറിച്ച് ചോദിക്കാം'
സദാചാരത്തെക്കുറിച്ചോ ധാര്‍മികതയെക്കുറിച്ചോ ഉള്ള ചര്‍ചക്ക് ഇവിടെ പ്രസക്തിയില്ല. ചര്‍ച അപ്രകാരം നീങ്ങിയാലോ എന്ന് ഭയപ്പെട്ടാണ് ഇവിടെ കാളിദാസനെ ഭൂരിപക്ഷവും സര്‍വശക്തിയുമെടുത്ത് എതിര്‍ത്തത് എന്നത് കട്ടായം. അതിനാല്‍ എനിക്ക് പറയാനുള്ളത് ഞാനിവിടെ പറഞ്ഞിരിക്കുന്നു.
കാളിദാസാ,
“നിങ്ങളുടെ ആരുടെയെങ്കിലും ഭാര്യയായിരുന്നു ഉണ്ണിത്താന്റെ കൂടെയെങ്കില്‍ അത് ഭാര്യയുടെ മനുഷ്യാവകാശമായി അംഗീകരിക്കുമോ”
ഭരണഘടനാപരമായി വ്യക്തികളുടെ മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ബാധ്യത സര്കാരിനാണ്. ഇവിടെ ഇതരവ്യക്തികളുടെ അംഗീകാരമോ അംഗീകാരമില്ലായ്മയോ പ്രസക്തമല്ല. അതുകൊണ്ടാണ് മേല്പറഞ്ഞ ചോദ്യം താങ്കള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും ഞങ്ങള്‍ മറുപടി പറയാതിരുന്നത്. ഞങ്ങളുടെയാരുടെയെങ്കിലും ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഉണ്ണിത്താന്റെയോ മറ്റാരുടെയെങ്കിലുമോ കൂടെ പോയാല്‍ അതവളുടെ മനുഷ്യാവകാശമായി അംഗീകരിക്കുക തന്നെ ചെയ്യും. താങ്കള്‍ ഇതിന് പറയുന്ന മറുപടി അത്തരമൊന്നിനെ മനുഷ്യാവകാശമായി അംഗീകരിക്കാന്‍ താങ്കളുടെ സദാചാരം അനുവദിക്കുന്നില്ലെന്നതാണ്. ഒരു രാജ്യത്ത് ജീവിക്കുന്ന ഓരോ പൌരനും അവിടത്തെ നിയമവ്യവസ്ഥ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ടുതന്നെ താങ്കളുടെ വ്യക്തിഗതസദാചാരം എന്തുതന്നെയായാലും അതുമുയര്ത്തിപ്പിടിച്ച് മറ്റാരുടെയെങ്കിലുമോ താങ്കളുടെ ഭാര്യയുടെ തന്നെയുമോ മനുഷ്യാവകാശത്തില്‍ കൈകടത്താന്‍ താങ്കള്‍ക്ക് അവകാശമില്ല. താങ്കളുടെ ഭാര്യയാണ് ഇവിടെ പ്രതിയെങ്കില്‍ താങ്കള്‍ക്ക് പരമാവധി ചെയ്യാവുന്നത് ഇത് ചൂണ്ടിക്കാനിച്ച് വിവാഹമോചനത്തിന് കേസുകൊടുക്കുകയെന്നതാണ്. മറ്റാരുമെങ്കിലുമാണ് ചെയ്യുന്നതെങ്കില്‍ അതവരുടെ മനുഷ്യാവകാശമാണെന്നംഗീകരിച്ച് തന്റെ വഴിക്ക് പോകുകയെന്നതും. ഇതൊന്നും അംഗീകരിക്കാന്‍ വയ്യെങ്കില്‍ പിന്നെ ചെയ്യാവുന്നത് താങ്കള്‍ വിശ്വസിക്കുന്നതരം ഒരു സദാചാരവ്യവസ്ഥ നിയമപരമായി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും രാജ്യത്തിന്റെ പൌരത്വം സ്വീകരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങുക എന്നതും.
സെക്കുലര്‍ പൊളിറ്റിക്സ്,
ഞങ്ങളുടെയാരുടെയെങ്കിലും ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഉണ്ണിത്താന്റെയോ മറ്റാരുടെയെങ്കിലുമോ കൂടെ പോയാല്‍ അതവളുടെ മനുഷ്യാവകാശമായി അംഗീകരിക്കുക തന്നെ ചെയ്യും.
ഞാന്‍ ചോദിച്ച ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടി.
അതില്‍ ചെറിയ ഒരു കല്ലുകടിയുണ്ടല്ലോ. മറ്റുള്ളവരുടെ കാര്യം കൂടി താങ്കള്‍ പറഞ്ഞു. അത് ശരിയാണോ?
ക്യാപ്റ്റന്‍ കരിസ്മ പറഞ്ഞ ഉത്തരം മറ്റൊന്നാണ്. ഭാര്യ ഉണ്ണിത്താന്റെ കൂടെ പോയാല്‍ അത് അവരുടെ മനുഷ്യാവകാശമായി അംഗീകരിക്കില്ല ചിലപ്പോള്‍ ഉലക്ക പ്രയോഗം നടത്തിയേക്കും എന്നും കൂടി പറഞ്ഞു. മറ്റൊരു ബ്ലോഗില്‍ കൈപ്പള്ളി പറഞ്ഞു ഭാര്യയെ വിവഹമോചനം നടത്തുമെന്ന്. അത് രണ്ടും ഭാര്യയുടെ വ്യഭിചാരം ചെയ്യാനുള്ള മനുഷ്യാവകാശം അംഗീകരിക്കുന്നതല്ല.
അവര്‍ അംഗീകരികുന്നില്ല. അത് വിട്ടു കള. അവര്‍ കലുമാറി എന്നു കരുതിയാല്‍ മതി.
അംഗീകരിക്കുന്ന സെക്കുലറിന്റെ ജീവിതം ഭാര്യയുടെ ഒരു വേലി ചാട്ടത്തോടെ അവസാനിക്കുന്നില്ല. കാതലായ പ്രശ്നം പിന്നെയാണ്. സ്വന്തം മനുഷ്യാവകാശമുപയോഗിച്ച് വ്യഭിചരിച്ച ഒരു സ്ത്രീയുടെ കൂടെ സെക്കുലര്‍ പിന്നെയും കുടുംബ ജീവിതം നയിക്കുമോ എന്ന ചോദ്യം ബാക്കിയാകുന്നു. അതിനു കൂടി ഉത്തരം കിട്ടിയാലേ മനുഷ്യാവകാശ പ്രശ്നത്തിനു പൂര്‍ണ്ണമായ വിശകലനം ആകൂ.
അതിനു കൂടി ഉത്തരം കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പിന്നെ താങ്കള്‍ ഇവിടെ പരാമര്‍ശിച്ച സദാചാരത്തേക്കുറിച്ച് എനിക്ക് യതൊരു ഉത്ഖണ്ടയുമില്ല. അതുകൊണ്ട് അത് തല്ക്കാലം ഞാന്‍ അവഗണിക്കുന്നു. സദാചാരമല്ല ചര്‍ച്ചാ വിഷയം എന്ന് ആദ്യമേ നയം വ്യക്തമാക്കിയ താങ്കള്‍ തന്നെ സദാചാരം വിശദീകരിക്കുന്നതില്‍ അല്‍പ്പം അനൌചിത്യമില്ലാതെയുമില്ല.
സത്യത്തില്‍ ഉണ്ണിത്താനും ജയലക്ഷ്മിക്കും ലൈംഗികമായ എന്തെങ്കിലും ഉദ്ദേശം ആ യാത്രയില്‍ ഉണ്ടായിരുന്നു എന്നു പറയാന്‍ പോലും ആര്‍ക്കും തെളിവില്ല. ഒരു പുരുഷനും സ്ത്രീയും ഒന്നിച്ച് ഒരു മുറിയില്‍ കഴിഞ്ഞാല്‍ അത് സെക്സായിപ്പോയി പോലും. കെ.പി.രാമനുണ്ണിയുടെ കറുപ്പിലെ കല എന്ന കഥയില്‍ ഒരു ചിത്രകാരിയും അവളുടെ പുരുഷമോഡലും കൂടി ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യമായ സ്വകാര്യത അന്വേഷിച്ച് നടക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. അതിതാ ഇങ്ങനെ വായിയ്കാം
സ്വതന്ത്രരായ ആണിനും പെണ്ണിനും ഇത്തിരി സ്ഥലമോ കാലമോ അനുവദിക്കാത്തതാണ് തങ്ങളുടെ നഗരമെന്ന് അതോടെ അവര്‍ മനസ്സിലാക്കാന്‍ തുടങ്ങി.ഭാര്യക്കും ഭര്‍ത്താവിനും,അച്ഛനും മകള്‍ക്കും,മാഷ്ക്കും കുട്ടിയ്ക്കും,വേശ്യക്കും വിടനും മുറിയനുവദിക്കുന്ന വ്യത്യസ്തനിലവാരങ്ങളിലുള്ള ഹോട്ടലുകളുണ്ട്. ഇതിലൊന്നും പെടാത്ത ചെറുപ്പക്കാരനും ചെറുപ്പക്കാരിക്കും മാന്യമായി അടച്ചിരുന്ന് ന്ല്ലൊരു കാര്യം ചെയ്യാന്‍ വീടുകള്‍,ഹോട്ടലുകള്‍ തുടങ്ങി ആവാസകേന്ദ്രങ്ങളൊന്നും അനുയോജ്യമല്ല”
ഇണചേരലിന്റെ മനുഷ്യാവകാശമാണ് എല്ലാവരും ഇവിടെ പറയുന്നത്. ഒരു മുറിയില്‍ ജനലും വാതിലും അടച്ചിരുന്ന് സ്വകാര്യം പറയാനും ഉണ്ടാവുമല്ലോ ചില സ്വാതന്ത്ര്യങ്ങളോക്കെ!
അതിനെപറ്റിയും ആവാം ചില ചര്‍ച്ചകള്‍.
ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ കാളിദാസന് എന്ന പേരില്‍ ഇവിടെ എഴുതുന്നവന് തികഞ്ഞ കപടന് ആണ് . ഇവനെ പോലുള്ള ചെറ്റകള് ആണ് ഇത് പോലുള്ള ചിന്തനീയങ്ങളായ ചര്‍ച്ചകള്‍ വഴി തെറ്റിക്കുന്നത് നമ്മള് ആരും ഉണ്ണിത്താന് എന്ന വ്യക്തിയെ പറ്റി അല്ല ചര്‍ച്ച തുടങ്ങിയത് പക്ഷെ ഇത് ഇതിപോള്‍ എത്തി നില്‍ക്കുന്നത് ശരിയത്ത് നിയമം ന്യായീകരിച്ചു കൊണ്ടുള്ള ഒരുത്തന് ഉത്തരം കൊടുക്കുന്ന വിധം ആക്കി ഇവന് കാളിദാസന്. പോസിറ്റീവ് പറയുമ്പോള്‍ നെഗറ്റീവ് ന്യായീകരിക്കുകയും നെഗറ്റീവ് പറയുമ്പോള്‍ നമ്മളെ ഏതിര്‍ക്കുകയും ചെയ്തു shredhha കേന്ദ്രം ആകാന്‍ ശ്രേമിക്കുന്ന ഒരു സ്വോയം നടുക്ക് കേറി നില്‍പ്പുകാരന്‍ ആണ് ഇവന്
കാളിദാസാ,
ഞങ്ങള്‍ എന്ന് പറഞ്ഞത് ഇതൊരു വ്യക്തിഗത ബ്ലോഗല്ലാത്തതുകൊണ്ടും,ഇതിലൂടെ മുന്നോട്ട് വയ്ക്കപ്പെടുന്ന നിലപാടുകള്‍ സമാനമനസ്കരായ കുറേ പേരുടേതാണെന്നതിനാലുമാണ്.
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു കരാറാണ്.മനുഷ്യാവകാശമെന്നത് ഒരോ വ്യക്തിക്കും നിയമവ്യവസ്ഥ ഉറപ്പുനല്‍കുന്ന ഒരു പരിരക്ഷയും.കൂര്‍ക്കം വലി കാരണമുണ്ടാകുന്ന അലോസരങ്ങള്‍ കാരണം പോലും രണ്ടു വ്യക്തികള്‍ക്ക് പരസ്പരസമ്മതപ്രകാരം വിവാഹബന്ധം വേര്‍പെടുത്താം. എന്നുവെച്ച് ആരും കൂര്‍ക്കം വലിക്കാന്‍ പാടില്ലെന്ന് ശഠിക്കാനുമാവില്ല. കാരണം അത് ഒരു വ്യക്തിയുടെ മനുഷ്യാവകാശമാണെന്നതുതന്നെ. അതുകൊണ്ടുതന്നെ താങ്കളുന്നയിച്ച വ്യക്തിപരമായ ചോദ്യത്തിന് കാര്യകാരണങ്ങളും സാഹചര്യങ്ങളും ഒക്കെ പരിഗണിച്ച് മാത്രമെ തീരുമാനമെടുക്കാനാവൂ. നിലവിലില്ലാത്ത ഒരു സാഹചര്യത്തില്‍ അതിന്റെ കാര്യകാരണങ്ങളുള്‍പ്പെടെ ഊഹിച്ച് അങ്ങനെയുണ്ടായാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോള്‍ മറുപടി പരയുന്നത് അസംബന്ധമാകയാല്‍ അതിന് മുതിരുന്നില്ല.
അരുണ്‍,
താങ്കളുടെ നിരീക്ഷണങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.
രണ്ടുപേര്‍ ഒരു മുറിയില്‍കയറി കതകടച്ചാലുടന് സദാചാരത്തിന്റെ കണ്ണില്‍ കരടായി. അവിടെ അനാശാസ്യമൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടതിന്. നേരെ ചെന്ന് കതകിന് മുട്ടി ചോദിച്ചാല്‍ ശരിയായ ഉത്തരം ലഭിക്കില്ലെന്നതുകൊണ്ട് ഒളിഞ്ഞുനോക്കുകതന്നെ പിന്നെ പോംവഴി. അതാണ് ടൈറ്റില്‍ സൂചിപ്പിക്കുന്ന ഒളിഞ്ഞുനോക്കുന്ന സദാചാരകണ്ണുകള്‍.
“സമൂഹമംഗീകരിച്ചിട്ടുള്ള ഉണ്ണിത്താന്റെ കുടുംബത്തേക്കോ ജയലക്ഷ്മിയുടെ കുടുംബത്തേക്കോ ഇന്നു വരെ ഒരു സദാചാര പോലീസും ഒളിഞ്ഞുനോക്കിയിട്ടില്ല. അങ്ങനെ ചെയ്താല്‍ അത് അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതായി ഞാനും കരുതും.” കാളിദാസന്റെ ഒരു മുങ്കമന്റിലെ വാചകമാണിത്. രാമനുണ്ണിയുടെ കഥയിലെ ചിത്രകാരിക്കും മോഡലിനും മുറി കിട്ടില്ലെന്നു മാത്രമല്ല, കിട്ടിയാല്‍ ജനം സദാചാരസംരക്ഷണത്തിന്റെ ഭാഗമായിത്തന്നെ ഒളിഞ്ഞുനോക്കുകയും ചെയ്യും. എന്തു ചെയ്യാന്‍!!
നിലവിലില്ലാത്ത ഒരു സാഹചര്യത്തില്‍ അതിന്റെ കാര്യകാരണങ്ങളുള്‍പ്പെടെ ഊഹിച്ച് അങ്ങനെയുണ്ടായാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോള്‍ മറുപടി പരയുന്നത് അസംബന്ധമാകയാല്‍ അതിന് മുതിരുന്നില്ല.
കുറച്ചുകൂടെ ആര്‍ജ്ജവം കാണിക്കൂ. നിലവില്ലാത്ത പല സാഹചര്യങ്ങളേക്കുറിച്ചും താങ്കളീ ബ്ളോഗില്‍ തന്നെ പലതും എഴുതിയിട്ടുണ്ട്. അതിലൊന്നാണ് തൊട്ടു മുകളില്‍ പറഞ്ഞ ഞങ്ങളുടെയാരുടെയെങ്കിലും ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഉണ്ണിത്താന്റെയോ മറ്റാരുടെയെങ്കിലുമോ കൂടെ പോയാല്‍ അതവളുടെ മനുഷ്യാവകാശമായി അംഗീകരിക്കുക തന്നെ ചെയ്യും എന്നതും. താങ്കളുടെ ഭാര്യ ഉണ്ണിത്താന്റെ കൂടെ പോയി എന്നത് നിലവിലുള്ള സാഹചര്യം തന്നെയാണോ?
ഞാന്‍ ചോദിച്ച ചോദ്യം അല്‍പ്പം വിഷമിപ്പിക്കുന്നതാണെന്നെനിക്കറിയാം.
ജയലക്ഷ്മിയുടെ സ്ഥാനത്ത് എന്റെയോ താങ്കളുടെയോ ഭാര്യായിരുന്നു എങ്കില്‍ അവിടെ ഞാനും താങ്കളും അവരുടെ മനുഷ്യാവകാശത്തേക്കുറിച്ച് ചിന്തിക്കില്ല. വ്യഭിചരിച്ചു വരുന്ന ഒരു സ്ത്രീയുടേയും കൂടെ അത്മാഭിമാനമുള്ള ഒരു പുരുഷനും തുടര്‍ന്നു ജീവിക്കില്ല. അതല്ലേ സത്യം?
ഞാന്‍ ചോദിച്ച രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം താങ്കള്‍ പറയാതെ പറഞ്ഞു. ആ ഭാര്യയെ വിവാഹ മോചനം നടത്തി പറഞ്ഞു വിടും. ഇല്ല എന്ന വിപ്ളവാത്മക ചിന്തയുള്ള ആരും അതു പറയാന്‍ മടിക്കില്ല.
സദചാരത്തിലായാലും മനുഷ്യാവകാശത്തിലായാലും മനുഷ്യര്‍ക്ക് കുറച്ചൊക്കെ കാപട്യമുണ്ട്. അത് മാത്രമേ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിച്ചുള്ളു. ക്യാപ്റ്റനത് തുറന്നു പറഞ്ഞു. താങ്കള്‍ പറയാതെ പറയുന്നു. ഇത്തരം പ്രശ്നങ്ങളില്‍ മനുഷ്യാവകാശം പര സ്ത്രീകളുടേതു മാത്രം സ്വന്തം സ്ത്രികളുടേതല്ല. മനുഷ്യന് ചില വിഷയങ്ങളില്‍ സ്വാര്‍ത്ഥരാണ്. കെ പി രാമനുണ്ണിയുടെ കഥയല്ല ജീവിതം. അത് അതിനുമപ്പുറമാണ്.
മനുഷ്യവകാശത്തേക്കുറിച്ചൊക്കെ ചര്‍ച്ച തുടരട്ടേ. ഞാന്‍ നിറുത്തുന്നു. ഇത്ര സമയം എന്നെ സഹിച്ചതിനു നന്ദി.
കാളിദാസാ,
സുഹൃത്തേ, മലയാളം വായിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നവണ്ണം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുങ്കമന്റില്‍ തന്നെ കൊടുത്തിട്ടിണ്ട്. അത് വായിച്ചുമനസ്സിലാക്കാനുള്ള ആര്‍ജ്ജവം താങ്കളാണ് കാണിക്കേണ്ടത്. അത് ചെയ്യാതെ താങ്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഞങ്ങളെ ഒട്ടും വിഷമിപ്പിക്കില്ല. ഇത് വായിക്കുന്നത് നമ്മള് മാത്രമല്ലല്ലോ?
പിന്നെ, ഞാനൊന്നും പറയാതെ പറഞ്ഞിട്ടില്ല. നിങ്ങള്‍ നിങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ അത് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ചെയ്തത്. തന്റെ ചിന്തയ്ക്കും നിലപാടുകള്‍ക്കും അപ്പുറത്ത് ജീവിതമേ ഇല്ല എന്നു ധരിക്കുന്ന ഒരാളോട് എന്തു പറയാന്‍!!
:)
സെക്കുലര്‍ പൊളിറ്റിക്സ്,
വ്യഭിചരിക്കുന്നത് ഭാര്യയുടെ അവകാശമായി അംഗീകരിക്കും എന്നു പറഞ്ഞു. പക്ഷെ വ്യഭിചരിച്ചു കയറി വരുന്ന ഭാര്യയുടെ കൂടെ താങ്കള്‍ തുടര്‍ന്നും ജീവിക്കുമോ എന്ന ചോദ്യത്തിനു ഞാന്‍ മറുപടി കണ്ടില്ല. ഏത് തീയതിയില്‍ എഴുതി എന്നു പറഞ്ഞാല്‍ വായിച്ചു മനസിലാക്കമായിരുന്നു.
ഹഹഹ
മുമ്പില്‍ കാണുന്ന പാഞ്ചാലിമാരുടെയൊക്കെ മടിക്കുത്ത് വലിച്ചഴിച്ച് ചാരിത്ര്യപരിശോധന നടത്തി അഞ്ചു പേര്‍ക്കൊപ്പം ശയിക്കുന്ന വേശ്യക്കെന്ത് പാതിവ്രത്യം എന്നലറുന്ന അഭിനവ സദാചാര ദുശ്ശാസനന്മാര് ബ്ലോഗില്‍ കയറിനിരങ്ങുന്നു.
ഹഹഹ
Dear Mr Kaalidasan,
Learn how to respect the personal space of men and women. If any married person is having a relation that means he is not happy with the current relation, then whats the whole point in continuing that relation. If your wife is going somewhere, that means she is not happy with you and its not a big crime. Dont play moral policing.
Post a Comment